ചുടുകട്ട എന്നത്, ചുട്ട ഇഷ്ടികയല്ലേ? നിർവചനം മാറ്റിയെഴുതണം. --Vssun (സുനിൽ) 12:20, 16 ഫെബ്രുവരി 2011 (UTC)Reply

മണ്ണുകുഴച്ച് രൂപം കൊടുത്ത് ചുട്ടെടുക്കുമ്പോഴല്ലേ ഇഷ്ടികയാവുക? ഇഷ്ടികയെല്ലാം ചുട്ടതു തന്നെയല്ലേ? ചുടാത്ത ഇഷ്ടികയുണ്ടോ?Georgekutty 12:51, 16 ഫെബ്രുവരി 2011 (UTC)Reply

അതെ, ചൂളയിൽ വെച്ചു ചുട്ടെടുത്താൽ മാത്രമേ ഇഷ്ടികനിർമ്മാണം പൂർത്തിയാകുകയുള്ളൂ എന്നാണ് തോന്നുന്നത്. ചുട്ടെടുക്കുന്നതിന് മുൻപുള്ള കട്ടയ്ക് ഉറപ്പുണ്ടാകാൻ സാധ്യതയില്ല. ആ അർത്ഥത്തിൽ ഇഷ്ടിക ചുടുകട്ട തന്നെയാണ് -Johnchacks 13:04, 16 ഫെബ്രുവരി 2011 (UTC)Reply

ഇഷ്ടികക്ക് ചിലയിടങ്ങളിൽ ചുടുകട്ട എന്നു തന്നെ പറയാറുണ്ടല്ലോ --Anoopan| അനൂപൻ 13:08, 16 ഫെബ്രുവരി 2011 (UTC)Reply

ചുടാത്ത ഇഷ്ടികയും ചെറിയ വീടുകളൂടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതായി കണ്ടീട്ടുണ്ട്. പിന്നെ സിമന്റ് ചേർത്തുണ്ടാക്കുന്ന ഇഷ്ടികയും ചുട്ടെടുക്കാറീല്ല. --Vssun (സുനിൽ) 17:58, 16 ഫെബ്രുവരി 2011 (UTC)Reply

സിമിന്റിൽ ഉണ്ടാക്കുന്നതിനെ ഇഷ്ടികയെന്നു പറയാറുണ്ടോ? --Anoopan| അനൂപൻ 18:00, 16 ഫെബ്രുവരി 2011 (UTC)Reply
സിമന്റ് കട്ട എന്നും പറയുന്നുണ്ട്. (ഹോളോബ്രിക്സ്). ഇഷ്ടിക ചുട്ടെടുക്കുന്നത് തന്നെ. --എഴുത്തുകാരി സംവാദം‍ 18:12, 16 ഫെബ്രുവരി 2011 (UTC)Reply
കട്ട എന്നതു പൊതു വാക്കാണ് ചതുരാകൃതിയിൽ ഉള്ള തടിക്കഷണവും കട്ട എന്നുതന്നെയാണ് പറയാറുള്ളത്. ഇടിക്കട്ട ആശാരിമാർ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്...! --എഴുത്തുകാരി സംവാദം‍ 18:16, 16 ഫെബ്രുവരി 2011 (UTC)Reply

നാട്ടിൽ ബ്രിക്ക്=ഇഷ്ടികയാണ്. മണ്ണുകുഴച്ച് അച്ചിൽ ഉണ്ടാക്കുമ്പോൾ (ചുടാതെ) മണ്ണിഷ്ടിക. ചുട്ടുകഴിഞ്ഞത് (ഇറക്കുമതി) വെറും ഇഷ്ടിക, സിമന്റുകൊണ്ടുള്ളത് സിമന്റിഷ്ടിക. അങ്ങനെ പോകുന്നു. --Vssun (സുനിൽ) 02:23, 17 ഫെബ്രുവരി 2011 (UTC)Reply

ചുടുകട്ട എന്നത് ഇഷ്ടികയുടെ പര്യായപദം മാത്രമാണ്. ദാ ഇവിടെ നോക്കിക്കോളൂ. [1] --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:47, 17 ഫെബ്രുവരി 2011 (UTC)Reply

മണ്ണ് കുഴച്ച് ദാ ഇങ്ങനെ ചുട്ടെടുക്കുന്നു.--റോജി പാലാ 09:20, 17 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇഷ്ടിക&oldid=4026487" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇഷ്ടിക" താളിലേക്ക് മടങ്ങുക.