സംവാദം:ഖലീഫ ഉമർ
ഇനി ടാഗ് നീക്കാം എന്നു തോന്നുന്നു.--Nijusby 07:57, 5 നവംബർ 2011 (UTC)
- വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 16:40, 4 ഡിസംബർ 2011 (UTC)
വ്യക്തമല്ലാത്ത ഭാഗങ്ങൾ
തിരുത്തുകലേഖനത്തിൽ വ്യക്തമല്ലാത്ത ഭാഗങ്ങൾ താഴെച്ചേർക്കുന്നു. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാൻ ഇവയെല്ലാം ശരിയാക്കണമെന്ന് കരുതുന്നു.
- ധൈര്യശാലിയായിരുന്ന ഉമർ പരസ്യമായി രംഗത്തിറങ്ങുവാൻ മുസ്ലിംകൾക്ക് ധൈര്യം നൽകി.
- ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കുകയുണ്ടായി.
--Vssun (സുനിൽ) 01:46, 21 നവംബർ 2011 (UTC)
- ചെയ്തുകഴിഞ്ഞു. --Nijusby 09:43, 21 നവംബർ 2011 (UTC)
രാഷ്ട്രവികസനം എന്ന ഭാഗത്ത് ഉള്ള ('ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. അങ്ങനെ സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു') ഈ വരികളിൽ എന്തോ ആശയ ക്കുഴപ്പമുള്ളതായി തോന്നുന്നു. --Apnarahman (സംവാദം) 04:43, 20 ഡിസംബർ 2013 (UTC)
മൊഴികൾ
തിരുത്തുക- വിക്കിക്വോട്ടിലും ഇവിടെയുമുള്ള മൊഴികൾ ഒന്നു തന്നെയാണ്. ക്വോട്ടിലേക്ക് കണ്ണിയുള്ളതിനാൽ, ഏറെ പ്രസിദ്ധമായവ മാത്രം ഇവിടെ നിർത്തി, ബാക്കി ഒഴിവാക്കാവുന്നതാണ്. --Vssun (സുനിൽ) 01:54, 21 നവംബർ 2011 (UTC)
- ഒഴിവാക്കിയിരിക്കുന്നു --Nijusby 09:48, 21 നവംബർ 2011 (UTC)
ഗാന്ധി ഉമറിനെകുറിച്ച്
തിരുത്തുകഇന്ത്യയിൽ ഞാൻ ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിൻറെ ഭരണം
- മഹാത്മാ ഗാന്ധി
ഉമറിനെകുറിച്ച് ഗാന്ധി പറഞ്ഞതായി നിരവധിയിടങ്ങളിലെന്നപോലെ ഇവിടെയും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാചകം ഗാന്ധി എവിടെ പറഞ്ഞു എന്നുള്ള അവലംബം ചേർത്താൽ നന്നായിരുന്നു.--വിചാരം 15:20, 21 നവംബർ 2011 (UTC)
- ചേർത്തിരിക്കുന്നു--Nijusby 11:43, 23 നവംബർ 2011 (UTC)
- റെഫറൻസ് ഭരണത്തെ താരതമ്യപ്പെടുത്തുന്നുണ്ടോ? അതിലെ ഉദ്ധരണി, ഉമറിന്റേയും അബൂബക്കറിന്റേയും ലളിതമായ ജീവിതത്തെക്കുറിച്ചല്ലേ? --Vssun (സുനിൽ) 02:24, 24 നവംബർ 2011 (UTC)
ഒഴിവാക്കി. --Vssun (സംവാദം) 03:13, 30 നവംബർ 2011 (UTC)
ഖാദിസിയ്യ യുദ്ധം
തിരുത്തുകയുദ്ധം നടന്ന വർഷം എ.ഡി. 636 എന്നാണ് ഒരിടത്ത് കണ്ടത്. 622-ൽ ആരംഭിച്ച ഹിജ്റ വർഷവുമായി ചേർത്തു നോക്കുമ്പോൾ ഹിജ്റ 15/16 എന്നതുമായി ചെറിയ പൊരുത്തക്കേട് തോന്നുന്നു. ശ്രദ്ധിക്കുക.
- ഹിജ്റ വർഷം ലൂണാർ കലണ്ടറാണ്, അതിനാൽ കൃസ്ത്വാബ്ധവുമായി 11 ദിവസത്തെ വ്യത്യാസം വർഷത്തിൽ ഉണ്ടാകും(സോളാർ കലണ്ടർ 365.25 ദിവസവും,ലൂണാർ കലണ്ടർ 354 ദിവസവുമാണ് സാധാരണ ഉണ്ടാവുക) അതായിരിക്കാം --Nijusby (സംവാദം) 14:19, 8 ഡിസംബർ 2011 (UTC)
അതുപോലെ പേർഷ്യക്കാരുടെ പ്രസിദ്ധനായ റോസ്തത്തെക്കുറിച്ച് ഒരു റെഫറൻസ് വച്ചാൽ നന്നായിരുന്നു. ഈ റോസ്തവുമായി തെറ്റിപ്പോകാതിരിക്കും. --Vssun (സുനിൽ) 02:57, 24 നവംബർ 2011 (UTC)
- റഫറൻസ് ചേർത്തു--Nijusby (സംവാദം) 14:20, 8 ഡിസംബർ 2011 (UTC)
തലക്കെട്ട്
തിരുത്തുകഖലീഫ ഉമർ എന്ന പേരിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ കൂടുതൽ പ്രസിദ്ധമായത് എന്നു കരുതുന്നു. തലക്കെട്ട് അങ്ങനെ മാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 16:41, 4 ഡിസംബർ 2011 (UTC)
- ഖലീഫ ഉമർ എന്ന പേരിൽ ഒരു തിരിച്ചുവിടൽ താളുള്ളതിനാൽ എനിക്ക് മാറ്റാൻ കഴിയുന്നില്ല--Nijusby (സംവാദം) 13:57, 8 ഡിസംബർ 2011 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 14:32, 8 ഡിസംബർ 2011 (UTC)