സംവാദം:കമ്യൂണിസ്റ്റ് പച്ച
“ | ഇതിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചിക്കുൻഗുനിയ രോഗികൾക്ക് വളരെ ആശ്വാസമേകുന്നു | ” |
തെളിവ് ചോദിച്ചു എന്നു കരുതി നീക്കം ചെയ്യേണ്ടതുണ്ടായിരുന്നോ? പത്രത്തിലോ മറ്റോ വന്ന ഒരു റെഫറൻസ് തപ്പിയിടാമായിരുന്നല്ലോ.. --Vssun 18:51, 10 ഒക്ടോബർ 2007 (UTC)
ഇതിന്റെ ശാസ്ത്രീയ നാമം എന്താണു്? --ഏവൂരാൻ 16:55, 21 ഒക്ടോബർ 2007 (UTC)
- Chromolaena odorata King & Robinson. ഇതാണു പോലും ഇതിന്റെ ബൊട്ടാണിക്കൽ പേര് .ആർക്കേലും ഇതൊന്നു മലയാളത്തിൽ എഴുതാമോ.--അനൂപൻ 18:55, 21 ഒക്ടോബർ 2007 (UTC)
ഇതെക്കുറിച്ച് ഒരു പത്രത്തിലും വന്ന് ഞാൻ കണ്ടില്ല. എന്റെ കുടുംബത്തിലും അടുത്തുള്ള വീടുകളിലും സംഭവിച്ച ഒരു കാര്യമാൺ. ആധികാരികമായി ഒരു തെളിവും തരാൻ കഴിയാത്തതുകൊണ്ട് അത് നീക്കം ചെയ്യുന്നതാ നല്ലതെന്ന് തോന്നി. Kalesh 17:10, 21 ഒക്ടോബർ 2007 (UTC)
മിക്കണിയ മൈക്ക്രാന്ത
തിരുത്തുകമാതൃഭൂമിയിൽ കമ്യൂണിസ്റ്റ് പച്ച്ക്ക് മിക്കണിയ മൈക്രാന്ത എന്ന് പേർ കാണുന്നു. കുടിയേറ്റജനുസ്സുകൾ എന്ന ലേഖനത്തിൽ അതുകൊണ്ട് അങ്ങനെ ചേർത്തിട്ടുണ്ട്. വേണ്ട തിരുത്തൽ നടത്തുക--ദിനേശ് വെള്ളക്കാട്ട് 11:50, 22 നവംബർ 2011 (UTC)
കണ്ണി വിശ്വസനീയമാണോ??
തിരുത്തുകസുഗീഷ് തന്ന ലിങ്കനുസരിച്ച് സസ്യത്തിന്റെ ഇംഗ്ലീഷ് പേര് Eupatorium എന്നാണ്.. ഇംഗ്ലീഷ് വിക്കിയിലെ w:Eupatorium ഒന്നു നോക്കൂ ഈ സസ്യമല്ലല്ലോ.. --Vssun 19:21, 21 ഒക്ടോബർ 2007 (UTC)
- w:Chromolaena odorata ദാ ഈ പേജാണ് കൂടുതൽ യോജിക്കുക.. നാട്ടിലെ അപ്പയെപ്പോലെ തോന്നുന്നില്ലെങ്കിലും.. Eupatorium വർഗ്ഗത്തിലെ ഉപജാതിയാണ് ഇത്..
