ഡിലിറ്റരുത് അടുക്കി പെറുക്കാം--Shiju Alex 06:36, 2 ജൂൺ 2007 (UTC)Reply

ഉദ്ദേശ ശുദ്ധി

തിരുത്തുക

4. 'കോപത്തിന് ഇരയായവർ' എന്നതിൻറെ പരിധിയിൽ അവിശ്വാസവും സത്യനിഷേധവും മർക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉൾപ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിൻറെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിൻറെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവർ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിൻറെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതിൽ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്ത്തന്നെ. Retrieved from "http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B9"


സുഹൃത്തെ അഷ്റഫ് ,മലയാളം വിക്കി ഒരു വിജ്ഞാനകോശമാണ് . വ്യക്തി വികാരങ്ങൾ എഴുതി ചേർക്കാനുള്ളതല്ല!! ഇത്തരത്തിലുള്ള വാക്യങ്ങൾ പ്രോത്സാഹിക്കാൻ പറ്റാത്തവയാണ്. ഈ വാക്യങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ കാണിക്കുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  06:40, 2 ജൂൺ 2007 (UTC)Reply

---

  • പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ .
  • സ്തുതി സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
  • പരമകാരുണികനും കരുണാനിധിയും.
  • പ്രതിഫല ദിവസത്തിൻറെ ഉടമസ്ഥൻ.
  • നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുന്നു.(2)
  • ഞങ്ങളെ നീ നേർമാർഗത്തിൽ(3) ചേർക്കേണമേ.
  • നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ . കോപത്തിന്ന്‌ ഇരയായവരുടെ മാർഗത്തിലല്ല (4). പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല.


1 വിശുദ്ധ ഖുർആൻറെ പ്രാരംഭമായതിനാൽ ഈ പേര് ലഭിച്ചു.

2. ആരാധനയും സഹായാർത്ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മനുഷ്യർ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചു പോന്നിട്ടുള്ളത് ആരാധ്യരിൽ നിന്നും അഭൌതികമായ രീതിയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്ത ആരിൽ നിന്നും അഭൌതിക സഹായം പ്രതീക്ഷിക്കുന്നതും അതിന്നായി പ്രാര്ത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.

3. നിഷ്കളങ്കമായ ഏകദൈവാരാധനയുടെ മാർഗ്ഗത്തിൽ, അല്ലാഹുവോട് നേരിട്ടുള്ള പ്രാർത്ഥനയുടെ മാർഗ്ഗത്തിൽ, അഥവാ പ്രവചകന്മാരും സജ്ജനങ്ങളും പിന്തുടര്ന്ന കളങ്കമില്ലാത്ത തൌഹീദിൻറെ മാർഗ്ഗത്തിൽ ഞങ്ങളെ ചേർക്കേണമേ എന്നർത്ഥം.

4. 'കോപത്തിന് ഇരയായവർ' എന്നതിൻറെ പരിധിയിൽ അവിശ്വാസവും സത്യനിഷേധവും മർക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉൾപ്പെടും.

ഇത്രയും ഇവിടെ ഇടുന്നു. എല്ലാ ഖുർ‌ആനിക അദ്ധ്യായങ്ങളുടേയും ലേഖനങ്ങളീൽ ആ അദ്ധ്യായത്തിൻ‌റ്റെ രത്നചുരുക്കമാണ് ഉദ്ദേശിക്കുന്നത്.മലയാളം പരിഭാഷ വായിക്കനുള്ള ലിങ്ക് ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. ഒന്നാമത്തെ അദ്ധ്യായത്തിൽ മാത്രം പരിഭാഷ ഇടണമെന്ന് തോന്നുന്നില്ല. എന്തു പറയുന്നു? --mml@beeb 17:57, 1 സെപ്റ്റംബർ 2007 (UTC)Reply

അറബി സൂക്തങ്ങളും അവയുടെ ലിപ്യാന്തരവും പരിഭാഷയും

തിരുത്തുക

ഈ ഭാഗം ഇവിടെ വേണം എന്നു തോന്നുന്നില്ല. കാരണം ഖുറാന്റ മുഴുവൻ മലയാള പരിഭാഷ വിക്കി ഗ്രന്ഥശാലയിൽ ഉണ്ടല്ലോ. ഇവിടെ അൽ ഫാത്തിഹ എന്ന അദ്ധ്യായത്തെ സംബന്ധിക്കുന്ന വിവരങ്ങൾ മാത്രം മതി എന്നെന്റെ അഭിപ്രായം. --അനൂപൻ 07:50, 19 മാർച്ച് 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലും ഉണ്ട്. അതു കൊണ്ട് മാത്രമല്ല . ഒരുപാട് പ്രത്യേകതകൾ ഈ സൂറത്തിനുണ്ട്. ഒരു മുസ്ലിം 17 പ്രാവശ്യം എല്ലാ ദിവസവും നിർബന്ധമായും അല്ലാതെ അനേകം തവണയും ഓതുന്ന ഈ സൂറത്ത് ഫാത്തിഹ താളിൽ നിന്ന് ഒഴിവാക്കേണ്ട എന്നാണെന്റെ അഭിപ്രായം. ഇംഗ്ലീഷ് വരികൾ വേണമെങ്കിൽ ഒഴിവാക്കാം -- നീലമാങ്ങ ♥♥✉  16:06, 19 മാർച്ച് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അൽ_ഫാത്തിഹ&oldid=659966" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അൽ ഫാത്തിഹ" താളിലേക്ക് മടങ്ങുക.