സംവാദം:ഇന്ത്യയിലെ കമ്പനി ഭരണം
@ലാഹോർ ഉടമ്പടി പ്രകാരം സിഖുകാർ ജലന്ധർ ദൊവാബ്, ഹസാര, കശ്മീർ തുടങ്ങിയ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് അടിയറവ് വെച്ചു(1846)
ജലന്ധർ ദൊവാബ്, ലാഹോർ ഉടമ്പടിപ്രകാരം ബ്രിട്ടീഷുകാർക്ക് നൽകിയെങ്കിലും മറ്റു മലമ്പ്രദേശങ്ങൾ ഉടമ്പടിപ്രകാരമുള്ള പണം കൊടുക്കാൻ സിഖുകാർക്ക് സാധിക്കാത്തതുമൂലമാണ് ബ്രിട്ടീഷുകാർക്ക് നൽകിയത്. ഇതിൽ ഹസാര ഉൾപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ അതും ഗുലാബ് സിങ്ങിന്റെ ജമ്മു-കശ്മീരിന്റെ ഭാഗമായി മാറിയേനേ. യുദ്ധാനന്തരം ഹസാരയിൽ ബ്രിട്ടീഷ് പ്രതിനിധി ഉണ്ടായിരുന്നു (ജെയിംസ് അബ്ബോട്ട്) എന്നാൽ അത് ലാഹോറിലെ റെസിഡന്റിന്റെ കീഴിലായിരുന്നു. --Vssun (സംവാദം) 23:37, 25 മാർച്ച് 2013 (UTC)
നന്ദി Vssun നിർദേശങ്ങൾക്ക്. ഇപ്പൊ വിക്കിയുടെ ഇംഗ്ലീഷ് പേജിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വെച്ചും, പിന്നെ എന്റെ കൈവശമുള്ള പഴയ രണ്ടു-മൂന്നു ചരിത്ര പുസ്തകങ്ങൾ വെച്ചുമാണ് ഞാൻ ഇത് അപ്ഡേറ്റ് ചെയ്യുന്നത്. പുസ്തകങ്ങളിൽ ഹസാര എന്ന പ്രദേശത്തെക്കുറിച്ച് പരാമർശങ്ങൾ ഒന്നുമില്ല. പിന്നെ നമ്മുക്ക് ഉടനടി ലഭ്യമായ വിക്കിയിലെ തന്നെ http://en.wikipedia.org/wiki/Hazara,_Pakistan#British_rule എന്ന ഭാഗത്ത് നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഹസാരയുടെ നിയന്ത്രണം ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു എന്നാണ്. പറ്റുമെങ്കിൽ ഞാൻ മറ്റു സ്രോതസ്സുകളിൽ(പുസ്തകങ്ങളിൽ) നിന്ന് വിവരം ശേഖരിക്കാൻ ശ്രമിക്കാം--Devgowri (സംവാദം) 03:02, 26 മാർച്ച് 2013 (UTC)
- ഹസാര, പേരിനെങ്കിലും സിഖുകാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നെങ്കിലും അവിടെ ലാഹോർ ദർബാറിന് ശക്തമായ സ്വാധീനമുണ്ടായിരുന്നില്ല. വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളിലുള്ള ഇത്തരത്തിലുള്ള പല പ്രദേശങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. റെസിഡന്റായ ഹെൻറി ലോറൻസിന്റെ സഹായികൾക്കാണ് (en:Henry Lawrence's young men) ഈ ഭാഗങ്ങളിൽ ആദ്യമായി നിയന്ത്രണം ചെലുത്താനായത്. എന്നിരുന്നാലും പഞ്ചാബ് മൊത്തത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിലാകുന്നതുവരെ (1849) ഈ പ്രദേശങ്ങൾ ഔദ്യോഗികമായി ബ്രിട്ടീഷുകാരുടേതായിരുന്നില്ല. (വിവരങ്ങൾ ലീയുടെ പുസ്തകത്തിൽനിന്ന്) --Vssun (സംവാദം) 12:02, 26 മാർച്ച് 2013 (UTC)