- as far as suggesh'link says botanical name is also that (botanical name :Chromolaena odorata King & Robinson) --അനൂപൻ 19:31, 21 ഒക്ടോബർ 2007 (UTC)
Chromolaena odorata - ക്രൊമൊലേന ഒദൊറാത്ത എന്നാണ് സാമാന്യമായി വായിക്കുന്നത്. Gupthan 09:50, 7 ഒക്ടോബർ 2008 (UTC)
അപ്പയും കമ്മ്യൂണിസ്റ്റ് പച്ചയും രണ്ടും രണ്ടാണ്. പക്ഷേ രണ്ടും ഒരേ ഓർഡർ തന്നെയാവണം.--Anoop menon 11:28, 1 മേയ് 2009 (UTC)
കമ്യൂണിസ്റ്റ് പച്ചയും കോൺഗ്രസ് പച്ചയും
തിരുത്തുകലോകം നേരിടുന്ന മുഖ്യഭീഷണികളിലൊന്നായ ജൈവഅധിനിവേശം (Bioinvasion) വഴി നമ്മുടെ നാട്ടിലെത്തിയ രണ്ട് സസ്യങ്ങളാണ് കമ്യൂണിസ്റ്റ് പച്ചയും കോൺഗ്രസ് പച്ചയും. കൂടുതൽ മാതൃഭൂമിയിൽ--Anoopan| അനൂപൻ 09:14, 29 ജൂലൈ 2009 (UTC)
- നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപയോഗിക്കുന്ന സസ്യയിനങ്ങളിൽ കൂടുതലും അധിനിവേശ ഇനങ്ങളാണ്. അവയിൽ തന്നെ ഉപകാരപ്രമായ അനേമ് സസ്യങ്ങൽ ഉണ്ട്. ഉപദ്രവകാരികൾ (പ്രത്യേകിച്ച് യാതൊരു ഗുണവും നൽകാത്തവ)ആയവയെക്കുറിച്ചുള്ള വിവരണം മാത്രമേ അനൂപൻ നൽകിയ സൈറ്റിൽ നിന്നും കിട്ടുന്നുള്ളൂ. :) --സുഗീഷ് 09:19, 29 ജൂലൈ 2009 (UTC)
- ജൈവാധിനിവേശത്തിന്റെ ഭീഷണികളെ പറ്റിയാണല്ലോ ലേഖനം. അപ്പോൾ അതു മാത്രമല്ലേ പ്രതീക്ഷിക്കാവൂ. ഇതു സംബന്ധിച്ച കുറച്ചു കൂടി വിവരങ്ങൾ ഇതാ--Anoopan| അനൂപൻ 09:24, 29 ജൂലൈ 2009 (UTC)
- ഇതിനെക്കുറിച്ച് വളരെ കൂടുതൽ വിവരങ്ങൾ അടങ്ങിയ പുസ്തകം എന്റെ കൈവശമുണ്ട്. ഏത് വിഭാഗത്തിൽ ചേർക്കുമെന്നോ എന്തു തലക്കെട്ട് നൽകുമെന്നോ അറിയാത്തതിനാൽ ചേർത്തില്ല :) --സുഗീഷ് 09:28, 29 ജൂലൈ 2009 (UTC)
ഐമു പച്ച എന്നും ഇതിനെ കോട്ടയം ഭാഗാങളിൽ പറായാറുണ്ടു. എന്താണു കാരാണം?
ഐക്യ മുന്നണി പച്ചയാവാവാനേ വഴിയുള്ളൂ. കോട്ടയം മാണിസാറിന്റെ നാടാണല്ലോ. riyazahamed 15:09, 20 സെപ്റ്റംബർ 2009 (UTC)
- മുന്നണി എന്നോ മറ്റോ പത്തനംതിട്ടയിൽ പറയും എന്ന് ഒരു സുഹൃത്ത് പറയുന്നു. :) --Vssun 10:41, 21 സെപ്റ്റംബർ 2009 (UTC)
ഐ.മു. പച്ച എന്നത് ഈ ചെടിയെ പരാമർശിക്കാൻ വളരെ വ്യാപകമായി ഉപയോഗിക്കുന്ന പേരാണ്. കമ്മ്യൂണിസ്റ്റുകാർ ഐക്യമുന്നണി ഉണ്ടാക്കിയപ്പോൾ, പരമ്പരാഗതമായി കമ്മ്യൂണിസ്റ്റു വിരോധം ശീലിച്ചിരുന്ന നസ്രാണി കാരണവന്മാരും മറ്റും, "ഐ.മു." എന്ന ചുരുക്കം, കമ്മ്യൂണിസ്റ്റ് എന്നതിന്റെ പര്യായമെന്നോണം ഉപയോഗിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പച്ച മദ്ധ്യതിരുവിതാം കൂറിൽ ഐ.മു. പച്ച കൂടി ആയത് ആ വഴിക്കാകണം. ഏതായാലും, ഈ പേരിന്റെ പ്രചാരം കണക്കിലെടുത്ത്, ഇതുകൂടി ചെടിയുടെ പേരുകളിലൊന്നായി ലേഖനത്തിൽ ചേർക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാരടക്കം ആർക്കും എതിർപ്പുണ്ടാവില്ലെന്ന് കരുതുന്നു. Georgekutty 08:35, 2 ഒക്ടോബർ 2009 (UTC)
