സംവാദം:ആയാസ-ആതാനവക്രം
@Sreeeraaj: ആയാസ-ആതാനവക്രം, ഈ തലക്കെട്ട് എവിടെ നിന്നു ലഭിച്ചെന്നു വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 12:39, 31 ജൂലൈ 2020 (UTC)
- തലക്കെട്ടുകൾ പഴയ ഗ്രന്ഥങ്ങളിൽ നിന്നും മറ്റും ലഭിക്കുന്നവയാണ്.
@റോജി പാലാ Strain ന് ആതാനം എന്നാണ് വിക്കീപീഡിയർ ഉപയോഗിച്ചിരുന്നത്. എന്നാൽ stress ന് പ്രതിബലം എന്ന് ഹിന്ദിയിൽ നിന്നും പകർത്തി ഉപയോഗിച്ചിരിക്കുന്നതായി കണ്ടു . പക്ഷേ എല്ലാ ഹിന്ദിപ്പദങ്ങളും മലയാളത്തിലേയ്ക്ക് എടുക്കുമ്പോൾ ശരിയാകണമെന്നില്ല. പ്രതിബലം എന്ന വാക്ക് മലയാളത്തിൽ എതിർബലം എന്ന് മാത്രമേ അർത്ഥമാക്കുകയുളളു. Stress ഒരു പ്രതിബലം ആണ്. പക്ഷേ Stress നെ പ്രതിബലം എന്ന് വിളിക്കാൻ പറ്റില്ല. Stress എന്നാൽ യൂണിറ്റ് ഏരിയയിലെ പ്രതിബലം ആണ്. ഹിന്ദിയിൽ പ്രതിബലം എന്ന വാക്ക് മറ്റാവശ്യത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാലാകാം അവർ Stress ന് പ്രതിബലം എന്ന് ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തിൽ ശരിയായ വാക്ക് തന്നെ നമ്മൾ ഉപയോഗിക്കണം. Stress എന്നാൽ പ്രതിബലം മൂലം ആ വസ്തുവിനുളളിൽ ഉണ്ടാകുന്ന ആയാസമാണ്. അതുതന്നെയാണ് https://archive.org/details/mlphysicsterms1952travancore/page/n41/mode/2up എന്ന പുസ്തകത്തിലും ഉളളത്. stress-strain എന്നതിനെ മലയാളത്തിൽ ആയാസ-ആതാന എന്നാക്കി എന്നേയുളളു. --Sreeeraaj (സംവാദം) 12:49, 31 ജൂലൈ 2020 (UTC)
- Stress–strain curve എന്ന വാക്കിനു താങ്കൾ സ്വന്തമായി സൃഷ്ടിച്ച നാമമാണോ ആയാസ-ആതാനവക്രം. എങ്കിൽ മലയാളം വിക്കിപീഡിയയിൽ ആ രീതി അനുവദനീയമല്ല. അതായത് മലയാളത്തിലെ മറ്റെവിടെയെങ്കിലും നിലവിൽ ആ പേർ ഉപയോഗിക്കുന്നില്ലെങ്കിൽ താങ്കൾക്ക് സ്വന്തമായി അതു സൃഷ്ടിക്കാൻ ഇവിടെ നയം അനുവദിക്കുന്നില്ല.--റോജി പാലാ (സംവാദം) 12:54, 31 ജൂലൈ 2020 (UTC)
@സംവാദം ആയാസ-ആതാനവക്രം' എന്ന വാക്ക് എന്റെ സൃഷ്ടിയല്ല. Stess ന് ആയാസം എന്നും strain ന് ആതാനം എന്നും Curveന് വക്രം എന്നും വിക്കിമലയാളത്തിൽ ഉപയോഗിക്കുന്നു. സമാനമായി stress-strain curveന് ആയാസ-ആതാനവക്രം എന്നല്ലേ ഉപയോഗിക്കാൻ കഴിയൂ. വാക്കുകളൊന്നും ഞാൻ സൃഷ്ടിക്കുന്നില്ല. strain ന് വിക്കിമലയാളത്തിൽ ആതാനം എന്ന് ഉപയോഗിച്ചുണ്ടെങ്കിൽ Stress strain curve ലെ Strain നും അതു തന്നെയല്ലേ മലയാളത്തിൽ ഉപയോഗിക്കേണ്ടത് --Sreeeraaj (സംവാദം) 13:49, 31 ജൂലൈ 2020 (UTC)
- stress-strain curveന് വിക്കിയിലല്ലാതെ നേരിട്ട് എവിടെയെങ്കിലും ആയാസ-ആതാനവക്രം എന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇവിടെ ഉപയോഗിക്കാൻ സാധിക്കൂ. അല്ലാത്തതൊക്കെ സ്വന്തം കണ്ടെത്തലാണ്. അതിനാൽ താങ്കൾ സൃഷ്ടിച്ചിരിക്കുന്ന മറ്റു ലേഖനങ്ങളുടെ എല്ലാം തലക്കെട്ട് പരിശോധിച്ച് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു.--റോജി പാലാ (സംവാദം) 16:38, 31 ജൂലൈ 2020 (UTC)
- ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. അതിനാൽ ഇനി സൃഷ്ടിക്കുന്ന താളുകൾക്ക് ഇത്തരത്തിൽ മൊഴിമാറ്റാതെ ഇംഗ്ലീഷ് ഉച്ചാരണം തന്നെ ഇവിടെയും നൽകി താൾ സൃഷ്ടിക്കുക.--റോജി പാലാ (സംവാദം) 16:48, 31 ജൂലൈ 2020 (UTC)