അങ്ങനെ താങ്കൾക്ക് പൂർണ്ണമായും ഉറപ്പുള്ള കാര്യമാണെങ്കിൽ നമ്മുക്ക് ഹസാര ഒഴിവാക്കാം അതിൽ നിന്ന്. അഥവാ കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമ്പോ എഡിറ്റ് ചെയ്യാം --Devgowri (സംവാദം) 15:42, 26 മാർച്ച് 2013 (UTC)
- ഹസാര ഒഴിവാക്കി. --Vssun (സംവാദം) 02:16, 28 മാർച്ച് 2013 (UTC)
ലാഹോർ കരാറിനെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കി താളിൽ ഹസാര നൽകിയിട്ടുണ്ട്. അതിനാൽ തൽക്കാലം ഹസാരയെ തിരിച്ചിടുന്നു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ഛത്തർസിങ് അട്ടാരിവാല ഹസാരയിലെ ഹരിപ്പൂരിലെ നിസാം ആയിരുന്നു എന്നതാലോചിക്കുമ്പോൾ അത് സിഖ് നിയന്ത്രണത്തിലായിരുന്നു എന്നും കരുതണം. കൂടുതൽ പഠിക്കേണ്ട വിഷയമാണ്. --Vssun (സംവാദം) 05:38, 10 ഏപ്രിൽ 2013 (UTC)
സാമ്രാജ്യത്വ സ്ഥാപനം/സാമ്രാജ്യസ്ഥാപനം?
തിരുത്തുകസാമ്രാജ്യത്വ സ്ഥാപനം/സാമ്രാജ്യസ്ഥാപനം?ജോർജുകുട്ടി (സംവാദം) 12:52, 30 മാർച്ച് 2013 (UTC)
തെറ്റ് ചൂണ്ടിക്കാട്ടിയത്തിനു നന്ദി. തിരുത്തി സാമ്രാജ്യവികസനം എന്നാക്കിയിട്ടുണ്ട്. --Devgowri (സംവാദം) 17:23, 1 ഏപ്രിൽ 2013 (UTC)
അവലംബങ്ങൾ
തിരുത്തുകഅവലംബമായി നൽകിയിരിക്കുന്ന കണ്ണികൾ ചിലത് വർക്കുന്നില്ലല്ലോ?--സുഗീഷ് (സംവാദം) 20:48, 1 ഏപ്രിൽ 2013 (UTC)
ഏതാണ് വർക്ക് ആകാത്തെ ??? --Devgowri (സംവാദം) 21:35, 2 ഏപ്രിൽ 2013 (UTC)
പ്രെസിഡൻസി
തിരുത്തുക@കമ്പനിയെ പ്രതിനിധീകരിച്ച് ഒരു പ്രസിഡൻറ് ആണ് ഈ ഓരോ പ്രവശ്യകളും ഭരിച്ചിരുന്നത്.
പ്രെസിഡൻസിയുടെ തലവൻ ഗവർണർ അല്ലേ? പ്രസിഡന്റാണോ? അതോ പ്രസിഡന്റിനുവേണ്ടി ഗവർണർ ഭരിക്കുകയാണോ? --Vssun (സംവാദം) 02:14, 3 ഏപ്രിൽ 2013 (UTC)
രണ്ടും ഒരാൾ തന്നെ. പ്രസിഡന്റ് ഗവർണർ ജനറൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെന്നു എം വി പൈലിയുടെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രം എന്ന പുസ്തകത്തിൽ Debendra Nath Banerjee യുടെ "Early administrative system of the East India Company in Bengal" എന്ന പുസ്തകത്തെ പരാമർശിച്ചു പറയുന്നുണ്ട്. നെറ്റിൽ അതിന്റെ പ്രിവ്യൂ ലഭ്യമല്ല. അവലംബം കാണിച്ച് ആ വരി ഉൾപ്പെടുത്താം. സത്യത്തിൽ എഴുതിയപ്പോൾ ആ വരി വിട്ടു പോയതാണ്. ചൂണ്ടിക്കാണിചത് നന്നായി --Devgowri (സംവാദം) 17:34, 3 ഏപ്രിൽ 2013 (UTC)
- വിശദീകരണത്തിന് നന്ദി. --Vssun (സംവാദം) 22:10, 3 ഏപ്രിൽ 2013 (UTC)