ഇഫ്താർ എന്ന അറബി വാക്കിന് ബ്രേക്ക്ഫാസ്റ്റ് എന്നാണർഥം. അറബിയിൽ പ്രാതലിന് ഇഫ്താർ, ഫുതൂർ എന്നിങ്ങനെ ഉപയോഗിക്കുന്നു. എന്നാൽ ഈ വാക്ക് റമദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് വ്യാപമായി ഉപയോഗിക്കാറുള്ളത്. മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്. ഇഫ്താറിന് ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുമാകാം എന്നിരുന്നാലും സാധാരണയായി ഈന്തപ്പഴമോ വെള്ളമോ ആണ് ഇഫ്താറിൽ വിശ്വാസികൾ ആദ്യമായി ഉപയോഗിക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്. ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക. പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു.

ഗൾഫിലെ നോമ്പ് തുറക്കൽ വിഭവങ്ങൾ
പല നാട്ടുകാരും സംഗമിക്കുന്ന ഗൾഫ് നോമ്പ് തുറകൾ

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇഫ്‌താർ&oldid=3773923" എന്ന താളിൽനിന്ന് ശേഖരിച്ചത്