സംവാദം:ഔഷധസസ്യങ്ങൾ
This article has been created as 'new'. This page was a redirection to the table : ഔഷധസസ്യങ്ങളുടെ പട്ടിക previously.
മുമ്പ് ഈ താൾ ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലേയ്ക്കുള്ള തിരിച്ചുവിടൽ താളായിരുന്നു. പ്രോജക്ട് ടൈഗർ എഴുത്തു മത്സരത്തിന്റെ ഭാഗമായി ഇതേ പേരിൽ ഇപ്പോൾ ഞാൻ ഒരു ലേഖനം സൃഷ്ടിച്ചിരിക്കുന്നു.--Meenakshi nandhini (സംവാദം) 12:37, 6 ഏപ്രിൽ 2018 (UTC)
പഴയ ചർച്ചകൾ
തിരുത്തുകഅരുൺ, ഈ താളിന്റെ പൂർവ്വചരിത്രം പരിശോധിക്കുമല്ലോ. പണ്ടെന്നോ താളിന്റെ പേരു മാറ്റി ‘പട്ടിക‘ ആക്കിയിരുന്നു. അതിനുമുമ്പുള്ള ഈ താളിന്റെ രൂപവും അതിന്റെ സംവാദത്താളും ആ പട്ടികയിലേക്കു മാറ്റിയിട്ടുമുണ്ടായിരുന്നു. താൾ പഴയതാണെങ്കിലും ലേഖനത്തിന്റെ ഇപ്പോഴുള്ള രൂപം തികച്ചും പുതിയതാണു്. അതിനാൽ, ആ സംവാദങ്ങളൊക്കെ അവിടെത്തന്നെ കിടക്കട്ടെ എന്നു കരുതുന്നതല്ലേ യുക്തം? എന്താണഭിപ്രായം? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 14:36, 6 ഏപ്രിൽ 2018 (UTC)
- ഔഷധസസ്യങ്ങൾ എന്ന ലേഖനത്തിലെ വിവരങ്ങളും നാൾവഴിയുമെല്ലാം ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലേക്കു മാറ്റിയതായി കാണുന്നു. പഴയ ചർച്ചകളെല്ലാം സംവാദം:ഔഷധസസ്യങ്ങളുടെ പട്ടിക താളിലും സൂക്ഷിച്ചിരിക്കുന്നു. പട്ടികയിലേക്കുള്ള തിരിച്ചുവിടലായി ഔഷധസസ്യങ്ങൾ താളിനെ നിലനിർത്തി വന്നിരുന്നു. ഇപ്പോൾ മീനാക്ഷി നന്ദിനി എന്ന ഉപയോക്താവ് ഈ തിരിച്ചുവിടൽ ഒഴിവാക്കി പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ഈ ലേഖനത്തിന്റെ രൂപത്തിന് ഔഷധസസ്യങ്ങളുടെ പട്ടികയുമായി സാദൃശ്യമില്ല. നാൾവഴിയിൽ ആശയക്കുഴപ്പങ്ങളുമില്ല. അതിനാൽ രണ്ടും രണ്ടു ലേഖനങ്ങളായി തന്നെ തുടരുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. രണ്ടു ലേഖനങ്ങളുടെ സാധ്യതയെപ്പറ്റി സംവാദം:ഔഷധസസ്യങ്ങളുടെ പട്ടികയിൽ ചർച്ച നടന്നിട്ടുണ്ട്. രണ്ടു ലേഖനങ്ങളുടെയും സംവാദം താളുകളും രണ്ടായി തന്നെ നിലനിർത്തുന്നതാണ് ഉചിതം. അതിനാൽ നിലവിലെ സാഹചര്യം തുടർന്നു പോകുന്നതിനോടു യോജിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:30, 6 ഏപ്രിൽ 2018 (UTC)