ഇഫ്താർ എന്നാൽ നോമ്പ് തുറക്കുന്ന പ്രക്രിയക്കാണൊ (നോമ്പുതുറ)അതല്ല നോമ്പുതുറക്കാൻ ഉപയോഗിക്കുന്ന ഭക്ഷണത്തിനാണോ? ഇവിടെയും ഇംഗ്ലീഷ് വിക്കിയിലും നോമ്പുതുറക്കുന്ന ഭക്ഷണത്തിന് ഇഫ്താർ എന്നെഴുതിക്കാണുന്നു.നോമ്പുകാരൻ നോമ്പുതുറക്കുന്ന സമയത്ത് പ്രാർഥിക്കുന്ന പ്രാർഥനയിൽ ഈ ഇഫ്താറുണ്ട്. "അല്ലാഹുമ്മ ലകസുംതു വഅലാ രിസ്കിക അഫ്തർതു" --ദൈവമേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു. നിന്റെ ആഹാരം കൊണ്ടുതന്നെ ഞ്ഞാൻ നോമ്പ് മുറിക്കുകയും ചെയ്തു-- ഇവിടെ അഫ്തർതു എന്ന പദത്തിനു നോമ്പു മുറിച്ചു എന്നല്ലേ അർഥം പറയാറ്.--വിചാരം 16:33, 23 ഓഗസ്റ്റ് 2011 (UTC)Reply

അഫ്തറ എന്ന് പറഞ്ഞാൽ നോമ്പുമുറിച്ചു എന്നു തന്നെയാണ്. ഇഫ്താർ എന്നാൽ നോമ്പുമുറിക്കൽ, നോമ്പുതുറ എന്ന് തന്നെയാണ് അർഥം. ഭക്ഷണത്തിന്റെ പേരല്ല--സുഹൈറലി 04:50, 24 ഓഗസ്റ്റ് 2011 (UTC)Reply

ഇവിടെ ഭക്ഷണത്തെക്കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്. ഇനി ഈ വാക്കിന് സാന്ദർഭികമായി അർത്ഥം മാറുമോ? --നിയാസ് അബ്ദുൽസലാം 08:51, 24 ഓഗസ്റ്റ് 2011 (UTC)Reply

അറബിക് വിക്കിപീഡിയയിലെ ലേഖനപ്രകാരം പ്രാതലിനാണ്(ഇംഗ്ലീഷ് വിക്കിപീഡിയയിലെ breakfast എന്ന ലേഖനത്തിന്റെ അറബിക് പതിപ്പാണ് അറബിക് വിക്കിയിലെ ഇഫ്താർ എന്ന ലേഖനം) ഇഫ്താർ എന്നുപറയുന്നത് എന്നു മനസ്സിലാവുന്നു.

ഈ പ്രാതൽ വിവിധരാജ്യങ്ങളിൽ എന്തൊക്കെയാണ് എന്നാണ് പിന്നീടുള്ള വിശദീകരണം ഒടുവിലായി മുസ്ലിംകൾ റമദാനിൽ ഫജർ(പ്രഭാതം) മുതൽ പ്രദോശം(മഗ്‌രിബ്) വരെ നോമ്പനുഷ്ഠിച്ച് മഗ്‌രിബ് ബാങ്ക് കേൾകുമ്പോൾ നോമ്പുതുറക്കുന്നതും ഇഫ്താർ (breakfast)ആണ് എന്നു പറയുന്നു. ഉറക്കം കഴിഞ്ഞ് ഉണർന്ന് ആദിവസം ആദ്യം കഴിക്കുന്ന ഭക്ഷണമാണല്ലോ പ്രാതൽ. റമദാനിൽ നോമ്പുകാരന്റെ ആദ്യ ഭക്ഷണവും മഗ്‌രിബ് ബാങ്ക് കേൾക്കുമ്പോൾ കഴിക്കുന്ന ഭക്ഷണമായതിൽനാൽ അതിനെയും ഇഫ്താർ എന്നു തന്നെ അറബിയിൽ അർഥമാക്കുന്നു. ആ നിലക്ക് നോമ്പുതുറ എന്നും നോമ്പുതുറക്കുമ്പോഴുള്ള ഭക്ഷണം എന്നും പ്രാതൽ ഭക്ഷണം എന്നുമെല്ലാം ഇഫ്താർ എന്ന വാക്കിനാൽ വിവക്ഷിക്കാം എന്നു തോന്നുന്നു.--വിചാരം 18:53, 25 ഓഗസ്റ്റ് 2011 (UTC)Reply

ഇഫ്താർ, ഫുതൂർ എന്നീ വാക്കുകൾ ബ്രേക്ക്ഫാസ്റ്റിന് ഉപയോഗിക്കുന്നു എന്ന് അറബിക് ഡിഷ്ണറിയിലൂടെയും മനസ്സിലാക്കാം. ആദ്യ ഭക്ഷണം എന്നർഥത്തിലല്ല ദീർഘനേരം ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥ അഥവാ നോമ്പ് മുറിക്കുന്നു എന്നർഥത്തിലാണ് പ്രഭാത ഭക്ഷണത്തിനും നോമ്പുതുറക്കും ആ വാക്ക് ഉപയോഗിക്കുന്നത്. break+fast=നോമ്പ് മുറിക്കൽ=ഇഫ്താർ. ആദ്യം പറഞ്ഞ അർഥത്തിലുള്ള ലേഖനം ഇഫ്താർ എന്ന പേരിൽ മലയാളം വിക്കിയിൽ ആവശ്യമില്ല.അതിന് പ്രാതൽ എന്ന ലേഖനം സൃഷ്ടിച്ചു. സാങ്കേതികാർഥത്തിൽ നോമ്പുതുറക്കുള്ള ഭക്ഷണത്തിനും നോമ്പുതുറക്കും പ്രസ്തുത വാക്കു് മലയാളികളും മറ്റെല്ലാവരും ഉപയോഗിക്കുന്നു.--സുഹൈറലി 06:35, 3 സെപ്റ്റംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഇഫ്‌താർ&oldid=1047463" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇഫ്‌താർ" താളിലേക്ക് മടങ്ങുക.