സംവാദം:ഇന്ത്യയിലെ നിയമം
Latest comment: 13 വർഷം മുമ്പ് by Vssun
ഇന്ത്യയിലെ നിയമവ്യവസ്ഥയല്ലേ കൂടുതൽ നല്ല തലക്കെട്ട്? --Vssun (സുനിൽ) 06:38, 6 ഒക്ടോബർ 2011 (UTC)
- പല നിയമങ്ങൾ ഉൾപ്പെടുന്നതല്ലേ? നിയമവ്യവസ്ഥ നന്നായിരിക്കുമെന്നു തോന്നുന്നു.--റോജി പാലാ 15:04, 12 ഒക്ടോബർ 2011 (UTC)
ഇന്ത്യയിലെ നിയമവ്യവസ്ഥയാണ് കുറച്ച് കൂടി അനുയോജ്യം. --Sivahari 15:41, 12 ഒക്ടോബർ 2011 (UTC)
- തലക്കെട്ട് ചർച്ച ചെയ്തതിന് നന്ദി. നിർദ്ദിഷ്ടമാറ്റം പൂർണ്ണമായും സ്വീകാര്യമല്ല. നിയവ്യവസ്ഥ അഥവാ സിസ്റ്റം ഓഫ് ലോ എന്ന് വിവക്ഷിക്കുന്നത് മറ്റൊരു കാര്യമാണ്. ഇവിടെ നോക്കുക. അത് മറ്റൊരു ലേഖനം ആകേണ്ടതാണ്. ഈ ലേഖനം തുടങ്ങുന്ന സമയത്ത് പരിചയകുറവുകൊണ്ട്, തലക്കെട്ടിന്റെ പ്രാധാന്യമൊന്നും ചിന്തിച്ചിരുന്നില്ല. ഇം. വിക്കിയിലെ തത്തുല്യ ലേഖനം ഇതാണ്. അതിന്റെ മലയാളം എന്ന നിലയിലാണ് ഇന്ത്യയിലെ നിയമം എന്നെഴുതിയത്. ".... അക്കാര്യം അമേരിക്കൻ നിയമപ്രകാരം / പാക്കിസ്ഥാൻ നിയമപ്രകാരം / ബ്രിട്ടീഷ് നിയമപ്രകാരം അസാധുവാണ് അല്ലെങ്കിൽ ശിക്ഷാർഹമാണ് " എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ടാവുമല്ലോ... അത് തന്നെയാണ് ഈ തലക്കെട്ടിലുദ്ദേശിക്കുന്നത്. (അമേരിക്കയിലെ / പാക്കിസ്ഥാനിലെ ഏതു നിയമപ്രകാരവും ആവാം ). ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഇന്ത്യയിലെ നിയമം എന്നത് "ഇന്ത്യയിലെ നിയമങ്ങൾ" എന്ന് വേണമെങ്കിൽ മാറ്റാം. ലേഖനത്തിന്റെ ആദ്യഭാഗത്ത് നിയമവ്യവസ്ഥ എന്ന് തെറ്റായി എഴുതിയിട്ടുണ്ട്. അത് തിരുത്തുന്നതാണ്. --Adv.tksujith 17:38, 12 ഒക്ടോബർ 2011 (UTC)
വിശദമായ അഭിപ്രായത്തിന് നന്ദി. നിർദ്ദേശം പിൻവലിക്കുന്നു. ഇന്ത്യയിലെ മുഴുവൻ നിയമങ്ങളിലേക്കുള്ള ചൂണ്ടൂപലകയായി ഈ ലേഖനത്തെ മാറ്റുമെന്ന് പ്രത്യാശിക്കുന്നു. --Vssun (സുനിൽ) 17:56, 12 ഒക്ടോബർ 2011 (UTC)