ഇത്തരത്തിൽ ഇംഗ്ലീഷ് താളുകൾ മലയാളം വിക്കിയിൽ ഇടുന്നത് നല്ലതാണോ.. പരിഭാഷപ്പെടുത്താനായാണെങ്കിൽ അതിനെ താഴെക്കാണുന്ന രീതിയിൽ കമെന്റ് ആക്കി ഇടുന്നതല്ലേ നല്ലത്?

<!--- ഇവിടെ ഇംഗ്ലീഷ് ടെക്സ്റ്റ് ഇടുക --->

ഈ താളിലെ ടെക്സ്റ്റ് മുഴുവൻ ഞാൻ അങ്ങനെ മാറ്റുകയാണ്

--Vssun 17:40, 23 ഡിസംബർ 2006 (UTC)Reply

സുനിൽ ഈ പരിഭാഷ ചെയ്യാൻ വരുന്നത് വിക്കിയെ കുറിച്ച് വലിയ വിവരം ഇല്ലാത്ത മലയാളം ബ്ലോഗ്ഗേർസ് ആണ്. അവർ വരുമ്പോൾ അവർ പരിഭാഷപ്പെടുത്തെണ്ട വിഭാഗം ഏതെന്ന് കൃത്യമായി കാണണം. അതിനാലാണ് അങ്ങനെ ഇട്ടത്. --Shiju Alex 06:05, 24 ഡിസംബർ 2006 (UTC)Reply

ദേശീയപതാക എന്ന് ഒറ്റവാക്കല്ലേ--പ്രവീൺ:സംവാദം‍ 05:36, 25 ഡിസംബർ 2006 (UTC)Reply
checkY ചെയ്തു--Vssun 19:18, 29 ഓഗസ്റ്റ്‌ 2007 (UTC)

ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ മാറ്റൂ. ഈ വ്യാകരണത്തിന്റെ കാര്യത്തിൽ ഞാൻ വട്ട പൂജ്യം ആണ്.--Shiju Alex 06:23, 26 ഡിസംബർ 2006 (UTC)Reply

ആകാശ നീല

തിരുത്തുക

Navy Blue എന്നത് ആകാശന് നീലയാണോ ? നാവിക നീല എന്ന് പണ്ടെപ്പോഴോ പഠിച്ചതായി ഓർമ്മിക്കുന്നു. ആകാശനീല (Sky Blue) ഏതാണ്ട് #99CCFF റേഞ്ചിൽ വരുന്ന നിറമല്ലേ ? #000080, നാവിക നീലയാണെന്നാണു തോന്നുന്നത്. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:49, 2 ജനുവരി 2007 (UTC)Reply

നേവി ബ്ലൂ എന്നത് ആകാശനീലയേ അല്ല. പണ്ട് പഠിക്കുന്ന സമയത്ത് യൂണിഫോം ട്രൌസറിന് നേവി ബ്ലൂ നിറം ആണ് നിഷ്കർഷിച്ചിരുന്നത്. ഞങ്ങൾ അതിനെ കടും നീല എന്നാണ് പറയാറുള്ളത്. നാവിക നീല എന്നു ഞാൻ കേട്ടിട്ടില്ല. ഇന്ത്യയിലെ നാവികർ കടും നീലയാണോ ഉപയോഗിക്കുന്നത്? എന്തൊക്കെയായാലും പതാകയിലെ അശോകചക്രത്തിന്റെ നിറം ആകാശനീലയല്ല.. മറിച്ച് നാവിക നീല എന്നോ കടും നീല എന്നോ ഉപയോഗിക്കാം--Vssun 11:26, 2 ജനുവരി 2007 (UTC)Reply

നാവിക നീല ഇന്ത്യയിലെ നാവിര് ഉപയോഗിക്കുന്നു എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം. അവരുടെ കാൽസ്രായിയുടെ നിറം നേവീ ബ്ലൂ തന്നെയല്ലെ? പിന്നെ, നേവീ ബ്ലൂ എന്നത് ഇന്ത്യൻ നേവി തന്നെ ആവണം എന്നല്ലല്ലൊ. വിസൺ പറഞ്ഞ പോലെ യൂണിഫോം ട്രൗസറിന്റെ നിറം തന്നെ.ദാ, ഈ നിറംപൊന്നമ്പലം 06:54, 20 സെപ്റ്റംബർ 2007 (UTC)Reply

