ആർത്തുങ്കൽ

തിരുത്താവുന്നതാണ്.

തിരുത്തുക

ഈ താളിൽ ഇതുവരെ ഉള്ളടക്കം ആയിട്ടില്ല, താങ്കൾക്ക് മറ്റുതാളുകളിൽ ഇതേക്കുറിച്ച് അന്വേഷിക്കാവുന്നതാണ് അല്ലെങ്കിൽ ഈ താൾ തിരുത്താവുന്നതാണ്.


ആര്ത്തുങ്കലാണോ? അര്ത്തുങ്കല് എന്നാണു കേട്ടറിവ്.മൻ‌ജിത് കൈനി 05:47, 27 ഏപ്രിൽ 2007 (UTC)Reply

മലയാളത്തിലെ പ്രശസ്ത ചലച്ചിത്രമായ ചെമ്മീനിലെ പെണ്ണാളേ എന്നു തുടങ്ങുന്ന ഗാനത്തിൽ ആർത്തുങ്കൽ പള്ളിയിലെ പെരുന്നാളിനെക്കുറിച്ച് പരാമർശമുണ്ട്.. ഇത് ചേർക്കണോ?--Vssun 12:38, 27 ഏപ്രിൽ 2007 (UTC)Reply
അങ്ങനെ നോക്കിയാൽ ചാലക്കുടി പട്ടണവും ചന്തയുമൊക്കെ കേറ്റണ്ടി വരും. --ചള്ളിയാൻ 12:47, 27 ഏപ്രിൽ 2007 (UTC)Reply

ബുദ്ധം ശരണം

തിരുത്തുക

പേരിനു പിന്നിൽ എന്നതിനു താഴെ, അർഹതനിൽ നിന്ന് അർത്തുങ്കൽ ഉണ്ടായെന്ന വാദം തെളിവൊന്നും ഇല്ലാതെ ഇങ്ങനെ കൊടുക്കേണ്ടിയിരുന്നോ? കേരള ചരിത്രസംബന്ധിയായ ഏതു കാര്യത്തിലും Buddhist connection ഒരു തെളിവും ഇല്ലാതെ claim ചെയ്യുന്നത് പല ലേഖനങ്ങളിലും കാണുന്നുണ്ട്. അവകാശവാദത്തിന്റെ പുതുമ കണട് വായനക്കാർ ‍അത്ഭുതപരവശരാകുന്നത് കാരണമാകണം, അത് മിക്കവാറും ചോദ്യം ചെയ്യപ്പെടാതെ ഇരിക്കുന്നത്. അർത്തുങ്കൽ എന്ന പേരിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വേറെ രണ്ട് അവകാശവാദങ്ങൾ താഴെയുള്ളത് നോക്കൂ:-

There is dispute regarding the origin of the place name “Arthunkal”. One of the most convincing arguments is that somewhere there a temple existed and a ceremonial precession of devotees was taking place every year from one starting point was marked by a stone. Procession in Malayalam is Arattu and Stone is kallu. Meaning stone marked for procession. Thus Arattukallu became Arthunkal. http://www.naturemagics.com/kerala-tourism/arthunkal.shtm

Historians opine differently as to how Arthunkal got that name. One among them is that it has evolved from 'Arthhikulangara', the name of the place at that time. Arthhikulangara, in course of time turned 'Arthhikulangal' and later, Arthunkal. According to historian George Schurhammer, the capital of Muthedath was known as 'Muthedathunkal' (at Muthedath) and it changed to 'Edathunkal' and then Arthunkal. http://www.arthunkalchurch.org/html/historyfrm.htm

ഇവയ്ക്കും എന്തങ്കിലും ആധികാരികത ഉണ്ടെന്ന് പറയുകയല്ല. പക്ഷേ, ചരിത്രത്തിലെ വിടവുകൾ നികത്താൻ "ബുദ്ധം ശരണം" ജപിച്ചാൽ മതിയാവുകയില്ല.Georgekutty 10:04, 10 മാർച്ച് 2008 (UTC)Reply

