ഒരു പുതിയ പദത്തെകുറിച്ച് ആധികാരികത വ്യക്തമാക്കാൻ ജോർജ്ബുഷിനെ അവലംബമാക്കിയത് മഹാ തമാശയാണ്‌. അദ്ദേഹം ആരാണ്‌ ?ഭാഷാശാസ്ത്ര്ജ്ഞനോ പണ്ഡിതനോ ? അമേരിക്കൻ ഇതര രാജ്യങ്ങളാൽ ഏറ്റവും വെറുക്കപ്പെട്ട ഒരു മുൻഅമേരിക്കൻ പ്രസിഡന്റ് എന്നതിലുപരി അദ്ദേഹത്തിനെന്തുണ്ട്; യുദ്ധവെറിയും അധിനിവേഷക്കൊതിയുമെല്ലാതെ--195.229.241.173 04:32, 12 ഓഗസ്റ്റ് 2009 (UTC)Reply

ഇസ്ലാമികഫാസിസം എന്നല്ലെ വേണ്ടത്. ഇനി വാരാനുള്ള ഇതര ഫാസിസ ലേഖനങ്ങളുമായി ചേർന്നു പോവുകയും വേണമല്ലോ :) --Shiju Alex|ഷിജു അലക്സ് 07:30, 12 ഓഗസ്റ്റ് 2009 (UTC)Reply

അല്ല ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയിയിൽ ഇസ്ലാമോഫാസിസം എന്നാണ് കൊടുത്തിരിക്കുന്നത് ഇത് നോക്കുക--—ഈ തിരുത്തൽ നടത്തിയത് lee2008 07:59, 12 ഓഗസ്റ്റ് 2009 (UTC)Reply


ഷിജു പേടിക്കേണ്ട; ഇനിവരാൻപോകുന്നതോ, വന്നുകഴിഞ്ഞിട്ട് ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതോ ആയ ഫാസിസങ്ങൾക്കും നമുക്ക് ഇതിനോട് ചേർന്നുപോകുന്ന നല്ല പേരുകൾ തന്നെ കൊടുക്കാം: ക്രിസ്തോഫാസിസം, ഹിന്ദോഫാസിസം(ഇൻഡോഫാസിസം?), ജുഡായോഫാസിസം, ബുദ്ധോഫാസിസം എന്നൊക്കെ. എല്ലാ ഫാസിസങ്ങളും ഒത്തൊരുമയിൽ കഴിയുമെന്നും ആശിക്കാം.Georgekutty 08:09, 12 ഓഗസ്റ്റ് 2009 (UTC)Reply

അതു് ഇംഗ്ലീഷ് ഡിക്ഷണറി അല്ലേ. രാമലിംഗപിള്ളയോ മറ്റോ ഡിക്ഷണറി ഇറക്കിയിരുന്നെങ്കിൽ ഇസ്ലാമിക'ഫാസിസം എന്നു് കണ്ടേനെ. ഇങ്ങനെ ആക്കിയാലെ ഇനി വരാൻ പോകുന്ന ക്രൈസ്തവഫാസിസം, ഹൈന്ദവഫാസിസം, ജൂതഫാസിസം ഇതൊക്കെയായിട്ട് ചേർന്ന് പോകുകയുള്ളൂ. എല്ലാം ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ ഒരമ്മപെറ്റ മക്കൾ പോലെ. --Shiju Alex|ഷിജു അലക്സ് 09:07, 12 ഓഗസ്റ്റ് 2009 (UTC)Reply

രാമലിംഗം എഴുതിയതിനു ശേഷം!! മാറ്റിയാൽ പോരെ. തോക്കിൽ കയറി വെടിവെക്കണോ--—ഈ തിരുത്തൽ നടത്തിയത് lee2008 10:20, 13 ഓഗസ്റ്റ് 2009 (UTC)Reply

സന്തോഷം

തിരുത്തുക

അൽ-ജസീറ മലയാളത്തിലും വാർഷികപ്പതിപ്പ് ഇറക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം --—ഈ തിരുത്തൽ നടത്തിയത് lee2008 08:22, 12 ഓഗസ്റ്റ് 2009 (UTC)Reply

ഇംഗ്ലീഷിലെ സം‌വാദം

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ [[1]] സം‌വാദമൊന്ന് കാണണം !. മലയാളത്തിൽ നടക്കുന്നത് തലക്കെട്ടിനെകുറിച്ചുള്ള സം‌വാദമാണങ്കിൽ അവിടെ വിഷയത്തെകുറിച്ചാണ്‌ ചർച്ച മുഴുവൻ.--86.96.229.89 17:46, 12 ഓഗസ്റ്റ് 2009 (UTC)Reply

വിമർശങ്ങൾ ചേർക്കാതെ ഈ താൾ സന്തുലിതമാകില്ല എന്നു തോന്നുന്നു. അതു ചേർക്കുന്നു--വിചാരം 18:45, 13 ഓഗസ്റ്റ് 2009 (UTC)Reply

സന്തുലിതപ്രയോഗമല്ല

തിരുത്തുക

ഇസ്ലാമോഫോബിയ (ഇസ്ലാമിനെപ്പേടി), ഇസ്ലാമോഫാസിസം (ഇസ്ലാമിക അസഹിഷ്ണുതാവാദം) തുടങ്ങിയ പ്രയോഗങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയതാണു്. ഈ പ്രയോഗങ്ങൾ ഇസ്ലാമിനെതിരെ ചില ആരോപണങ്ങൾ പുറപ്പെടുവിയ്ക്കുന്നുണ്ടു്.

സന്തുലിതപ്രയോഗമായ ഇസ്ലാമികവാദം (ഇസ്ലാമിസം) എന്ന ഒരു താളിൽ ഇസ്ലാമിക ഭരണം, ഇസ്ലാമിക നിയമം, മുസ്ലീം മത മൗലികവാദം, മുസ്ലീം മതതീവ്രവാദം തുടങ്ങിയവയോടൊപ്പം ഉപശീർഷകം മാത്രമായി ഇസ്ലാമോഫോബിയ (ഇസ്ലാമിനെപ്പേടി), ഇസ്ലാമോഫാസിസം (ഇസ്ലാമിക അസഹിഷ്ണുതാവാദം) തുടങ്ങിയ പദങ്ങൾ ചുരുങ്ങണം., താലിബാൻ‍, അൽ ഖയിദ പോലെയുള്ള പദമല്ലല്ലോ ഇസ്ലാമിനെപ്പേടി, ഇസ്ലാമോഫാസിസം പോലുള്ള വിവാദശൈലികൾ.

ഹിന്ദു ഫാസിസം, ഹൈന്ദവ ഫാസിസം, ഹൈന്ദവ ഫാസിസ്റ്റുകൾ തുടങ്ങിയ പ്രയോഗങ്ങളും താളിന്റെ തലക്കെട്ടായി വേണ്ട.--എബി ജോൻ വൻനിലം 07:53, 14 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇസ്ലാമോഫാസിസം&oldid=663088" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇസ്ലാമോഫാസിസം" താളിലേക്ക് മടങ്ങുക.