നിർവ്വഹണം

തിരുത്തുക

നിർമാർജ്ജനം അല്ലേ? --Vssun 18:16, 8 ജനുവരി 2007 (UTC)Reply

ബാലഗംഗാധര തിലക്

തിരുത്തുക

ഇദ്ദേഹത്തിന്റെ പേരിനെ മലയാളത്തിലാക്കി തിലകൻ എന്നാക്കുന്നത് ശരിയാണോ? ഇക്കണക്കിന് കെ.ആർ. നാരായണനെ ഉത്തരേന്ത്യക്കാർ നാരായൺ എന്നു വിളിക്കുമല്ലോ..--Vssun 20:49, 9 ജനുവരി 2007 (UTC)Reply

ശരിയല്ല എന്നാണെൻററെ വ്യക്തിപരമായ അഭിപ്രായം. രബീന്ദ്രനാഥ ടാഗോറിനെ രവീന്ദ്ര, ബിബേകാനന്ദയെ സ്വാമി വിവേകാനന്ദ എന്നൊക്കെ പണ്ടെ കൺ‍വെറ്ട്ട് ചെയ്ത് ശീലമായതു കൊണ്ടാവും തിലക് നേ തിലകനാക്കിയത്. ജ്യോതി ബസുവിനെ വാസു വും പ്രണബ് മുഖർജിയെ പ്രണവും ആക്കാത്തറതെന്താണാവോ ?--ചള്ളിയാൻ ♫ ♫ 07:33, 20 സെപ്റ്റംബർ 2007 (UTC)Reply

അക്ഷരത്തെറ്റ് തിരുത്തണം

തിരുത്തുക

എല്ലാരും ഒത്തു പിടിക്കൂ..--Vssun 22:07, 16 സെപ്റ്റംബർ 2007 (UTC)Reply

ഇത് എന്തിന്റെ വിവർത്തനമാണ്‌.. റിപ്പബ്ലിക് ഓഫ് ഇന്ത്യ? --Vssun 05:16, 17 സെപ്റ്റംബർ 2007 (UTC)Reply

90 ഡിഗ്രിയിലധികം തിരിക്കാൻ പാടില്ല എന്നല്ലേ?? --Vssun 07:28, 17 സെപ്റ്റംബർ 2007 (UTC)Reply

ഇത് ഇന്ത്യയിൽ പ്രദർശിപ്പിക്കുമ്പോഴാണോ? --Vssun 07:31, 17 സെപ്റ്റംബർ 2007 (UTC)Reply


ലേഖനത്തിന്റെ പേരിൽ മെഡൽ

തിരുത്തുക

ഈ ലേഖനത്തിന്റെ പേരിൽ ഒരു മെഡൽ ഒക്കെ തന്നിരിക്കുന്നതു കണ്ടു. ഈ ലേഖനം ഞാൻ എഴുതിയതല്ല. ഇതു ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പദാനുപദ തർജ്ജുമ ആണ്‌. പരിഭാഷ ചെയ്തതു അഞ്ചോ ആറോ ബ്ലോഗേർസ് കൂടിയാണ്‌ .

ഞാൻ ചെയ്തതു ഇതിന്റെ ആമുഖം മാത്രമാണ്‌. പിന്നെ ബ്ലോഗേർസിന്റെ അടുത്ത് നിന്നു ഇതു പരിഭാഷ ചെയ്തു കിട്ടന്നതിനുള്ള കോർഡിനേഷനും.

അതിലപ്പുറം ഒന്നും ഞാൻ ഇതിൽ ചെയ്തിട്ടില്ല. ഈ ലേഖനത്തിൽ സഹകരിച്ചതു കൊണ്ടല്ല ഇതു തിരഞ്ഞെടുക്കാനുള്ള ലേഖനം ആയി ശുപാർശ ചെയതതു. മറിച്ച് ഇതു പൂർണ്ണമായി എന്നു തോന്നിയതു കൊണ്ടാണ്‌.--Shiju Alex 06:15, 20 സെപ്റ്റംബർ 2007 (UTC)Reply

കിട്ട്യേത് ബാങ്ങീട്ട് മൂണ്ടാതിരി ഷിജൂ. ആമുഖം കുറച്ച് ഗാംഭീര്യമുള്ളതാക്കണം. --ചള്ളിയാൻ ♫ ♫ 07:38, 20 സെപ്റ്റംബർ 2007 (UTC)Reply