- ഉണ്ടാവും സുഹൃത്തെ എതിർപ്പുണ്ടാവും, ഓണം മലയാളിയുടെ ദേശീയോൽസവമെന്നു പറഞ്ഞപ്പോൾ ന്യൂനപക്ഷ സമുദായത്തിന്റെ നെറ്റി ചുളിഞ്ഞു, അത് കേരളത്തിലുള്ള മുഴുവൻ അഹിന്ദുക്കളുടെ നെറ്റിയായി മാറി, കമ്മ്യൂണിസ്റ്റുകാരന്റെ നെറ്റിയിലെന്താ ചുളിവു വീഴില്ലേ...?? ഇവിടെ കോൺഗ്രസ്സു പച്ചയും, ബിജെപി പച്ചയും കൊണ്ടുവരാമെങ്കിൽ ഞങ്ങൾ ഇതിനെ വകവച്ചു കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാം അല്ലാതെ അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ ഇത്തരം കോമാളിത്തരങ്ങൾക്ക് കീഴടങ്ങാനാവില്ല ... then again ഒറിജിനൽ റിസേർച്ചിനെ എന്തെങ്കിലും സാധുത..??? !!!
- ഹും ഏതെങ്കിലും ചില നസ്രാണി കാരണവന്മാരുടെ തമാശയാവം പക്ഷേ വിജ്ഞാനകോശത്തില് ഇതിനു നില്പില്ല.
- കമ്മ്യൂണിസ്റ്റു പച്ച , കമ്മ്യൂണിസ്റ്റു പച്ച എന്നു വിളിച്ച് ഇതവസാനം കമ്മ്യൂണിസ്റ്റുകാരന്റെ പച്ചയാവും , അത് കമ്മ്യൂണിസ്റ്റുകാരന്റെ ഔദ്യോഗിക പച്ചയായി സർക്കാരിനു പ്രഖ്യാപിക്കേണ്ടി വരും .. ഈ വയ്യാവേലി ഒക്കെ വേണോ..? അങ്ങനെ വരുമ്പോൾ കോണ്ഗ്രസ്സുകാരനും , ബിജെപിക്കാരനും, ജനദാദളുകാരനും(ബാക്കി ടൺ കണക്കിന് ഈർക്കിലിപ്പാർട്ടികൾക്കും) ഔദ്യോഗിക പച്ച വേണമെന്ന് ശഠിച്ചാൽ ഇതിനും മാത്രം പച്ചകൾ സർക്കാർ എവിടെനിന്നും കൊണ്ടുവരും...?? ആലോചിച്ചിട്ടുണ്ടോ നിങ്ങൾ..? ഇത്തരമൊരു പ്രതിസന്ധി നമ്മൾ വിക്കിപ്പീഡിയക്കാർ സൃഷ്ടിക്കണോ..?? ദയവായി പാവം കമ്മ്യൂണിസ്റ്റുകാരനെ വെറുതെ വിടുക വല്ല എക്സ് പച്ചയെന്നോ, വൈ പച്ചയെന്നോ വിളിച്ചാ പോരേ..?? ഈ കമ്മ്യൂണിസ്റ്റ് പ്രയോഗം ഒഴിവാക്കുന്നത് ലേഖനത്തിന്റെ നിലവാരത്തെ ഒരു രീതിയിലും മോശമായി ബാധിക്കുന്നില്ലല്ലോ .. ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നത് ഒഴിവാക്കാൻ ഉപകരിക്കുകയും ചെയ്യും.ഒരു വിട്ടു വീഴ്ച ചെയ്യുന്നതല്ലേ രണ്ടു പക്ഷക്കാർക്കും നല്ലത്..?? പരത്തി എന്ന വർഗ്ഗത്തിൽ പെടുന്ന ഒരു തരം ചെടിയിലുണ്ടാവുന്ന പൂവാണ് ചെമ്പരത്തി എന്നത് കൊണ്ട് കമ്മ്യൂണിസ്റ്റുകാരനിൽ ഉണ്ടാകുന്ന ചെടിയല്ല കമ്മ്യൂണീസ്റ്റ് പച്ച എന്ന് മാന്യവായനക്കാർ തിരുത്തി വായിക്കണം, ഇനി ഇതിൽ ഏതെങ്കിലും ന്യൂനപക്ഷത്തിന് അതൃപ്തി ഉണ്ടോ എന്നും അറിയില്ലാ...?
