ഇരിക്കൽ സമരം
കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ തങ്ങളുടെ ഇരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് നടത്തുന്ന സമരമാണ് ഇരിക്കൽ സമരം[1]
സമര പശ്ചാത്തലം
തിരുത്തുകതൃശ്ശൂർ കല്യാൺ സാരീസിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇരിക്കാനുള്ള ആവശ്യം മാനേജ്മെന്റ് നിരാകരിച്ചതാണ് ഇരിക്കൽ സമരം നടത്താൻ അവരെ പ്രേരിപ്പിച്ചത്. അവിടെതന്നെ തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച ആറ് വനിതാ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെയാണ് വനിതാ ജീവനക്കാർ സമരം നടത്തിവരുന്നത്. 2015 ജനുവരി-4'നാണ് ഇരിക്കൽ സമരം ആരംഭിച്ചത്.
സമര രീതി
തിരുത്തുകതൃശ്ശൂർ കല്യാൺ സാരീസിന് മുന്നിൽ കുടിൽകെട്ടി നിരാഹാരസമരം നടത്തിയാണ് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ജീവനക്കാർ സമരം നടത്തിയത്.
സമരത്തിന് ഐക്യദാർഢ്യം നൽകുന്ന സംഘടനകൾ
തിരുത്തുകമാർച്ച്-8, സാർവ്വദേശീയ വനിതാ ദിനത്തിൽ ഇരിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒട്ടേറെ സംഘടനകളും സാംസ്കാരിക പ്രവർത്തകരും സമര പന്തലിൽ എത്തിയിരുന്നു. അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇരിക്കൽ സമരം നടത്തുന്നത്.[2]
സമരത്തിന് ഐക്യദാർഢ്യം നൽകുന്ന സംഘടനകൾ:
- അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ (ATMU)
- അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC)[3]
- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
- യൂത്ത് ഡയലോഗ്
- സി.പി.ഐ(എം.എൽ)
- ഇന്ത്യൻ വിപ്ലവ യുവജന സംഘടന (RYFI)
- അഖിലേന്ത്യാ വിപ്ലവ വിദ്യാർത്ഥി സംഘടന
- അഖിലേന്ത്യാ വിപ്ലവ വനിതാ സംഘടന (AIRWO)
- ആർ.എം.പി
- റവല്യൂഷണറി യൂത്ത്
അവലംബം
തിരുത്തുക- ↑ http://malayalam.oneindia.com/news/kerala/kalyan-sarees-irikkal-samaram-turns-hunger-strike-131518.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-28. Retrieved 2015-03-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-23. Retrieved 2021-11-23.