ആ അഞ്ചാറു ബ്ലോഗേഴ്സിനും ഓരോ മെഡലും രക്തഹാരവും കൊടുത്തേരെ. simy 05:17, 21 സെപ്റ്റംബർ 2007 (UTC)Reply

കുങ്കുമ വർണ്ണം

തിരുത്തുക

ലേഖനത്തിൽ ദേശീയ പതാകയുടെ മുകളിലത്തെ നിറം കുങ്കുമം എന്ന് കൊടുത്തിരിക്കുന്നു, അത് കേസരി(കടും കാവി വർണ്ണം) എന്നല്ലേ വേണ്ടത്? --പച്ചാളം 18:31, 20 സെപ്റ്റംബർ 2007 (UTC)Reply

സാഫ്രോൺ എന്ന് ഇംഗ്ലീഷിൽ പറയുന്ന നിറത്തിന്റെ മലയാളം എന്താണ്‌.--Shiju Alex 18:34, 20 സെപ്റ്റംബർ 2007 (UTC)Reply

പാഠപുസ്തകത്തില് കുങ്കുമം എന്നാണ്‌ പഠിച്ചതെന്നാണ്‌ എന്റെ ഓര്മ്മ.

അധികം ചളകൊളമാകുന്നതിനു മുൻപേ മറ്റൊരു പേരു നിർദ്ദേശിക്കുകയാണു നല്ലതെന്നു മനസ്സു പറയുന്നു.. കുങ്കുമത്തിന്റെയും കാവിയുടെയും CMYK values ആരും നിശ്ചയിച്ചിട്ടില്ലല്ലോ.. എല്ലാം ഒരു अंदाज अपना अपना അല്ലേ... എല്ലാം മറന്നേക്കൂ.. ആ നിറത്തിന്റെ പേരു ബാബു!..

Bijuneyyan 05:09, 21 സെപ്റ്റംബർ 2007 (UTC)Reply

)))))) തിരിച്ചെത്തിയോ? simy 05:15, 21 സെപ്റ്റംബർ 2007 (UTC)Reply

സാഫ്രോൺ എന്നത് കുങ്കുമപ്പൂവിനെയല്ലേ പറയുന്നത്..? കുങ്കുമത്തെ അല്ലല്ലോ..Aruna 05:59, 21 സെപ്റ്റംബർ 2007 (UTC)Reply

ഭാരതീയ സർക്കാരിൻറെ പ്രസ്സ് ഇൻഫൊർമേഷൻ ബ്യൂറോയുടെ വെബ് സൈറ്റിൽ ഇങ്ങനെ കാണിക്കുന്നു, “The colour of the top panel should be India saffron (Kesari).”
[1] --പച്ചാളം 07:29, 22 സെപ്റ്റംബർ 2007 (UTC)Reply


ഇംഗ്ലീഷ് വിക്കിപീഡിയ അനുസരിച്ച് [2] saaffron എന്ന നിറത്തിന്റെ RGB values 244,196,48 (CMYK 4, 22, 93, 0) എന്നിങ്ങനെയാണ്. എന്നാ‍ൽ ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന standard നിറം CMYK 0-50-90-0 ആണ്. അതുകൊണ്ട് .... അതുകൊണ്ട്... ..അതുകൊണ്ടെന്താ.. എന്തുവേണെൽ ആയിക്കോ.. ഹല്ലപിന്നെ.Bijuneyyan 17:25, 22 സെപ്റ്റംബർ 2007 (UTC)Reply

അത് കുങ്കുമ നിറം തന്നെ... തർക്കം വേണ്ട...!! --പൊന്നമ്പലം 09:04, 30 ജനുവരി 2008 (UTC)Reply

"പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണു്‌." ഇതിൽ അറ്റൻഷൻ എന്ന ഇംഗ്ലീഷിനും സമാന മലയാള പദം ഇല്ലേ? ജാഗ്രതാ നില്പ് എന്നോ മറ്റ്റോ? --202.83.54.94 08:53, 15 ഓഗസ്റ്റ്‌ 2008 (UTC)

"ഇന്ത്യയുടെ ദേശീയപതാക" താളിലേക്ക് മടങ്ങുക.