മാഷെ, ഉറക്കമില്ലായ്മ ചില അസുഖങ്ങൾ മുഖേനയും ഉണ്ടാവാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?--സുഗീഷ് 17:27, 9 നവംബർ 2007 (UTC)Reply

ഉറക്കം എന്നാൽ എന്ത്? എന്ന് ഈ താൾ സന്ദർശിച്ചാൽ മനസ്സിലാവില്ല, അത്കൊണ്ട് അത് കൂടി ചേർക്കുമൊ? 77.30.39.42


ഗവേഷണഫലം

തിരുത്തുക

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓർമയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകൾ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറിൽ താഴെയോ ഉറങ്ങുന്നവരേക്കാൾ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂർ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.

--- ഈ വാക്യങ്ങൾക്കു ആധികാരികത ഉണ്ടോ? അവ ലേഖനത്തിൽ ചേർക്കേണ്ടെ? -- --പ്രശാന്ത് ആർ (സംവാദം) 05:59, 26 ജൂൺ 2013 (UTC)Reply
പ്രശാന്ത് വാക്യങ്ങൾക്ക് ആധികാരികത ഉണ്ടോ എന്നറിയണമെങ്കിൽ അത് എവിടെ പ്രസിദ്ധീകരിച്ചു എന്ന് അറിയണം. "----- ൽ പ്രസിദ്ധീകരിച്ചുവന്ന ഗവേഷണ റിപ്പോർട്ടിൽ രാത്രിയിൽ എഴുമണിക്കൂർ...." എന്ന് പറയുന്നു എന്ന തരത്തിലാക്കി അവലംബത്തോടുകൂടി ഈ ഭാഗം ചേർക്കൂ.... അപ്പോൾ നോക്കാം. --Adv.tksujith (സംവാദം) 09:27, 26 ജൂൺ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉറക്കം&oldid=1788038" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉറക്കം" താളിലേക്ക് മടങ്ങുക.