നിരൂപണങ്ങൾ ഒഴിവാക്കണമെന്നഭിപ്രായം. അപ്രശസ്തങ്ങളായ നിരൂപണങ്ങൾ ചലച്ചിത്രതാളുകളിൽ കുത്തിനിറക്കേണ്ടതില്ല. --റോജി പാലാ 10:02, 28 സെപ്റ്റംബർ 2011 (UTC)Reply

അപ്രശസ്തങ്ങളായ എന്നത് റോജി പാല ഏത്ർ മാനഡണ്ഡം വെച്ചാണ് പറയുന്നത്. പ്രബോധനം വരികയിൽ പ്രസിദ്ധീകരിച്ചതുകൊന്റും എഴുതിയത് ഒരു ശമീം ആയതിനാലുമാവുമോ താങ്കൾ അങ്ങനെ ഒരു നിഗമനത്തിൽ എത്തുന്നത്. ശമീമിന്റെതും കാഴ്ച്ച്പ്പാടാണ്. അതു അദ്ദേഹം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തെ കുറിച്ചു മലയാളത്തിൽ ഇറങ്ങിയ മിക്ച്ച ഒരു നിരൂപണത്തിൽ പെടുന്നതല്ലെ ആ ലേഖനം. എന്നുവെച്ച് വേറൊരു നിരൂപണവും പരാമർശിക്കേൺതില്ലന്നും ഈ നിരൂപണം അപ്പടി ചേർക്കണമെന്നും എനിക്ക് അഭിപ്രായമില്ല.--ഉപ്പേരിക്കുരുള 10:45, 1 ഒക്ടോബർ 2011 (UTC)Reply

അവിശ്വസനീയമാം വിധം നന്മയുള്ളവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ. ഈ നിരൂപണം എഴുതിയ ആ‍ൾ അമേരിക്കയിലാണോ? പ്രതിനായകന്മാരെയും വില്ലന്മാരെയും സൃഷ്‌ടിക്കാതെ സലീം അഹ്‌മദ്‌ അനുവാചകനിലേക്ക്‌ നല്ലൊരു സന്ദേശം പകരുന്നു. അബൂന്റെ മകനായ വില്ലനെ നിരൂപകൻ ശ്രദ്ധിച്ചില്ലെ?— ഈ തിരുത്തൽ നടത്തിയത് 117.204.92.233 (സംവാദംസംഭാവനകൾ)

അബുവിന്റെ മകനെ ഒരിക്കല്പോലും കാണിക്കുന്നില്ല ചിത്രത്തിൽ. കണ്ണാടിച്ചില്ലിലിട്ട മകൻ സത്താറിന്റെ ഒരു ചിത്രം കാണിക്കുന്നതിലൂടെയും അബുവിന്റെ രണ്ടു സന്ദർഭഗങ്ങളിലായുള്ള പരാമർശത്തിലൂടെയും ആ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം പ്രേക്ഷകരെ അറീക്കുന്നു എന്നല്ലാതെ. അവഗണിക്കുപ്പെടുന്ന വാർദ്ധക്യത്തിന്റെ വ്യഥകളെ വരച്ചിടാനായിരിക്കാം അതുപോലും സലീം അഹ്മദ് ചിത്രത്തിൽ സന്നിവേശിപ്പിച്ചത്--ഉപ്പേരിക്കുരുള 10:45, 1 ഒക്ടോബർ 2011 (UTC)Reply

രജതമയൂരമോ ജൂറിയുടെ പ്രത്യേക പരാമർശമോ? തിരുത്തുക

ഗോവ ചലച്ചിത്രമേളയിൽ ഈ ചിത്രത്തിനു് ജൂറിയുടെ പ്രത്യേക പരാമർശമാണോ രജതമയൂരമാണോ ലഭിച്ചത്. മലയാള പത്രങ്ങളിൽ രജതമയൂരമെന്നും മറ്റു പത്രങ്ങളിൽ ജൂറി പരാമർശം എന്നും കണ്ടു. --അനൂപ് | Anoop (സംവാദം) 05:32, 5 ഡിസംബർ 2011 (UTC)Reply

"ആദാമിന്റെ മകൻ അബു" താളിലേക്ക് മടങ്ങുക.