സംവാദം:അസ്ഥികൂടം
Latest comment: 9 വർഷം മുമ്പ് by Irvin calicut
- ബാഹ്യാസ്ഥികൂടത്തേയും ആന്തരികാസ്ഥികൂടത്തേയും കുറിച്ച് പറയുന്നതിനു മുൻപ്, ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു, എന്നൊരു വാചകം കൂടി ചേർക്കുന്നത് നന്നായിരിക്കില്ലേ?
- താഴെയുള്ള വാചകത്തിൽ
“ | മാംസപേശികൾ ഘടിപ്പിച്ചിരിക്കുന്നത് അസ്ഥികളിലാണ്. ഇവ ശരീരചലനത്തിനുള്ള ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നു. | ” |
- ഇവിടെ ഇവ എന്നത് മാംസപേശികളെയാണെന്ന് തോന്നിപ്പോകും.. അസ്ഥികളെയല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun 03:14, 5 സെപ്റ്റംബർ 2009 (UTC)
മാറ്റിയെഴുതിയിട്ടുണ്ട്. രണ്ടാമത് പറഞ്ഞ വാചകം കുറച്ചൂടെ നന്നാക്കാം.--അഭി 11:37, 5 സെപ്റ്റംബർ 2009 (UTC)
- ഈ ലേഖനം രണ്ടായി വിഭജിക്കണം എന്ന് തോന്നുന്നു . ആദ്യ ഭാഗം ഒഴിച്ച് മൊത്തം മനുഷ്യ അസ്ഥികൂടതിനെ കുറിച്ചാണ് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:35, 6 ജൂലൈ 2015 (UTC)