ജെയിംസ് അബ്ബോട്ട്
ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ജെയിംസ് അബ്ബോട്ട് (ഇംഗ്ലീഷ്: James Abbott). (ജീവിതകാലം: 1807 മാർച്ച് 12 - 1896 ഒക്ടോബർ 6). പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, പാകിസ്താനിലെ ഹസാര മേഖലയുടെ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഇദ്ദേഹമാണ് അവിടെ അബോട്ടാബാദ് നഗരം സ്ഥാപിച്ചത്. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിനുശേഷം പഞ്ചാബിലെ റെസിഡന്റും വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ചീഫ് കമ്മീഷണറുമായിരുന്ന ഹെൻറി ലോറൻസിന്റെ സഹായികളിലൊരാളായാണ് അബ്ബോട്ട് ഹസാര മേഖലയിൽ നിയമിതനായത്.
സർ ജെയിംസ് അബ്ബോട്ട് | |
---|---|
ജനനം | കെന്റ്, ഇംഗ്ലണ്ട് | മാർച്ച് 12, 1807
മരണം | ഒക്ടോബർ 6, 1896 ഐൽ ഓഫ് വൈറ്റ്, ഇംഗ്ലണ്ട് | (പ്രായം 89)
അടക്കം ചെയ്തത് | ഗിൽഡ്ഫോഡ് സെമിത്തേരി, ഗ്വിൽഡ്ഫോഡ്, സറേ, ഇംഗ്ലണ്ട് |
ദേശീയത | യു.കെ. |
വിഭാഗം | ബ്രിട്ടീഷ് സേന |
പദവി | ജനറൽ |
യൂനിറ്റ് | ബംഗാൾ ആർട്ടില്ലറി |
യുദ്ധങ്ങൾ | ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം |
പുരസ്കാരങ്ങൾ | കെ.സി.ബി. |
ബന്ധുക്കൾ | മേജർ ജനറൽ അഗസ്റ്റസ് അബ്ബോട്ട് മേജർ ജനറൽ ഫ്രെഡറിക് അബ്ബോട്ട് മേജർ ജനറൽ സോണ്ടേഴ്സ് അലെക്സിയസ് അബ്ബോട്ട് കീത്ത് എഡ്വേഡ് അബ്ബോട്ട് |
മറ്റു തൊഴിലുകൾ | കൊളോണിയൽ ഭരണകർത്താവ് |
ഹസാരയിലെ അബ്ബോട്ടിന്റെ സ്വതന്ത്രമായ ഭരണനടപടികൾ വിമർശനവിധേയമായിട്ടുണ്ട്. അബ്ബോട്ട് സ്വന്തം സാമ്രാജ്യം പോലെയാണ് ഹസാര ഭരിക്കുന്നതെന്ന് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു വിമർശനമുയർത്തുകയും അന്വേഷണമേർപ്പെടുത്തുകയും ചെയ്തിരുന്നു. 1849-ൽ ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ച ഹെൻറി ലോറൻസ്, അബ്ബോട്ടിന്റെ ഭരണരീതികളെ ന്യായീകരിക്കുകയാണ് ചെയ്തത്. അബോട്ട് അവിടെ വളരെ ജനകീയനായിരുന്നു എന്നും ഒരു മജിസ്ട്രേറ്റ് എന്നതിനുപകരം ഒരു കുടുംബനാഥനെപ്പോലെയായിരുന്നു അബ്ബോട്ട് അദ്ദേഹത്തിന്റെ ഭാര്യക്കൊപ്പം അവിടെ ജീവിച്ചിരുന്നതെന്നും അബോട്ടിന്റെ ഭരണരീതികളിൽ പിഴവുകളുണ്ടെങ്കിലും മൊത്തത്തിൽ നോക്കിയാൽ അന്നത്തെ നിലയിൽ ഒരു ചെലവുമില്ലാതെ മേഖലയിൽ സമാധാനം നിലനിർത്താൻ അബോട്ടിനെക്കൊണ്ടല്ലാതെ ആർക്കും സാധിക്കില്ലായിരുന്നുവെന്നായിരുന്നുവെന്നും ഒരു സംരക്ഷകനായാണ് ജനങ്ങൾ അദ്ദേഹത്തെ കണക്കാക്കുന്നതെന്നുമായിരുന്നു ഹെൻറിയുടെ അഭിപ്രായം.[1]
അവലംബം
തിരുത്തുക- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "10 - റ്റുഗെതർ ഓൺ ദ ബോർഡ് (Together on the Board) 1849 -1852". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 262–263, 269. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)