സംവാദം:ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക
Latest comment: 12 വർഷം മുമ്പ് by Saleeshkumar2000
അക്ഷരമാലാക്രമത്തിലും രാജ്യങ്ങളെ തിരഞ്ഞെടുത്ത രീതിയിലും ചില കുഴപ്പങ്ങളുണ്ട്.
- ഇംഗ്ലണ്ടല്ല ഐക്യരാഷ്ട്ര സഭയിലെ അംഗം. യുനൈറ്റഡ് കിംഗ്ഡമാണ്.
- കസാക്കിസ്ഥാൻ എന്ന് അക്ഷരമാലാ ക്രമത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും ലിങ്ക് പോകുന്നത് (റീഡയറക്റ്റ് വഴി) ഖസാഖ്സ്ഥാനിലേയ്ക്കാണ്. ഖത്തറിനൊപ്പം ഇതിനെ "ഖ" യിലല്ലേ പെടുത്തേണ്ടത്?
- ഗ്രീൻലാന്റ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യമാണോ? എങ്ങനെ? ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളെയും നിരീക്ഷകപദവിയുള്ള രാജ്യങ്ങളെയും തിരിച്ചറിയാനെളുപ്പമാണ്. അംഗീകാരം കൊണ്ടുദ്ദേശിക്കുന്നതെന്താൺ?
- ചാദ് എന്ന ലിങ്ക് പോകുന്നത് ഛാഡിലേയ്ക്കാണ്.
- ജർമനിയും ജർമ്മനിയും ലിസ്റ്റിലുണ്ട്.
- ഒരു കോംഗോ മാത്രമേ ലിസ്റ്റിലുള്ളൂ
- ഫോക് ലാന്റ് ദ്വീപുകൾ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രാജ്യമാണോ? അതൊരു ലോക രാഷ്ട്രമെങ്കിലുമാണോ?
- ഫ്രഞ്ച് ഗയാനയ്ക്കും ഈ പ്രശ്നമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:02, 28 സെപ്റ്റംബർ 2012 (UTC)
- ഇനിയും തിരുത്തലുകൾ നടത്തി പൂർണ്ണതയിലെത്തേണ്ട ഒരു ലിസ്റ്റാണിത്. മേൽ പറഞ്ഞ കുറവുകൾ അജയിനു തന്നെ പരിഹരിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച രാജ്യങ്ങളാണിതെസൂചിപ്പിട്ടില്ലല്ലോ. പൊതുവെ അംഗീകരിച്ചിട്ടുള്ള, ഒരു പക്ഷേ തർക്കങ്ങളുള്ള പ്രദേശങ്ങൾപോലും ഉൾപ്പെട്ടിട്ടുണ്ടിതിൽ..--സലീഷ് 10:12, 29 സെപ്റ്റംബർ 2012 (UTC)
- ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്നാണ് താളിന്റെ പേര്. പരമാധികാര രാജ്യങ്ങൾ എന്നാണ് പട്ടികയ്ക്കുമുകളിലെ തലക്കെട്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രാജ്യങ്ങൾ. എന്നാണ് (ആ സൂചന കണക്കാക്കിയാണ് ഞാൻ മുകളിലുള്ള പ്രതികരണം നടത്തിയത്). ഏതുതരം രാജ്യങ്ങളെയാണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയാൽ തിരുത്തലുകൾ വരുത്താൻ സന്തോഷമേയുള്ളൂ. രാജ്യങ്ങളുടെ പട്ടിക എന്ന താളുമായി ഈ താൾ ലയിപ്പിക്കാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആ താൾ അക്ഷരമാലയുടെ ക്രമത്തിലാക്കിയാൽ ലയിപ്പിക്കുന്നതായിരിക്കും ഈ താളിലെ കുഴപ്പങ്ങൾ ഇല്ലാതെയാക്കുന്നതിലും നല്ലത് എന്നും തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:05, 4 ഒക്ടോബർ 2012 (UTC)
- ഒന്നുകൂടി. 180 രാഷ്ട്രങ്ങളേ ഈ പട്ടികയിലുള്ളൂ (രണ്ട് ജർമനികൾ ഉൾപ്പെടെ). ഈ താളിന് സ്വതന്ത്രമായി നിലനിൽക്കാൻ ഒരു സാദ്ധ്യതയുണ്ട്. തലക്കെട്ട് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ എന്നോ മറ്റോ ആക്കിമാറ്റി താൾ അത്തരത്തിലാക്കുക. സമവായമുണ്ടെങ്കിൽ താളിന്റെ മാറ്റത്തിന്റെ ഒരു ഭാഗമെങ്കിലും ഞാൻ ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:09, 6 ഒക്ടോബർ 2012 (UTC)
- നന്നായി. അങ്ങനെയാകട്ടെ. ഞാനും കൂടാം.--സലീഷ് (സംവാദം) 15:12, 6 ഒക്ടോബർ 2012 (UTC)
- ഇത്രനാളായി എതിരഭിപ്രായമില്ലാത്തതിനാൽ ഈ താളിനെ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടികയാക്കാനുള്ള ശ്രമം തുടങ്ങി. പേരുമാറ്റവും ആവശ്യമായി വരും. അത് തിരുത്തുകൾ കഴിഞ്ഞിട്ട് ചെയ്യാം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:59, 4 നവംബർ 2012 (UTC)
- മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ പട്ടിക എന്ന താളുമായി ലയിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ടാഗ് നീക്കം ചെയ്യാം എന്ന് തോന്നുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 04:00, 5 നവംബർ 2012 (UTC)
- അജയ് സൂചിപ്പിച്ചപോലെ താളിന്റെ പേരു മാറ്റി, ലയനനിർദേശം നീക്കി. --ജേക്കബ് (സംവാദം) 04:13, 5 നവംബർ 2012 (UTC)
- തകർത്തു... അജയ് ജീക്കും ജേക്കബ് ജീയ്ക്കും ഒരു --സലീഷ് (സംവാദം) 04:56, 5 നവംബർ 2012 (UTC)