ഈ രണ്ടു കണ്ണികളും വിശ്വാസ യോഗ്യമായ കണ്ണികൾ ആയി കാണുക വയ്യ. ലേഖനത്തിൽ പേരിനു പിന്നിൽ എന്ന ഭാഗം എഴുതിച്ചേർത്തത് ചള്ളിയാൻ ആണ്‌. ഇതിനുത്തരം നൽകാൻ ചള്ളിയാനു കഴിയുമെന്നു കരുതുന്നു.--അനൂപൻ 10:42, 10 മാർച്ച് 2008 (UTC)Reply

"പോർട്ടുഗീസുകാർ പണിത പുരാതനമായ അർത്തുങ്കൽ വി.സെബാസ്റ്റ്യൻ പള്ളി ഇവിടെയാണ്‌. സെയ്ന്റ് ആൻഡ്രൂസ് പള്ളി എന്നാണിത് അറിയപ്പെടുന്നത്" എന്നെഴുതിയിരിക്കുന്നതിൽ ഇത്തിരി പ്രശ്നമുണ്ട്. ഒരു പള്ളി തന്നെ വി.സെബാസ്റ്റ്യൻ പള്ളിയും സെയ്ന്റ് ആൻഡ്രൂസ് പള്ളിയും ആവില്ല. വി.സെബാസ്റ്റ്യൻ പള്ളി ആണ് ഇതെന്നു തോന്നുന്നില്ല. പള്ളിയുടെ Patron Saint സെയ്ന്റ് അൻഡ്രൂ (വിസുദ്ധ അന്ത്രയോസ്) തന്നെയാകണം. അപ്പോൾ സെയ്ന്റ് ആൻഡ്രൂസ് പള്ളിയേ ആകൂ. വി.സെബാസ്റ്റ്യൻ ഇവിടെ പ്രത്യേകം വണങ്ങപ്പെടുന്നതുകൊണ്ട്, പലരും വി.സെബാസ്റ്റ്യൻ പള്ളിയാണിതെന്ന് തെറ്റായി കരുതുന്നതാകാനാണിട.Georgekutty 21:03, 11 മാർച്ച് 2008 (UTC)Reply


ആ അവകാശവാദങ്ങളും ചേർക്കാം. അല്ലാതെ ഞാൻ പിടിച്ച മുയലിൻ നാൽ കൊമ്പെന്ന ശാഢ്യം എനിക്കില്ല. അർത്തിക്കുളങ്ങര എന്ന പേർ എങ്ങനെ വന്നു എന്നു ചോദിക്കണം,, പിന്നെ തലസ്ഥാനത്തിനു കേരളത്തിൽ ത്തുങ്കൽ ചേർത്ത് വിളിയില്ല. അതിനു കോലോത്തും വാതുക്കൽ, പടിക്കൽ എന്നൊക്കെയാണണ. ത്തുങ്കൽ വീടിനെയാണ് സൂചിപ്പിക്കുക. നേച്ചർ മാജിക്ക് അതിനേക്കാൾ മണ്ടത്തരമാണ് പറയുന്നത്.... കല്ല് എന്നത് കാവിനേയോ ക്ഷേത്രത്തേയ്യോ ആൺ സൂചിപ്പിക്കുന്നത്.


പള്ളിയുടെ കാര്യത്തിലും ശരിയായിരിക്കാം. ലേഖനം തുടങ്ങിയ ആൾ എഴുതിയത് ഞാനായിട്ട് തിരുത്തിയില്ല. എനിക്ക് വിശുദ്ധനെക്കുറിച്ച് അറിവില്ല. --ചള്ളിയാൻ ♫ ♫ 02:29, 12 മാർച്ച് 2008 (UTC)Reply

അർത്തുങ്കൽ പള്ളിയെ പറ്റി ഒരു ലേഖനം മനോരമ ഓൺലൈനിൽ കാണുന്നു.--Anoopan| അനൂപൻ 17:01, 16 ഡിസംബർ 2008 (UTC)Reply

പേരിനു കാരണത്തിനു ആവശ്യമായ തെളിവുകൾ ചേർത്തിട്ടുണ്ടെന്നു വിശ്വസിക്കുന്നു. എങ്കിലും അതു കണ്ടെസ്റ്റ് ചെയ്യാവുന്നതാണ്. ഐതിഹ്യത്തെ ചരിത്രമാക്കി തെളിവ് ചോദിക്കരുതു എന്നു മാത്രം. --Challiovsky Talkies ♫♫ 10:39, 21 ജനുവരി 2016 (UTC)Reply

ഈ ലേഖനം പള്ളിയെക്കുറിച്ചോ പ്രദേശത്തെക്കുറിച്ചോ?

