സീഷെൽസിലെ ചില ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഈ മരത്തെക്കുറിച്ച്, പ്രത്യേകിച്ച് അതിന്റെ വിത്തിനെക്കുറിച്ച്, വളരെ രസകരമായ ഒരദ്ധ്യായം ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന മലയാളം നോവലിലുണ്ട്. വ്യത്യസ്ത ആൺ, പെൺ ജാതികളുള്ള ഈ ചെടിയിൽ പരാഗണം നടക്കുന്നത് സീഷൽസിൽ മാത്രം കാണപ്പെടുന്ന ഒരിനം കറുത്ത തത്തകൾ മൂലമാണെന്നും അതിനാൽ ഈ മരവും ആ തത്തകളും സീഷെൽസിൽ പ്രത്യേകം സം‌രക്ഷിക്കപ്പെടുന്നുണ്ടെന്നും നോവലിൽ പറയുന്നു. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ ഇതിനെക്കുറിച്ചുള്ള ലേഖനത്തിൽ തത്ത വഴിയായുള്ള പരാഗണത്തിന്റെ കാര്യം പറയുന്നേയില്ല. "they may be pollinated by animals such as the endemic lizards which inhabit the forest where they occur.....Pollination by wind and rain are also thought to be important" എന്നാണ്‌ ഇംഗ്ലീഷ് ലേഖനത്തിൽ. മാത്രമല്ല, സീഷെൽസിനു പുറത്തും ഇതു വളർത്താൻ പറ്റും എന്ന് ഇംഗ്ലീഷ് ലേഖനത്തിൽ നിന്നു മനസ്സിലാകും. ശ്രീലങ്കയിൽ കാൻഡിയിലെ പെരെദനിയ ബൊട്ടാണിക്കൽ ഗാർഡണിൽ ഞാൻ ഇത് കണ്ടിട്ടുണ്ട്. അവിടെ നിന്നെടുത്ത ഈ മരത്തിന്റെ ചിത്രം ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ആരോ കൊടുത്തിട്ടുമുണ്ട്.Georgekutty 10:24, 21 ഫെബ്രുവരി 2010 (UTC)Reply

നോവലിൽ ഈ മരത്തിന്/വിത്തിന് നൽകുന്ന വിശുദ്ധി ആ നോവലിൽ മാത്രമൊതുങ്ങുന്നതാണോ? അതോ അങ്ങനെ യഥാർത്ഥത്തിൽ വിശ്വാസം ഉണ്ടായിരുന്നോ? ഇല്ലെങ്കിലും നോവലിലെ വിശുദ്ധവിത്തെന്ന പരാമർശം ലേഖനത്തിലുൾപ്പെടുത്തുന്നത് നന്നായിരിക്കില്ലേ? --Harshanh (സംവാദം) 02:57, 7 ഓഗസ്റ്റ് 2013 (UTC)Reply

അക്രാരിത്തേങ്ങ

തിരുത്തുക

ഗുണ്ടർട്ട് നിഘണ്ടുവിൽ അക്രാരിത്തേങ്ങ എന്ന വാക്കിന് Lodoicea sechelliana. ഈ ശാസ്ത്രനാമം തിരച്ചിലിലൊന്നും കിട്ടാത്തതുകൊണ്ട് അക്രാരിത്തേങ്ങ ഇത് തന്നെയാണെന്ന് വിചാരിക്കുന്നു. Vssun (സംവാദം) 09:31, 6 നവംബർ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കടൽത്തെങ്ങ്&oldid=2901658" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കടൽത്തെങ്ങ്" താളിലേക്ക് മടങ്ങുക.