ഈ താൾ നീക്കം ചെയ്യപ്പെടേണ്ടതല്ല എന്ന് തോന്നുന്നു മറ്റ് ഭാഷളിൽ ഇസ്ലാമിക വീക്ഷണത്തിന് പ്രത്യേകതാൾ ഉണ്ടല്ലോ അപ്പൊൾ മലയാളം വിക്കിയിലും ഈ താൾ ഉണ്ടാവുന്നതാണ് നല്ലത് ധ്രുവൻ 09:17, 6 നവംബർ 2007 (UTC)Reply

ഇസ്ലാമിക് പെർസ്പക്റ്റീവ് എന്ന് കൊടുത്ത് ആദം ആയി മെർജ് ചെയ്യാൻ ട്രൈ ചെയ്യൂ. ൾ)--ചള്ളിയാൻ ♫ ♫ 04:12, 27 നവംബർ 2007 (UTC)Reply

അങ്ങനെ ഇസ്ലാമിക്ക് പേർസ്പെക്ടീവിൽ ലേഖനം വരാണമെങ്കിൽ മുഖ്യലേഖനത്തിൽ ഉൾക്കൊള്ളിക്കാനാവാത്ത വിധം സമഗ്രമായിരിക്കണം ഈ ലേഖനം. ഇതു നാലു വരിയും, പിന്നെ വായിക്കുന്നവരുടെ കണ്ണിൽ പൊടിയിടാൻ ഒന്നും എഴുതിയിട്ടില്ലാത്ത നാലു വിഭാഗവും. വർഗീയ കാഴ്ചപ്പാടോടെ ലേഖനം തുടങ്ങുന്ന ഇത്തരം പ്രവണത മുളയിലേ നുള്ളണം.--Shiju Alex 04:23, 27 നവംബർ 2007 (UTC)Reply


അങ്ങനെ പറയാൻ എന്താ തെളിവ്. ഖുർ‌ആനിൽ അങ്ങനെ പറയുന്നുണ്ടോ. ഉണ്ടെങ്കിൽ ഏത് സൂറായിൽ. --Shiju Alex 06:40, 27 നവംബർ 2007 (UTC)Reply

തെളിവ് വേണമെങ്കിൽ തെളിവ് ചോദിക്കുക. അല്ലതെ നീക്കം ചെയ്യുകയല്ല വേണ്ടത്. --ബ്ലുമാൻ‍ഗോ ക2മ 06:43, 27 നവംബർ 2007 (UTC) [1]Reply

റഫരൻസിനെ പറ്റി മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയം ആണ്‌ താഴെ. അതു ആദ്യം വായിക്കുക,

വിശ്വസിക്കാവുന്ന ആധികാരിക ഉറവിടങ്ങൾ റഫറൻ‌സായി ചേർക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.

അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നൽകുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകൾ തുടങ്ങിയ വിവാദ വിഷയങ്ങളിൽ അത്തരം വിഷയങ്ങളിലുള്ള കോടതി ഉത്തരവുകൾ, വിവിധ സർക്കാർ ഉത്തരവുകളുടെയോ റിപ്പോർട്ടുകളുടെയോ ലിങ്കുകൾ , അവ സംബന്ധിച്ച വാർത്തകൾ, അംഗീകൃത വർത്തമാന പത്രങ്ങളുടെ ലിങ്കുകൾ ഇവയൊക്കെ നൽകുകയാണുത്തമം.

ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം.


