യേശു ക്രിസ്തു എന്ന താൾ ഈസാ നബി താളിലേയ്ക്കു് 123.238.100.46 എന്ന ഉപയോക്താവു് വീണ്ടും വീണ്ടും തിരിച്ചുവിട്ടതു് സദുദ്ദേശത്തോടുകൂടിയിരിയ്ക്കാം.

യേശു ക്രിസ്തു എന്നു് പരാമർശിയ്ക്കപ്പെടുന്നയാളും ഈസാ നബി എന്നു് പരാമർശിയ്ക്കപ്പെടുന്നയാളും ഒന്നുതന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാത്ത യാഥാർത്ഥ്യമാണെന്ന സ്ഥിതിയ്ക്കു് ഈസാ നബിയെന്ന അറബി പദത്തിനു പകരം മൂലരൂപത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന യേശു എന്നുള്ള മലയാളരൂപം തലക്കെട്ടാക്കുകയാണു് ഉചിതം. യേശുവിനെ മുസ്ലീങ്ങൾ മനസ്സിലാക്കുന്നതെങ്ങനെയെന്നും ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നതെങ്ങനെയെന്നും അതിനു കീഴിൽ രണ്ടായി വിവരിയ്ക്കട്ടെ. യേശു ഇരുകൂട്ടരുടെയും പൊതുവാണെന്നു് എല്ലാവരും (അവരെങ്കിലും) തിരിച്ചറിയണം . മതങ്ങളുടെ ഐക്യത്തിലേയ്ക്കു് അതു് നയിയ്ക്കട്ടെ.

മോശ - മുസ, അബ്രാഹം - ഇബ്രാഹിം, ദാവീദ് - ദാവൂദ് തുടങ്ങി ഒരു പേരിന്റെ രണ്ടു് രൂപങ്ങൾക്കു് രണ്ടായി താളുകളുണ്ടാക്കുന്ന രീതി ശാസ്ത്രീയമാണോ? യേശുവിനെ അറബിയിലും ഹിന്ദിയിലും ഉറുദുവിലും ക്രിസ്ത്യാനികൾ ഈസാ എന്നാണുവിളിയ്ക്കുന്നതു്. ഇബ്രാഹിം, ദാവൂദ്, മൂസ തുടങ്ങിയപേരുകൾ കേരളത്തിലെത്തന്നെ ഒരുവിഭാഗം ക്രിസ്ത്യാനികൾ പടിഞ്ഞാറൻ സുറിയാനി ആരാധനാക്രമത്തിന്റെ ഭാഗമായി സാധാരണയായി ഉപയോഗിയ്ക്കാറുള്ളതാണു്. പേരുകൾ മതംതിരിച്ചു് സംവരണം ചെയ്തിട്ടില്ല.

യേശുവിനെ ഓരോവിഭാഗം ക്രിസ്ത്യാനികളും മനസ്സിലാക്കുന്നതു് ഓരോ വിധത്തിലാണു്. അതെല്ലാം ഒറ്റത്താളിലാകാമെങ്കിൽ ഇസ്ലാമിക വിഭാഗത്തിന്റെ വീക്ഷണങ്ങൾ മാത്രം വേറെതാളിലാക്കേണ്ടതില്ല. 4-ആം നൂറ്റാണ്ടിലെ ക്രിസ്തീയ സഭാപിളർപ്പിൽ വിഘടിച്ചുമാറിയ അറിയൂസ് (ആരിയന്‍) വിഭാഗം കൂടി ചേർന്നതാണു് ഇസ്ലാം മതം.

--എബി ജോൻ വൻനിലം 08:10, 3 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഈസാ&oldid=663376" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈസാ" താളിലേക്ക് മടങ്ങുക.