സംവാദം:ഇരിക്കൽ സമരം
Latest comment: 9 വർഷം മുമ്പ് by Adv.tksujith
പ്രിയപ്പെട്ട വിക്കി താളുകളുടെ തലവന്മാർ അറിയുന്നതിന്. ഞാൻ ഇവിടെ എഴുതിയിരിക്കുന്നത് എൻറെ അന്വേഷണത്താലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലും നേടിയെടുത്ത അറിവുകളാണ്. ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഇതുപോലുള്ള ഇ-പുസ്തകത്തളുകളിലൂടെയേ സാദിക്കുകയുള്ളൂ.. കല്യാൺ സാരീസിൽ വളരെ വലിയൊരു പ്രശ്നം നടക്കുമ്പോൾ അതിനെക്കുറിച്ചൊരു ലേഖനം എഴുതിയത് പരസ്യം പോലെ തോന്നിക്കുന്ന പോസ്റ്റ് എന്ന് പുച്ഛിഛു തള്ളുകയാണെങ്കിൽ അതിനർഥം നിങ്ങൾ സമരത്തെ പിന്തുണക്കുന്നില്ല എന്നതല്ലെ. കല്യാൺ സ്വാമിമാരെപ്പോലുള്ളവർക്കായി പാദസേവ ചെയ്യുന്ന പത്ര ദൃശ്യമാദ്യമങ്ങൾ ഒന്നും തന്നെ ഈ സമരത്തിന് യാതൊരു വിധ സഹായങ്ങളും ചെയ്തിട്ടില്ല. നിങ്ങളെങ്കിലും ഇത് ഇവിടെന്നു കളയാതെ നോക്കുമെന്ന് പ്രതീക്ഷിക്കട്ടെ.. വൈശാഖ് ചൂരക്കാട്ട് — ഈ തിരുത്തൽ നടത്തിയത് Vysusvcreas (സംവാദം • സംഭാവനകൾ)
- ഇങ്ങനെയാണെങ്കിൽ കളയാതെ നിർവ്വാഹമില്ല വൈശാഖ്. ഒന്നാമത്, ഏതെങ്കിലും തരത്തിലുള്ള അവലംബം ഇതിനായി കാണിക്കണം. അതായത് വർഷങ്ങൾക്കുശേഷം, ഈ താൾ കാണുന്നയാൾ ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് അതിശയിക്കാൻ പാടില്ല. ഉണ്ട്, അതിന്റെ തെളിവാണ് ഈ പുസ്തകം, ഈ പത്രറിപ്പോർട്ട്, ഈ ടൈലിവിഷൻ പരിപാടി എന്നൊക്കെ ചൂണ്ടിക്കാട്ടി അന്നുള്ള വിക്കിപീഡിയർക്ക് പറയാൻ കഴിയണം. സമരത്തിന് സാക്ഷികളായ നമ്മളൊക്കെ അന്ന് ജീവിച്ചിരുന്നില്ലെങ്കിലും മേൽപ്പറഞ്ഞ തെളിവുകൾ ഉണ്ടാകുമല്ലോ. അതിനാൽ അത്തരം അവലംബങ്ങൾ നിർബന്ധമായും ചേർക്കണം. അത് ഫേസ്ബുക്ക് പോസ്റ്റും പേജുമൊന്നും പോര (അതൊക്കെ ഈ പറഞ്ഞ പിൽക്കാലത്ത് ഡിലീറ്റ് ചെയ്യപ്പെടാം. ഫേസബുക്ക് തന്നെ പൂട്ടിപ്പോകാം). അതുകൊണ്ട് എത്രയും പെട്ടെന്ന് ഏതെങ്കിലും രണ്ട് മാദ്ധ്യമങ്ങളിൽ ഈ സമരത്തെക്കുറിച്ച് വന്ന പ്രതിപാദ്യങ്ങൾ അവലംബമായി ചേർക്കുക. പിന്നെ സമരത്തെക്കുറിച്ച് താങ്കൾക്കറിയാവുന്ന എല്ലാ കാര്യവും ഇവിടെ വാരിവലിച്ച് എഴുതേണ്ടതില്ല. എന്താണ് സമരം, അതിന്റെ ലക്ഷ്യങ്ങൾ, സ്വഭാവം, സ്വാധീനം തുടങ്ങിയവ ചുരുക്കി എഴുതുക. വിശദമായി എഴുതണമെങ്കിൽ സമരത്തിനായി പ്രത്യേകം വെബ്സൈറ്റോ ബ്ലോഗോ തുടങ്ങേണ്ടിവരും. ഇവിടെ വിജ്ഞാനകോശമെന്ന നിലയിൽ അവശ്യമായ വിവരങ്ങൾ മതി. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ കാണുക. അവലംബം മറക്കാതെ ചേർക്കുക. --Adv.tksujith (സംവാദം) 00:29, 9 മാർച്ച് 2015 (UTC)