ഒരു ലേഖനത്തിൽ എത്ര ലിങ്കുകൾ കൊടുക്കാം. ഉദാഹരണത്തിനായി ഞാൻ ലാൽജോസ് എന്ന താളിലേക്ക് ഇപ്പൊൾ ലിങ്ക് കൊടുത്തിട്ടുണ്ട് . അധികം ലിങ്കുകൾ കൊടുത്താൽ വായന അരോചകമാവുമോ എന്ന് ഒരു സംശയം. അഭിപ്രായങ്ങൾ ആരായുന്നു.--Sandeep.s 05:05, 20 ഫെബ്രുവരി 2011 (UTC)Reply

അങ്ങനെ പരിധി വെച്ചിട്ടില്ലെങ്കിലും, നമ്മുടെ സാമാന്യ യുക്തി ഉപയോഗിച്ച് ലിങ്ക് ചെയ്യുക എന്നതാണു് സാധാരണ ചെയ്യാറ്. ഈ ലേഖനത്തിൽ നിന്ന് ലാൽജോസ് എന്നതിലേക്ക് ഒരു വട്ടം ലിങ്ക് കൊടുക്കുന്നതാണു് ബെസ്റ്റ് പ്രാക്ടീസ്. പക്ഷെ ഈ ലേഖനത്തിൽ ലാൽജോസ് എന്ന് കാണുന്നതൊക്കെ ലിങ്ക് ചെയ്യുന്നത് വളരെ മൊശം എഡിറ്റിങ്ങാണു് --ഷിജു അലക്സ് 05:51, 20 ഫെബ്രുവരി 2011 (UTC)Reply

ഷിജു നന്ദി, എന്നാൽ ലിങ്കുകൾ കൊടുക്കുമ്പോൾ പ്രസ്തുത ലേഖനവുമായി ബന്ധമുള്ള കാര്യങ്ങൾക്കു മാത്രമാണോ ലിങ്കുകൊടുക്കുന്നതു അതോ എന്തും ലിങ്കു ചെയ്യാമോ--Sandeep.s 05:56, 20 ഫെബ്രുവരി 2011 (UTC)Reply

വായിക്കുന്നയാൾക്ക്, അതിൽ പരാമർശിച്ചിരിക്കുന്ന ഇതരവിഷയങ്ങൾ‌ കാണാൻ താൽപര്യമുണ്ടാകുമെങ്കിൽ അതിലേക്ക് ലിങ്ക് നൽകുക. --Vssun (സുനിൽ) 06:17, 20 ഫെബ്രുവരി 2011 (UTC)Reply

അങ്ങനെയും ഒരു പരിധി വെച്ചിട്ടില്ല. വിക്കിയിലെ ലേഖനങ്ങൾ എല്ലാം തന്നെ കണ്ണിയാൽ ബന്ധിക്കപ്പെട്ടിരിക്കയാണല്ലോ. അതിനാൽ മിക്കവാറും എല്ലാ വാക്കിനും കണ്ണി ഉണ്ടാവും. എന്ന് വെച്ച് എല്ല്ലാ വാക്കുകൾക്കും കണ്ണി ചേർക്കുന്നത് വളരെ മോശം എഡിറ്റാണു്. പൊതുവെ ഒരു വിഷയത്തിലെ ലേഖനവുമായി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക് കണ്ണി തീർച്ചയായും ചേർക്കാം. ഒപ്പം സന്ദർഭം അനുസരിച്ച് മറ്റ് വിഷയങ്ങളിലേക്കും.

ഉദാഹരണത്തിനു് ഈ ലേഖനത്തിലെ, ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്, എന്ന വാചകത്തിൽ ആൺകുട്ടി എന്ന വാക്ക് ആൺകുട്ടി എന്ന വിക്കി ലേഖനത്തിലേക്കും, ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്‌ ആൻ അഗസ്റ്റിൻ എന്ന വാചകത്തിലെ മലയാളം എന്ന വാക്ക് മലയാളം എന്ന വിക്കി ലേഖനത്തിലേക്കും തിരിച്ചു വിടുന്നത് വളരെ മോശം എഡിറ്റാണു്. ഇത് രണ്ടും യഥാക്രമം എൽസമ്മ എന്ന ആൺകുട്ടി, മലയാള ചലച്ചിത്ര അഭിനേത്രി എന്നീ ലേഖനങ്ങളിലേക്ക് വേണം കണ്ണി ചേർക്കാൻ. അങ്ങനെ കണ്ണി ചെർക്കുന്നത് യുക്തി പൂർവ്വം ചെയ്യുക എന്നതാണു് ബെസ്റ്റ് പ്രാക്ടീസ്. --ഷിജു അലക്സ് 06:20, 20 ഫെബ്രുവരി 2011 (UTC)Reply

float--റോജി പാലാ 06:26, 20 ഫെബ്രുവരി 2011 (UTC)Reply

ഫീ ഗാബതിശ്ശ്വയാത്വീൻ എന്ന ലേഖനത്തിൽ നിലവിൽ മുകളിൽ പറഞ്ഞതിനു കടകവിരുദ്ധമായി കണ്ണികൾ നൽകിയിരിക്കുന്നത് കാണാം. സീത/രാമൻ/രാവണൻ/രാമായണം എന്ന വാക്ക് കാണുന്നിടത്തൊക്കെ കണ്ണി നൽകിയിട്ടുണ്ട്. അത് വായനയ്ക്ക് ദോഷമാണു്.

പക്ഷെ പുതിയതായി വിക്കിയിൽ വരുന്നവർ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ സമയമെടുക്കും. അതിനാൽ പുതിയ ഉപയോക്താക്കൾ വരുത്തുന്ന അത്തരം തെറ്റുകൾ തിരുത്തേണ്ടത് മുതിർന്ന എഡിറ്ററുമാരുടെ കടമയാണു്. ഒപ്പം ഇത് എങ്ങനെ ചെയ്യുന്നതാണു് ഏറ്റവും നല്ലതെന്ന് പുതിയ ആളുകൾക്ക് പറഞ്ഞു കൊടുക്കേണ്ട ചുമതല കൂടി മുതിർന്ന എഡിറ്ററുമാർക്കുണ്ട്. --ഷിജു അലക്സ് 11:40, 20 ഫെബ്രുവരി 2011 (UTC)Reply

ഫോട്ടോ

തിരുത്തുക

ഒരു ഫോട്ടോ കിട്ടാൻ വഴിയുണ്ടോ? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 11:55, 20 ഫെബ്രുവരി 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആൻ_അഗസ്റ്റിൻ&oldid=4026483" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആൻ അഗസ്റ്റിൻ" താളിലേക്ക് മടങ്ങുക.