സംവാദം:കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ

കമ്പ്യൂട്ടറുകളെ കൊണ്ട് എന്തെങ്കിലും പ്രത്യേക ജോലി ചെയ്യിക്കാനുള്ള നിർദ്ദേശങ്ങളുടെ സമാഹാരമാണ് കമ്പ്യൂട്ടർ‍ സോഫ്റ്റ്‌വെയർ അഥവാ സോഫ്റ്റ്‌വെയർ

ഈ നിർവ്വചനമായിരുന്നു കൂടുതൽ നല്ലത്--Anoopan| അനൂപൻ 13:25, 7 ഓഗസ്റ്റ്‌ 2008 (UTC)

ഇത് എന്റെ നിർ‌വചനമല്ല. വിവരസാങ്കേതികവിദ്യയിലെ നിർവചനമാണ്‌. ഞാനക്കം അങ്ങനെയാണ്‌ പഠിപ്പിക്കപ്പെട്ടത് --ജുനൈദ് 13:43, 7 ഓഗസ്റ്റ്‌ 2008 (UTC)

കമ്പ്യൂട്ടർ പ്രോഗ്രാം കാണൂ (തുടങ്ങിയിട്ടെയുള്ളു) --ജുനൈദ് 13:44, 7 ഓഗസ്റ്റ്‌ 2008 (UTC)

കമ്പ്യൂട്ടറിൽ ഒരു പ്രത്യേക ജോലി ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
എന്നു നിർവചിച്ചുകൂടെ? ഇപ്പോഴുള്ള നിർവചനം യഥാർത്ഥ അർത്ഥം വിനിമയം ചെയ്യുന്നില്ല. -- സിദ്ധാർത്ഥൻ 14:49, 7 ഓഗസ്റ്റ്‌ 2008 (UTC)

അതെ ഈ നിർവചനമാണ്‌ കൂടുതൽ യോജിച്ചത്. പക്ഷെ 'ഒരു പ്രതേക ജോലി' എന്ന ഭാഗം വേണ്ട എന്നണെന്റെ അഭിപ്രായം --ജുനൈദ് 03:39, 8 ഓഗസ്റ്റ്‌ 2008 (UTC)

'പ്രത്യേക' മാത്രം ഒഴിവാക്കിയാൽ മതി എന്നു തോന്നുന്നു. --- സിദ്ധാർത്ഥൻ 04:02, 8 ഓഗസ്റ്റ്‌ 2008 (UTC)
ഒപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും സോഫ്റ്റ്വെയറുകളാണ്‌ അപ്പോൾ പൊതുവായി
കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
എന്നല്ലേ നല്ലത് ? --ജുനൈദ് 04:07, 8 ഓഗസ്റ്റ്‌ 2008 (UTC)
കമ്പ്യൂട്ടർ പ്രോഗ്രാം എന്നതിന്റെ വിശേഷണം കൂടി ഇവിടെ നല്കുന്നത് കൂടുതൽ വ്യക്തത നല്കും. 'കമ്പ്യൂട്ടറിർ ഒരു ജോലി ചെയ്തുതീർക്കുവാനാവശ്യമായ' എന്നത് അങ്ങനെയാണ് അർത്ഥവത്താകുന്നത്. ഇല്ലെങ്കിൽ കമ്പ്യൂട്ടർ പ്രോഗ്രാം എന്തെന്ന് മനസ്സിലാക്കാൻ വായനക്കാർ ഒരു ലിങ്ക് കൂടി ക്ലിക്ക് ചെയ്യേണ്ടിവരില്ലേ? ഓപ്പറേറ്റിങ് സിസ്റ്റമായാലും കമ്പ്യൂട്ടറിൽ ഒരു ജോലി ചെയ്തുതീർക്കുകയാണല്ലോ. --സിദ്ധാർത്ഥൻ 04:20, 8 ഓഗസ്റ്റ്‌ 2008 (UTC)

കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മതിയാവില്ലേ ? --ജുനൈദ് 04:34, 8 ഓഗസ്റ്റ്‌ 2008 (UTC)

തീർച്ചയായും. -- സിദ്ധാർത്ഥൻ 04:38, 8 ഓഗസ്റ്റ്‌ 2008 (UTC)
"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" താളിലേക്ക് മടങ്ങുക.