മെസേജ് ബോർഡിലെയും ബ്ലൊഗിലേയും മറ്റും ചർച്ചകൾ തെളിവുകൾ ആയി സ്വീകരിക്കില്ല. --Shiju Alex 06:47, 27 നവംബർ 2007 (UTC)Reply

ഒരു കാര്യം കൂടെ പറയട്ടെ.മലയാളത്തിലോ,ഇംഗ്ലീഷിലോ മാത്രം ഉള്ള ആധികാരിക ഗ്രന്ഥങ്ങളുടെയോ,വെബ്‌‌സൈറ്റുകളുടെയോ വവരങ്ങൾ മാത്രം റഫറൻസ് ആയി നൽകുക.മറ്റു ഭാഷകളിൽ ഉള്ളവ ആധികാരിക റഫറൻസ് ആയി അംഗീകരിക്കില്ല--അനൂപൻ 06:56, 27 നവംബർ 2007 (UTC)Reply


ഒരു പ്രാവശ്യം മാറ്റിയ വാചകം പിന്നെയും കയറ്റണമെങ്കിൽ തെളിവ് വേണം. ആദം മലയിലെ കാൽ പാദം ബുദ്ധൻറെ പ്രതീകമായി കൊത്തിവച്ചതാണെന്നും അതിന് 2000 വർഷത്തോളമേ പഴക്കമുള്ളൂ എന്നും തെളിവുകൾ ഉണ്ട്. ആദത്തിന് 2000 വർഷമേ പഴക്കമൊള്ളുവോ. --ചള്ളിയാൻ ♫ ♫ 06:51, 27 നവംബർ 2007 (UTC)Reply


മതം തലയ്ക്കു പിടിച്ചാൽ ഏതു കെട്ടുകഥയും വിശ്വസിച്ചോളും.--Shiju Alex 06:53, 27 നവംബർ 2007 (UTC) Reply

ഒന്നുകിൽ ആദാമിന്‌ മന്ത് ഉണ്ടായിരുന്നിരിക്കണം അല്ലെങ്കിൽ കിങ്ങ് കോങ്ങിന്റെ വലിപ്പം അല്ലാതെ രണ്ടടി നീളമുള്ള കാൽ‌പാദം വരാൻ സാധ്യതയില്ല. കൊത്തിവച്ച പ്രതിരൂപമാണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല പലരും. ഇത് തന്നെ മലയാറ്റൂരും ഉണ്ട്. അവിടെ മന്തൻ കാല്‌ തോമാശലീഹക്കാണ്‌. --ചള്ളിയാൻ ♫ ♫ 07:08, 27 നവംബർ 2007 (UTC) Reply

ചള്ളിയൻറെ കാട്ടികൂട്ടുന്ന ഇത്തരം വൃത്തികെട്ട ഊഹാ പോഹങ്ങൾ സംഘർഷം ഉണ്ടാക്കാനെ സഹായിക്കൂ. മുസ്ലിംങ്ങളുടെ വിശ്വാസത്തെയാണ് ചള്ളിയൻ ചോദ്യം ചെയ്യപ്പെടുന്നത്. ആദം നബി എന്ന വിഷയത്തിൽ അറിവില്ല എങ്കിൽ സംവാദത്തിനു വരരുത്. ആദം നമ്മളെ പോലെ സാധരണ ഉയരമോ വലിപ്പമോ ഉള്ള ആളായിട്ടല്ല മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത്. ഇത്തരം മുറിവൈദ്യന്മാ‍ർ രംഗം കയ്യടക്കി തനിക്കാക്കി വെടക്കാക്കൽ നയം തുടരുന്നതിനെ കാര്യ നിർവ്വഹകർ ശ്രദ്ധിക്കുമല്ലോ?--ബ്ലുമാൻ‍ഗോ ക2മ 07:21, 27 നവംബർ 2007 (UTC)Reply

എങ്കിൽ എങ്ങനെ യാണ്‌ വിശ്വസിക്കുന്നത്. എന്ന് ഈ ലേഖനത്തിൽ എഴുതണം. അതായിരിക്കണം ഈ ലേഖനത്തിലെ പ്രധാന പ്രതിപാദ്യം.

