സംവാദം:കട്ടക്കയം ചെറിയാൻ മാപ്പിള

ആമുഖത്തിന്റെ തുടക്കത്തിൽത്തന്നെ ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയത എഴുതണം--Vssun 15:43, 30 നവംബർ 2009 (UTC)Reply

കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള എന്നല്ലേ? അങ്ങനെയാണ് കേട്ടിരിക്കുന്നത്. Georgekutty

ശ്രദ്ധേയതയത എന്നു വിക്കിയിൽ പലയിടത്തും കാണുകയുണ്ടായി. എന്താണ് ശരിക്കും ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ടൈറ്റിൽ ബോൾഡാക്കി എഴുതുന്നതല്ല എന്നു വിചാരിക്കുന്നു. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:05, 1 ഡിസംബർ 2009 (UTC)Reply

വിക്കിപീഡിയ:ശ്രദ്ധേയത കാണുക --ജുനൈദ് | Junaid (സം‌വാദം) 04:10, 1 ഡിസംബർ 2009 (UTC)Reply

ക്രൈസ്തവ കാളിദാസൻ തിരുത്തുക

[1] "തട്ടിൻപുറത്താഖു മൃഗാധിരാജൻ" എന്നു തന്നെയാണെന്നു തോന്നുന്നു. അങ്ങിനെയാണ് കേട്ടിരിക്കുന്നത്. ആഖു = എലി ആണ്.--പ്രവീൺ:സംവാദം 02:26, 9 ഡിസംബർ 2009 (UTC)Reply

തട്ടിൻപുറത്തുള്ള ആഖു തന്നെയാണ് കഥാപാത്രം. ആരാണീ ഖുവരൻ? തട്ടിൻപുറത്താഖു മൃഗാധിരാജൻ എന്നുതന്നെയാണു എല്ലായിടത്തും വായിച്ചിട്ടുള്ളത്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

കേരളകാളിദാസനോ ക്രൈസ്തവകാളിദാസനോ ? തിരുത്തുക

വിമർശനങ്ങളിൽ "കട്ടക്കയത്തിൻറെ കേരളകാളിദാസൻ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്." എന്ന് എഴുതിക്കാണുന്നു കട്ടക്കയം ക്രൈസ്തവ കാളിദാസൻ അല്ലേ ? കേരള കാളിദാസൻ എന്നറിയപ്പെടുന്നത് കേരളവർമ്മ വലിയ കോയിത്തമ്പുരാനല്ലേ?— ഈ തിരുത്തൽ നടത്തിയത് Kannan843‎ (സംവാദംസംഭാവനകൾ)

ക്രൈസ്തവ കാളിദാസൻ തിരുത്തുക

അഹോ കഷ്ടം! കേവലം സമസ്യാപൂരണത്തിനു വേണ്ടി മാത്രമാണ് ഒരു കവിയെ ഇങ്ങനെ നിന്ദിച്ചത് എന്ന കണ്ടുപിടിത്തം ശുദ്ധ അസംബന്ധമായിരിക്കുന്നു. സമസ്യാപൂരണത്തിനു വേണ്ടിയോ പ്രാസപൂർത്തീകരണത്തിനു വേണ്ടിയോ ഇത്തരം കളിയാക്കലുകൾ പണ്ടുണ്ടായിരുന്നു എന്നത് അതിലും രസകരമായിരിക്കുന്നു. ലോകം കണ്ടതിൽ വച്ചേറ്റവും ശാസ്ത്ര പ്രകൃത്യ പ്രേമ സൌന്ദര്യാവബോധങ്ങളുണ്ടായിരുന്ന, വൈദേശികരെ പോലും അൽഭുതം കൊള്ളിച്ച കാളിദാസ മഹാപ്രതിഭയോട് കേവലം ശ്രീയേശുവിജയം എന്ന കാവ്യം കൊണ്ട് പ്രശസ്തനായ കട്ടക്കയത്തെ ഉപമിച്ചതിലെ ബുദ്ധിശൂന്യതയെയാണ് ഈ ചെറിയ കവിതയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. കേരളകാളിദാസൻ എന്നറിയപ്പെട്ട കോയിത്തമ്പുരാനെ ആരും ഇത്തരുണത്തിൽ കളിയാക്കിയതായി കേട്ടിട്ടില്ല. ഈ പ്രയോഗം അദ്ദേഹം അർഹിച്ചിരുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണം. പ്രോ ക്രൈസ്തവ പത്രമായ ദീപികയിലെ ലേഖനങ്ങളായിരിക്കാം ഈ കണ്ടുപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. അന്ന് കലാ സാഹിത്യ രംഗത്ത് നില നിന്നിരുന്ന ഹൈന്ദവ മേൽക്കോയ്മ അന്യ മതസ്ഥരായ എഴുത്തുകാരെ പുച്ഛിച്ചിരുന്നു എന്നും തരം കിട്ടുമ്പോഴൊക്കെ കളിയാക്കാൻ ശ്രമിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കട്ടക്കയത്തെ ഇങ്ങനെ കളിയാക്കാൻ കാരണം അദ്ദേഹത്തെ കാളിദാസനോട് ഉപമിച്ചതിലെ രോഷമല്ലാതെ മറ്റൊന്നുമല്ല. ശിവപ്രസാദ് 16:35, 10 ഒക്ടോബർ 2013 (UTC)

"കട്ടക്കയം ചെറിയാൻ മാപ്പിള" താളിലേക്ക് മടങ്ങുക.