സംവാദം:അൽബേർ കാമ്യു
സിമി,
Camus എന്നതിന്റെ ഉച്ചാരണം കാമ്യു എന്നു തന്നെയാണോ? കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മരുന്നു്’ എന്ന നോവലിന്റെ ആമുഖത്തിൽ കമ്യു എന്നാണു ഞാൻ വായിച്ചിരിക്കുന്നതു്. കമ്യുവിനെ കുറിച്ചുള്ള ലേഖനത്തിനു തുടക്കം കുറിച്ചതു നന്നായി. അഭിനന്ദനങ്ങൾ - പെരിങ്ങോടൻ 07:01, 21 സെപ്റ്റംബർ 2006 (UTC)
Camus എന്നതിന്റെ ശരിയായ ഉച്ചാരണം കമൂ എന്നാണെന്ന് ഈ ലിങ്കിൽ കാണാം. http://www.thefreedictionary.com/Camus. Albert എന്നതിന്റെ തന്നെ French ഉച്ചാരണം ആൽബർട്ട് എന്ന് ആണോ എന്നു സംശയമുണ്ട്. എന്റെ കൊച്ചുന്നാളിൽ, അത്യന്താധുനികസാഹിത്യത്തിന്റെ പിടിയിൽ പെട്ട്, അസ്ഥിത്വദുഖം ഒക്ക അഭിനയിച്ചു നടന്ന ചെറുപ്പാക്കാർ അൽബേർ കമൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ഉച്ചാരണം തെറ്റിക്കുവാൻ അവരാരും ധൈര്യപ്പെട്ടിരുന്നില്ല. തെറ്റിക്കുന്നവർക്ക് വധശിക്ഷ നൽകാൻ തയ്യാറായി അന്നു സാഹിത്യവാരഫലം എന്ന കോടതിയിൽ എം. കൃഷ്ണൻ നായർ എന്ന ജഡ്ജി ഇരിപ്പുണ്ടായിരുന്നു.Georgekutty 10:52, 21 ഫെബ്രുവരി 2008 (UTC)
- വ്യക്തികളുടെ ആംഗലേയ പേരുകൾ(അവർ സാഹിത്യകാരന്മാരോ,ശാസ്ത്രജ്ഞരോ,ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളിൽ വിദഗ്ദരോ ആവട്ടെ) മലയാളത്തിൽ ആക്കുവാൻ ഒരു ശൈലി അവലംബിക്കേണ്ടിയിരിക്കുന്നു.വർത്തമാന പത്രങ്ങൾ പോലും ഇവിടെ പല പേരുകളാണ് സ്വീകരിക്കുന്നത്.മാധ്യമം പത്രത്തിന് പർവേസ് മുഷറഫ്(ഇതാണ് ശരിയെന്ന് എനിക്കു തോന്നുന്നു) മുശർറഫ് ആണ് .വിക്കിപീഡിയ ഒരു ശൈലി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പരിഷത്ത് ബാലവേദിയിൽ നടന്ന ക്വിസ് മത്സരത്തിൽ ലോഗരിതം പട്ടിക കണ്ടുപിടിച്ചതാര്? എന്ന ചോദ്യത്തിന് ജോൺ നമ്പ്യാർ എന്ന് ഉത്തരമെഴുതിയ സഹപാഠിയെ ഇപ്പോൾ ഓർമ്മ വരുന്നു.--അനൂപൻ 11:16, 21 ഫെബ്രുവരി 2008 (UTC)
കാമു എന്ന ഉച്ചാരണമാണ് സ്വീകരിച്ചിട്ടുള്ളത്. കമ്യു, എന്നും ഇവയുടെ ദീർഘരൂപങ്ങളുമുണ്ട്. ആൽബേർ, അൽബേർ തുടങ്ങിയ മുൻപേരുകളാണ് സ്വീകാര്യം. ഇത്തരത്തിലുള്ള എല്ലാ പേരുകളുടെ എല്ലാ ഉച്ചാരണ രൂപത്തിനും തിരിപ്പ് നൽകി അനാഥകണ്ണികൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു. (ഇതൊരു അപേക്ഷയാണ്)--Thachan.makan 02:47, 12 ഏപ്രിൽ 2009 (UTC)
പൂർവ്വനാമം അൽബേർ ആക്കി -- റസിമാൻ ടി വി 08:41, 2 മാർച്ച് 2013 (UTC)
ആൽബേർ കമ്യു ലയിപ്പിക്കുന്നത്
തിരുത്തുകരണ്ടു ലേഖനവും ഒരേ വിഷയത്തെക്കുറിച്ചായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. അൽബേർ കാമ്യു എന്ന പേരിൽ തന്നെ ലയിപ്പിക്കുന്നു. പേർമാറ്റത്തിന്റെ കാര്യം വേറേ തീരുമാനിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:40, 31 ജൂലൈ 2013 (UTC)