സംവാദം:അൽമ - റേഡിയോ ടെലിസ്കോപ്പ് ശ്രേണി
“………….100 ടൺ ഭാരവും 12 മീറ്റർ വ്യാസവുമുള്ള ടെലസ്‌കോപ്പ് സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലാണ് സ്‌ഥാപിച്ചിട്ടുള്ളത്. യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയുടെ മേൽനോട്ടത്തിൽ ദി യൂറോപ്യൻ എഎംഇ കൺസോർസിയമാണ് ആന്റിന നിർമ്മിച്ചത്…………………………………….12 മീറ്റർവരെ വ്യാസമുള്ള 66 റേഡിയോ ടെലസ്കോപ്പുകൾ ഓപ്ടിക്കൽ ഫൈബർ ഉപയോഗിച്ച് അതിവിദഗ്ധമായി ബന്ധിപ്പിക്കുകയും 16 കിലോമീറ്റർ ചുറ്റളവിൽ അവയുടെ സ്ഥാനം ക്രമീകരിക്കുകയും ചെയ്യാൻകഴിയുന്ന നിരീക്ഷണകേന്ദ്രത്തിന്റെ കളക്ടിങ് ഏരിയ 71,000 ച.അടിയാണ്. 1.3 ബില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ നിർമാണച്ചെലവ്……..”
റേഡിയോ ടെലിസ്കോപ് എന്നു പറയുന്ന സംവിധാനത്തിൽ റേഡിയോ തരംഗങ്ങൾ സ്വീകരിക്കാനുള്ള ആന്റെനയോ ആന്റെനകളുടെ ശൃംഖലയോ കൂടാതെ അവയെ വിശകലനം ചെയ്യാനുള്ള സംവിധാനങ്ങളും മാത്രമല്ലേ ഉള്ളൂ. പക്ഷേ ഈ ലേഖനം വായിക്കുമ്പോൾ അവയെക്കൂടാതെ ഒരു സാധാരണ ടെലെസ്കോപ്പ് കൂടി ഉണ്ടെന്നു തോന്നിപ്പോകുന്നു.
ചിലപ്പോൾ എന്റെ പരിമിതികൾ കൊണ്ടാകാം അങ്ങിനെ തോന്നിയത്. ഏതായാലും കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ പ്രതികരിക്കുമല്ലോ. Chandrapaadam (സംവാദം) 15:54, 15 മാർച്ച് 2013 (UTC)