തനിക്കാക്കി വെടക്കാക്കുന്ന വിദ്യ ഈ ലേഖനത്തിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്‌. --Shiju Alex 07:41, 27 നവംബർ 2007 (UTC)Reply

സുഹൃത്തുക്കളെ. റിലാക്സ്. വിശ്വാസങ്ങൾ പ്രചരിപ്പിക്കുവാൻ നെറ്റിൽ വേറേ ഒത്തിരി സ്ഥലങ്ങളില്ലേ? ഇവിടെ അത് ഇത്ര തീവ്രമാക്കണോ?--Arayilpdas 07:45, 27 നവംബർ 2007 (UTC)Reply
ആദം എന്നതാളിൽ ഒന്നും ഇല്ലാതിരിക്കുകയും, അവിടെ ഉള്ള കാര്യങ്ങൾ പകർത്തി മറ്റൊരു ലേഖനമാകിയെഴുതുകയും ചേയ്യേണ്ടതുണ്ടോ? രണ്ടിലെയും പ്രദിപാദ്യം ഒന്നുതന്നെ. വറുതെ ലേഖങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കൾ നല്ലതല്ലെ ഉള്ളത് തന്നെ മെച്ചപ്പെടുത്തുന്നത്. അതും ഒരേ വിഷയം. ആദം എന്ന താളിൽ ഉൾക്കൊള്ളാവുന്നതിലധികം കാര്യങ്ങൾ തിങ്ങിനിറഞ്ഞാൽ മാത്രമല്ലെ ഇങ്ങനെയൊരു ലേഖനത്തിന്റെ ആവശ്യം വരുന്നുള്ളൂ --സാദിക്ക്‌ ഖാലിദ്‌ 09:21, 27 നവംബർ 2007 (UTC)Reply

ആരു എവിടെ എപ്പ്പോൽ നിവേദനം ചെയ്തു. ഇവിടെ ഏത് അർത്ഥത്തിലാണ്‌ നിവേദനം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. 60 മുഴം ഉണ്ടായിരുന്ന ആദം നബിയിൽ നിന്നു ഉണ്ടായ അനന്തരതലമുറയുടെ ബാക്കി മുഴമൊക്കെ എവിടെ പോയി. ഏന്തു പഠനം നടത്തിയിട്ടാണ്‌ പ്രസ്തുത നിവേദനത്തിൽ എത്തി ചേര്ന്നത്? ഈ പഠനത്തിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ?

--Shiju Alex 09:51, 27 നവംബർ 2007 (UTC)Reply

ലേഖനം ആദം എന്ന താളുമായി ലയിപ്പിച്ചു. അതിൽ ഉൾകൊള്ളാനാവാത്ത തരത്തിൽ വികസിച്ചാൽ മാത്രമേ ആദം നബി എന്ന താൾ ഉണ്ടാക്കേണ്ട ആവശ്യമുള്ളൂ അതുവരെ ആദം നബി വേണമെങ്കിൽ റീഡയറക്റ്റ് ആക്കി വക്കാം. --ചള്ളിയാൻ ♫ ♫ 07:20, 28 നവംബർ 2007 (UTC)Reply

ആദം... അവൻ സാധാ മനുഷ്യൻ അല്ലായിരുന്നോ??? അറുപതു മുഴം നീളം അവനുണ്ടായിരുന്നോ?? അവനിൽ നിന്നാണോ ജിറാഫ് ഉണ്ടായത്?? അവന്റെ വൻ കുടലിന്റെയും ചെറു കുടലിന്റെയും നീളം 60000 മീറ്റർ ആയിരുന്നോ?? അവന്റെ നട്ടെല്ലിലെ കശേരുക്കൾ തമ്മിൽ 5.5 മുഴം ഗ്യാപ് ഉണ്ടായിരുന്നോ???

തിരുത്തുക

പറയു 2409:40F3:21:4A55:8000:0:0:0 16:56, 2 ഒക്ടോബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആദം_നബി&oldid=4118193" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആദം നബി" താളിലേക്ക് മടങ്ങുക.