- എന്ന് സ്വന്തം, മുള്ളൻ പന്നി (മുട്ടയിടാത്ത സൈസാ)
- @Georgekutty ഒരു കമ്യൂണിസ്റ്റായ ഞാനതിൽ പ്രശ്നമൊന്നും കാണുന്നില്ല :) riyazahamed 11:19, 2 ഒക്ടോബർ 2009 (UTC)
അനാവശ്യ വിവാദങ്ങളും ഉപയോക്താക്കളെ പഴിപറയുന്നതും വിക്കിയിൽ നല്ലതാണോ. അത് മുസ്ലിമായാലും ഹിന്ദുവായാലും കൃസ്ത്യനും മാർക്സിസ്റ്റുകാരും കമ്മ്യൂണിസ്റ്റ്കാരായാലും നല്ലതാണോ--ഉപ്പേരിക്കുരുള 11:06, 2 ഒക്ടോബർ 2009 (UTC)
- സദയം ക്ഷമിക്കുക, ഉപയോക്താക്കളെ ആരു പഴി പറഞ്ഞു, കർമ്മമല്ലേ പ്രധാനം, വിമർശനവിധേയമാകുന്നത് അത് മാത്രം
- എന്ന് സ്വന്തം, മുള്ളൻ പന്നി (മുട്ടയിടാത്ത സൈസാ)
മുഞ്ഞണി എന്നാണ് മുത്തിയുടെ അഭിപ്രായം.
— ഈ തിരുത്തൽ നടത്തിയത് 60.243.229.85 (സംവാദം • സംഭാവനകൾ) 11:44, 3 ഒക്ടോബർ 2009 (UTC)
1950 കാലത്ത് കേരളമാകെ പടർന്നെത്തിയ അധിനിവേശസസ്യമാണല്ലോ കമ്മ്യൂണിസ്റ്റ് പച്ച. നമ്മുടെ നാട്ടിൽ സ്വതവേ തന്നെ ഉള്ള അപ്പ എന്ന ചെടിയുമായി രൂപസാദൃശ്യം ഉള്ളതുകൊണ്ട് ഇതിനു കമ്മ്യൂണിസ്റ്റ് അപ്പ എന്നും പറഞ്ഞിരുന്നു. ഏതായലും മുഖ്യലേഖനത്തിൽ പറയുന്ന പല ഗുണങ്ങളും - ഔഷധപരവും അല്ലാത്തതും - നമ്മുടെ നാടൻ അപ്പയുടേതാണെന്ന് എനിക്കു തോന്നുന്നു. അന്വേഷണകുതുകികളിൽ നിന്ന് അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു.--Chandrapaadam 10:06, 8 ജനുവരി 2010 (UTC)
Hello guys,I am from 2023.(malayali).reading your comments from 2007,2009,2010
തിരുത്തുകhlo guys,am from 2023(malayali) all of your comments from 2007,2009,2010 Krishnadev.P.Lal (സംവാദം) 16:32, 5 നവംബർ 2023 (UTC)