സംവാദം:അലൻ ഡൻഡിസ്
ഇങ്ങനെ ഒരു കഥാപാത്രത്തെ ഇംഗ്ലീഷ് വിക്കിയിലോ ഗൂഗിൾ തിരച്ചിലിലോ കാണുന്നില്ലല്ലോ.. എന്റെ പരിമിതമായ അറിവ് ക്ഷമിക്കുക; ഇത് ഒരു തമാശ എണ്ട്രിയാണോ? --ജേക്കബ് 13:59, 12 ഒക്ടോബർ 2007 (UTC) ആളെ കിട്ടി. --ജേക്കബ് 14:56, 12 ഒക്ടോബർ 2007 (UTC)
ഫോക് ലോർ
തിരുത്തുകനാട്ടറിവ് എന്ന പദം ഫോക് ലോർ എന്ന പദത്തിനു പകരമാകില്ല. കാരണം ഫോക് ലോർ എന്ന പദത്തിനു പഠനവിധേയമായ വസ്തുക്കൾ എന്നും പഠനസമ്പ്രദായം എന്നും അർത്ഥമുണ്ട്. നാട്ടറിവ് എന്നതിനാവട്ടെ , അല്ലെങ്കിൽ നാടോടിവിജ്ഞാനീയം എന്നതിനാവട്ടെ ഫോക് ലോർ എന്ന പദത്തിന്റെ യാതൊരർത്ഥവ്യാപ്തിയുമില്ല. ഫോക്ക് ലോറുകളിൽ പ്രധാനപ്പെട്ട ഒന്നായ മിത്തുകൾ എടുത്തു നോക്കുക. അവ നാട്ടറിവല്ല. അതിൽ അറിവിന്റെ അംശങ്ങളുണ്ടാകാമെങ്കിലും അത് അറിവിലും കവിഞ്ഞ ഒരു സംഗതിയാണ്. അതിനെ നാട്ടറിവ് എന്നവിഭാഗത്തിൽ ഉൾപെടുത്തുമ്പോൾ പരിമിതിയുണ്ടാകുന്നു. ഫോക് ലോറിന്റെ ഒരു ഭാഗം മാത്രമാണ് നാട്ടറിവ് എന്നതല്ലേ സത്യം?--M.R.Anilkumar (സംവാദം) 15:17, 14 ഫെബ്രുവരി 2012 (UTC)