സംവാദം:ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്
Latest comment: 10 വർഷം മുമ്പ് by Bharath chand
സയോജിത സർക്യൂട്ട് എന്ന ശീർഷകം നൽകാമോ..? --എഴുത്തുകാരി ശ്രീ സംവദിക്കൂ 05:45, 3 സെപ്റ്റംബർ 2010 (UTC)
- ഇന്റഗ്രേറ്റഡ് സർകീട്ട് എന്നല്ലേ പാഠപുസ്തകങ്ങളിലെല്ലാം? മറ്റെവിടെയെങ്കിലും നേരത്തേ ഉപയോഗിച്ച് സാമാന്യം പ്രചാരമുള്ള മലയാളം പദമാണെങ്കിൽ മാത്രം കോമ്പ്ലക്സായ പദങ്ങൾ മലയാളത്തിലാക്കിയാൽ മതി എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 06:50, 3 സെപ്റ്റംബർ 2010 (UTC)
- :അതെ, ഇന്റഗ്രേറ്റഡ് സർകീട്ട് മതി. പൊതുവെ ഉപയോഗിക്കുന്നത് ഇതാണെന്നു തോന്നുന്നു--എഴുത്തുകാരി ശ്രീ സംവദിക്കൂ 07:44, 3 സെപ്റ്റംബർ 2010 (UTC).
dictionary.com ലും പിന്നെ, എം.എസ്.എൻ എൻകാർട്ടയിലും ഒക്കെ സർകിറ്റ്, സുർകിറ്റ് എന്നരീതിയിലുള്ള ഉച്ചാരണമാണല്ലോ കാണുന്നത്. പക്ഷെ ഓളത്തിൽ സർക്യൂട്ട് തന്നെ
ദീപു [deepu] 15:25, 3 സെപ്റ്റംബർ 2010 (UTC)
- സർക്കീട്ട് ആണ്. സർക്കീട്ടിന് പരിപഥം എന്ന വാക്ക് ഉപയോഗത്തിലുണ്ട്. 'സംയോജിതപരിപഥം' അത്ര സങ്കീർണ്ണമാണെന്ന് തോന്നുന്നില്ല.--തച്ചന്റെ മകൻ 16:23, 3 സെപ്റ്റംബർ 2010 (UTC)
- ഇങ്ങനെ ഒരു മലയാളീകരണത്തോട് യോജിക്കുവാൻ കഴിയില്ല, മലയാളപദങ്ങൾ കൊണ്ടുവരേണ്ടതു തന്നെയാണ് പക്ഷെ പദത്തിന്റെ ലോക ഉപയോഗം കണക്കിലെടുത്ത് എത്രത്തോളം ലേഖനത്തിന്റെ ആശയത്തിന് പ്രയോജനം ചെയ്യുന്നു എന്നു നോക്കേണ്ടതല്ലേ...! ഇൻറഗ്രേറ്റഡ് സർക്യൂട്ട് എന്ന് തന്നെയാണ് മിക്കവാറും എല്ലാ ഭാഷയിലും ഉപയോഗിക്കുന്നത്. പുതിയ ശാസ്ത്രവശങ്ങളിലെ പദപ്രയോഗം എത്രത്തോളം വായനക്കാരിൽ അതിനേക്കുറിച്ച് ഉപബോധവാന്മാരാക്കും എന്നത് ചിന്തിച്ചാൽ മലയാളീകരണം ആവശ്യമാണോ എന്ന ചോദ്യം തന്നെ ഉരിത്തിരിയില്ലേ..! ഉദാഹരണത്തിന് ട്രാൻസ്ഫോർമർ എന്നതിന് മറ്റൊരു പേര് എത്രത്തോളം വായനക്കാരിൽ സ്വാധീനം ചെലുത്തുവാൻ കഴിയും..? ഉപയോഗവും സ്വീകാര്യതയുമുള്ള പദങ്ങൾ തന്നെ ശീർഷകമായും, മലയാളീകരിച്ച പേരുകൾ ലേഖനത്തിൽ ഉൾപ്പെടുത്തുകയും ചെയ്താൽ പോരേ..? --എഴുത്തുകാരി ശ്രീ സംവദിക്കൂ 10:46, 4 സെപ്റ്റംബർ 2010 (UTC)
- ഉച്ചാരണത്തിൽ U എന്ന അക്ഷരം നിശബ്ദമല്ലെന്നാണ് എന്റെ കാഴ്ചപ്പാട്, (Parliament ലെ I പോലെയല്ല) അതിനാം സർക്യൂട്ട് എന്നു തന്നെ മതി. --എഴുത്തുകാരി ശ്രീ സംവദിക്കൂ 10:50, 4 സെപ്റ്റംബർ 2010 (UTC)
- തലക്കെട്ട് മാറ്റണമെന്നു പറഞ്ഞില്ലല്ലോ. ഉപയോഗയോഗ്യമെന്നേ പറഞ്ഞുള്ളൂ.
- നിഘണ്ടുക്കളിലെല്ലാം സർക്കീട്ട് എന്ന മാതിരി തന്നെയാണ് ഉച്ചാരണം. ui കണ്ടാൽ 'യൂ' എന്ന് ഉച്ചരിക്കാനുള്ള പ്രവണതകൊണ്ടാകാം(സ്യൂട്ട് etc.) 'സർക്യൂട്ട്' എന്നും ധരിച്ചുവെച്ചത്.--തച്ചന്റെ മകൻ 12:13, 4 സെപ്റ്റംബർ 2010 (UTC)
- തുറന്ന പരിപഥം, അടഞ്ഞ പരിപഥം എന്നൊക്കെ സ്കൂളിൽ പഠിച്ചിട്ടുണ്ട്. സംയോജിതപരിപഥം സുന്ദരമായ വാക്കാണ്. --Vssun (സുനിൽ) 13:26, 4 സെപ്റ്റംബർ 2010 (UTC)
"സമാകലിത പരിപഥം" എന്ന വാക്ക് 'ശാസ്ത്രം ചരിത്രത്തിൽ' എന്ന പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. (മൂന്നാം വാള്യം. പേജ് 989) - Bharath chand (സംവാദം) 10:14, 4 ഒക്ടോബർ 2014 (UTC)