തിരുത്തുക

ഈ ലേഖനത്തിൽ ആർത്തുങ്കൽ എന്ന പ്രദേശത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും ഉള്ള വിവരങ്ങൾ കൂടിക്കുഴഞ്ഞ പരുവത്തിലാണ്.ആർക്കും എതിരഭിപ്രായമില്ലെങ്കിൽ പള്ളിയുടെ വിവരങ്ങൾ 'ആർത്തുങ്കൽ പള്ളി' എന്ന താൾ സൃഷ്ടിച്ചു അവിടേക്കു മാറ്റാമെന്നു തോന്നുന്നു.

അതു പോലെ പള്ളിയുടെ പേർ വി.സെബാസ്റ്റ്യൻ പള്ളിയെന്നത് ശരിയാണെന്നും തോന്നുന്നില്ല (മുൻ സംവാദങ്ങളിൽ സൂചിപ്പിച്ച വിഷയം തന്നെയാണ്). ചിലപ്പോൾ പള്ളികൾ പുനർ നിർമ്മിക്കുമ്പോഴും മാറ്റി സ്ഥാപിക്കുമ്പോഴും മറ്റൊരു വിശുദ്ധന്റെ നാമം കൊടുക്കുന്ന പതിവും (അപൂർവമായി) നിലവിലിരുന്നു. എന്നാൽ വി.സെബസ്ത്യാനോസിന്റെ മധ്യസ്ഥതക്ക് പ്രസിദ്ധമെങ്കിലും ഈ പള്ളിയുടെ പേർ ഇപ്പോഴും സെന്റ്. ആൻഡ്രൂസ് എന്നു പള്ളിയുടെ വെബ്സൈറ്റിൽ നിന്നു തന്നെ മനസ്സിലാക്കാം. - Johnchacks 11:26, 8 ജനുവരി 2011 (UTC)Reply

പള്ളിയും അർത്തുങ്കലും

തിരുത്തുക

പള്ളിയുടെ പേര് സെന്റ് ആൻഡ്രൂസ് ബസലിക്ക എന്നാണ്. ഈ പള്ളിയിൽ ധാരാളം അയ്യപ്പഭക്തന്മാർ എത്താറുണ്ടെന്നതും ശരിയാണ്. അങ്ങനെ വരുന്നതിന് ഒരു പുരാതന കാരണം ഉണ്ടാകാതെ തരമില്ല. (മറ്റ് കൃസ്ത്യൻ പള്ളികളിൽ ഇങ്ങനെ കാണുന്നില്ല.) ഇതിന് തെളിവായി എന്തെങ്കിലും പ്രമാണങ്ങൾ ഉണ്ടോ എന്നറിയില്ല, ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. അയ്യപ്പക്ഷേത്രങ്ങളും ബുദ്ധമതവുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആ നിലക്ക് ആദ്യം ഉന്നയിക്കപ്പെട്ട വാദത്തിനാണ് കൂടുതൽ പ്രസക്തി. ലേഖനത്തിൽ എല്ലാ വാദങ്ങളും സൂചിപ്പിക്കുന്നതാണ് ഭംഗി. (ഒന്നിനും ആധികാരികമായ തെളിവുകൾ ഇല്ലാത്ത സ്ഥിതിക്ക്) എൻ സാനു (സംവാദം) 18:06, 8 ഡിസംബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അർത്തുങ്കൽ&oldid=2302434" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അർത്തുങ്കൽ" താളിലേക്ക് മടങ്ങുക.