സംവാദം:അറബി ജനത

(സംവാദം:അറബികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അവലംബം സര്വവിജ്ഞാന കോശമാണങ്കിൽ അത് പരാമർശിക്കണ്ടേ--വിചാരം 19:02, 11 ഓഗസ്റ്റ് 2009 (UTC)Reply


അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മൾ തന്നെ കണ്ടെത്തണം

അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--Shiju Alex|ഷിജു അലക്സ് 19:05, 11 ഓഗസ്റ്റ് 2009 (UTC)Reply

മറ്റൊരു വിജ്ഞാനകോശം അവലംബമാക്കാനാവില്ലെന്ന് നയമുണ്ടോ? --Vssun 02:39, 12 ഓഗസ്റ്റ് 2009 (UTC)Reply

മദീന

തിരുത്തുക

മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അർഥം. ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--212.138.69.19 05:46, 12 ഓഗസ്റ്റ് 2009 (UTC)Reply

നഗരം എന്ന അർത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരിൽ അറിയപ്പെട്ടു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി.“ - മദീന താളിൽ നിന്നും --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)Reply


തലക്കെട്ട്

തിരുത്തുക

അറബി (ജനത) എന്നാക്കിയാലോ? --Vssun 02:40, 12 ഓഗസ്റ്റ് 2009 (UTC)Reply

ഇക്കാര്യത്തിൽ എന്തോ നയം ആയിരുന്നല്ലോ. മലയാളികൾ /തമിഴർ / തെലുങ്കർ എന്നിങ്ങനെ. അറബികൾ എന്ന തലക്കെട്ട് കൺഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേർന്നു പോവുകയും ചെയ്യും.--Shiju Alex|ഷിജു അലക്സ് 07:27, 12 ഓഗസ്റ്റ് 2009 (UTC)Reply

തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)Reply

ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)

ഞാൻ മലയാളി ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികൾ /തമിഴർ / തെലുങ്കർ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴർ /തെലുങ്കർ എന്നതിനൊക്കെ എന്താ ഏകവചനം? --Shiju Alex|ഷിജു അലക്സ് 07:47, 12 ഓഗസ്റ്റ് 2009 (UTC)Reply

അറേബ്യൻ /അറബി തമിഴൻ തമിളൻ — ഈ തിരുത്തൽ നടത്തിയത് 212.138.47.16 (സംവാദംസംഭാവനകൾ) 07:52, 12 ഓഗസ്റ്റ് 2009 (UTC)Reply

അറബ് എന്നാവാമല്ലോ, ബഹുവചനം അറബികൾ. അറബ് ജനത എന്നൊക്കെ പറയാറില്ലേ? മലയാളി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറ് കേന്ദ്രമാക്കി മലയാളം മുഖ്യഭാഷയായി ഉപയോഗിക്കുന്ന ജനവിഭാഗമാണ് മലയാളി, ബഹുവചനം മലയാളികൾ. എന്നരീതിയിൽ എഴുതാമല്ലോ, തമിഴൻ ബഹുവചനം തമിഴർ, തെലുങ്കൻ ബഹുവചനം തെലുങ്കർ, എന്നിങ്ങനെ ആവാമല്ലോ? --സാദിക്ക്‌ ഖാലിദ്‌ 08:09, 12 ഓഗസ്റ്റ് 2009 (UTC)Reply

തമിഴൻ / തെലുങ്കൻ ഇതൊക്കെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. അപ്പൊ തമിഴത്തി / തെലുങ്കുത്തി ഇതിനൊക്കെ വേറേ താൾ വേണ്ടി വരുമോ. --Shiju Alex|ഷിജു അലക്സ് 08:58, 12 ഓഗസ്റ്റ് 2009 (UTC)Reply

സംവാദം:തോടർ കൂടി കാണുക.--Shiju Alex|ഷിജു അലക്സ് 09:10, 12 ഓഗസ്റ്റ് 2009 (UTC)Reply

സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. അറബി എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --Vssun 12:55, 20 സെപ്റ്റംബർ 2009 (UTC)Reply
ഏകവചനത്തിൽ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താൾ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--പ്രവീൺ:സംവാദം 13:47, 20 സെപ്റ്റംബർ 2009 (UTC)Reply
ഭാഷയാണോ, ജനതയാണോ എന്നത് കോഴിയും മുട്ടയും പോലെയാണെന്നു തോന്നുന്നു.. അതുകൊണ്ട് രണ്ടിനും സ്പെക് വേണം എന്നു കരുതുന്നു. --Vssun 12:03, 28 സെപ്റ്റംബർ 2009 (UTC)Reply

സുന്നത്ത്

തിരുത്തുക

"സുന്നത്ത് സാർവത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ ആവിർഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. ഈ സമ്പ്രദായത്തെ അതേപടി സ്വീകരിക്കാൻ പിന്നീട് ഇസ്ലാം മതത്തിനു മടിയുണ്ടായില്ല"

ഇന്ന് ഭിഷ്വഗർന്മാരൊക്കെ ഇതിനായി advise ചെയ്യാറില്ലേ . അപ്പോൾ ഇതെങ്ങനെയാണ്‌ യുക്തിബോധമില്ലാത്തതും അത് സ്വീകരിക്കാൻ ഇസ്ലാമിന്‌ മടിയുണ്ടായില്ല എന്നും പറയുക--Apibrahimk 19:30, 12 ഓഗസ്റ്റ് 2009 (UTC)Reply

ഇത്ര വലിയ ഒരു ലേഖനം എഴുതിയിട്ട് ഒരു അവലംബം പോലും ചേർകാത്തത് എന്തുകോൺടാണ്?‌ നൽകിയിരിക്കുന്ന അവലംബങ്ങളെല്ലം ഇൻഫോ ബോക്സിന്റേതു മാത്രമാണല്ലോ!! നൗഫൽ 14:24, 23 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ജനത&oldid=4026028" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അറബി ജനത" താളിലേക്ക് മടങ്ങുക.