ആമുഖം എന്ന പതിവ് വിക്കിയിൽ ഇല്ലായിരുന്നു? അതിന്റെ ആവശ്യമുണ്ടോ? --ചള്ളിയാൻ ♫ ♫ 11:27, 26 ഓഗസ്റ്റ്‌ 2008 (UTC)


ഇതിലെ തുടക്കത്തിലെ ആ ഭാഗം, ഇംഗ്ലീഷ് വിക്കിയിൽ നിന്നെടുത്തതാണ്. ആ തുടക്കം, സാധാരണ പതിവുള്ളതിൽ വലുതും കാന്റിന്റെ ചിന്തയുടെ സംഗ്രഹം അടങ്ങുന്നതുമായതുകൊണ്ട് അതിനെ ഒരു പ്രത്യേക തലക്കെട്ടിലാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെ ഒരു തലക്കെട്ട് വേണമെന്ന് എനിക്ക് നിർബ്ബന്ധമൊന്നുമില്ല. വിക്കി നിയമങ്ങൾക്ക് എതിരാണെങ്കിൽ മാറ്റാം. ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷയായാണ് ലേഖനം ടങ്ങിയത്. ഇടയ്ക്ക് മറ്റ് source-കളെ ആശ്രയിച്ചെഴുതാൻ തുടങ്ങി. ലേഖനം എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളു. പൂർത്തിയാകാൻ കുറേ ദിവസം കൂടി എടുക്കും.Georgekutty 12:03, 26 ഓഗസ്റ്റ്‌ 2008 (UTC)


ഇവിടെ സാധാരണയായി പിന്തുടരുന്നശൈലി പ്രകാരം; സബ്‌ടൈറ്റിലുകൾ തുടങ്ങുന്നതിന്‌ മുൻപായി ചെറിയ ഒരാമുഖം എഴുതാറുണ്ട്. അതിൽ ആദ്യ വാചകങ്ങളിൽ തന്നെ ലേഖനം എന്തിനെപ്പറ്റിയാണോ അതിന്റെ ഒരു Highlevel overview കൊടുക്കുകയും അതിൽ Subjectഇന്റെ പേരു വരുന്നിടത്ത് ബോൾഡ് ചെയ്യുകയുമാണ്‌ പതിവ്.

ഉദാ

--ടക്സ് എന്ന പെൻ‌ഗ്വിൻ 13:46, 26 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി. ആമുഖമെന്ന ഉപശീർഷകം ഇപ്പോൾ കളഞ്ഞു.Georgekutty

ലോജിക്

തിരുത്തുക

ലോജിക്കിനെ യുക്തിചിന്ത എന്നാക്കിക്കൂടേ? --Vssun 23:46, 12 ഒക്ടോബർ 2008 (UTC)Reply

യുക്തിശാസ്ത്രം, തർക്കശാസ്ത്രം?Georgekutty 00:10, 13 ഒക്ടോബർ 2008 (UTC)Reply

തർക്കശാസ്ത്രം എന്നാക്കിയിട്ടുണ്ട്> --Vssun 00:20, 13 ഒക്ടോബർ 2008 (UTC)Reply


കുതിരയുടെ സാഡിൽ, സ്റ്റിറപ്പിനും മലയാള പദങ്ങൾ ഉണ്ടാവില്ലേ? --ചള്ളിയാൻ ♫ ♫ 17:21, 17 ഒക്ടോബർ 2008 (UTC)Reply
ജീനി എന്നത് സാഡിൽ ആണോ? അല്ലെങ്കിൽ ഇരിപ്പിടം എന്നുപയോഗിച്ചാൽ മതിയോ? --Vssun 23:58, 17 ഒക്ടോബർ 2008 (UTC)Reply

മഷിത്തണ്ടിൽ saddle-ന് കൊടുത്തിരിക്കുന്ന അർത്ഥങ്ങളിൽ ഒന്ന് 'ജീനി' എന്നാണ്. stirrup-ന് അതിൽ നോക്കിയിട്ട് കിട്ടിയത് 'റക്കാബ്' എന്നാണ്. അത് ശരിയാണോ എന്നറിയില്ല. ഒരു ഹിന്ദി നിഘണ്ടുവിൽ പാദധാരിണി എന്നു കണ്ടു - കുതിരപ്പുറത്തിരിക്കുന്നയാൾക്ക് കാല്പ്പാദം വയ്ക്കാനായി തൂക്കിയിടുന്ന വളയം എന്ന അർത്ഥത്തിൽ. saddle-നെ ജീനി എന്നാക്കാമെന്നു തോന്നുന്നു. stirrup-നെ എന്താ ചെയ്യുക എന്നറിയില്ല.Georgekutty 13:39, 18 ഒക്ടോബർ 2008 (UTC)Reply

സാഡിൽ (ഇരിപ്പിടം) എന്നത് ജീനിയും (വളയമല്ല), സ്റ്റിറപ്പ് എന്നത് ചവിട്ടുമാണ്‌ (കാൽ വക്കാനുള്ള വളയം). --Vssun 23:41, 18 ഒക്ടോബർ 2008 (UTC)Reply
"ഇമ്മാനുവേൽ കാന്റ്" താളിലേക്ക് മടങ്ങുക.