എപ്പോഴാണ് ഈ പ്രസാദം നിലവിൽ വന്നത്? എന്താണ് അതിന്റെ ചേരുവ? എന്താണ് അതിന് മറ്റു ആരാധനാലയങ്ങളിലെ ഇത്തരം പ്രസാദങ്ങളിൽ നിന്നും വ്യത്യാസം? അരവണ എങ്ങനെയാണ് ഒരു വിജ്ഞാനകോശവിഷയമാകുന്നത്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇതിൽ രണ്ടാമത്തെ ചോദ്യത്തിനുമാത്രമേ കൃത്യമായ ഉത്തരം നൽകാൻ കഴിയൂ. അവസാനത്തെ ചോദ്യത്തിന്‌ ഒരു പാചകകുറിപ്പ് എന്നതിൽ കവിഞ്ഞ് യാതൊരു പ്രാധാന്യവും ഇല്ല. മറ്റു പാചകവിധികൾ ചേർക്കുന്നതിന്‌ തടാസ്സം ഇല്ല, എങ്കിൽ ഒരു പാചകക്കുറിപ്പായി ഈ ലേഖനവും നിലനിർത്താം. പക്ഷേ, ബാക്കി ഒന്നിനും വ്യക്തമായ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കാനും കഴിയില്ല. അതുകൊണ്ട് ഈ ലേഖനം ശബരിമല എന്ന ലേഖനവുമായി ലയിപ്പിക്കുന്നതാണ്‌ നല്ലതെന്ന് കരുതുന്നു.--സുഗീഷ് 20:02, 15 ഡിസംബർ 2007 (UTC)Reply
ലയിപ്പിക്കേണ്ട ആവശ്യമില്ല.--അനൂപൻ 06:03, 16 ഡിസംബർ 2007 (UTC)Reply
കാരണം?--സുഗീഷ് 06:06, 16 ഡിസംബർ 2007 (UTC)Reply
ആ ലേഖനത്തിനു അതിന്റേതായ ഒരു existence ഉള്ളതു കൊണ്ടു തന്നെ.--അനൂപൻ 06:10, 16 ഡിസംബർ 2007 (UTC)Reply
അരവണവിവാദം എന്നവിഷയം മാത്രമല്ലേ ഈ താളിൽ ഉള്ളതുപോലെ, ഏറ്റവും കൂടുതൽ വിശദീകരിച്ച് എഴുതുന്നതിന്‌ കഴിയൂ. അല്ലാതെ എന്നുമുതലാണ്‌ ഈ പ്രസാദം നിലവിൽ വന്നത്? മറ്റ് ക്ഷേത്രങ്ങളിലെ അരവണയിൽ നിന്നുമുള്ള വ്യത്യാസം എന്ത്? ഈ ചോദ്യങ്ങളിൽ, പ്രത്യേകതകൾ വിശ്വാസം മാത്രമാണ്‌ എങ്കിൽ അത് ചേർക്കണമോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഒരു ഭക്തൻ/ഹൈന്ദവമത വിശ്വാസി എന്നതുമാത്രം കൊണ്ട് അരവണമാത്രമല്ലല്ലോ പ്രധാനപ്പെട്ടത് അമ്പലപ്പുഴ പാൽ പായസം, കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ അപ്പം എന്നിങ്ങനെ പല ക്ഷേതങ്ങളിലേയും പ്രസാദം ഇങ്ങനെ എഴുതേണ്ടി വരില്ലേ?--സുഗീഷ് 06:28, 16 ഡിസംബർ 2007 (UTC)Reply
വേണ്ടി വരും അപ്പോഴല്ലേ ഒരു സമ്പൂർണ്ണ വിജ്ഞാനകോശം അവുകയൂള്ളൂ. അമ്പലപ്പുഴ പാൽപായസം ആവശ്യമായേക്കാം അതിന്റെ ചുവടുപിടിച്ച് കൂനൻകാട് ദേവിയുടെ അർച്ചനപ്രസാദം എന്നൊക്കെ ലേഖനം വന്നാൽ പ്രശ്നവുമാകും --പ്രവീൺ:സംവാദം‍ 08:52, 16 ഡിസംബർ 2007 (UTC)Reply
അപ്പോൾ എന്താണ്‌ മാഷെ, വിക്കിയുടെ മാനദണ്ഡം. ഏറ്റവും കൂടുതൽ ആളുകൾക്ക് അറിയാവുന്ന കാര്യങ്ങൾ എഴുതുന്നതാണോ? --സുഗീഷ് 10:32, 16 ഡിസംബർ 2007 (UTC)Reply
അല്ല മാഷേ, ശ്രദ്ധേയത എന്നത് നമ്മള് സാമാന്യബുദ്ധിയുമായി ചേര്ത്ത് മനസ്സിലാക്കേണ്ട കാര്യമാണ്‌ എന്നെന്റെ തോന്നല് " Within Wikipedia, notability is an inclusion criterion based on encyclopedic suitability of a topic for a Wikipedia article. The topic of an article should be notable, or "worthy of notice". This concept is distinct from "fame", "importance", or "popularity", although these may positively correlate with notability." en:Wikipedia:Notability കൂടുതല് വിശദാംശങ്ങള്ക്ക് പ്രാപ്തമാണ്‌--പ്രവീൺ:സംവാദം‍ 11:16, 17 ഡിസംബർ 2007 (UTC)Reply
അപ്പോൾ ഇതിൽ മൂന്നിലും പെടാത്ത വിഷയങ്ങൾ വിക്കിയിലുള്ളതോ?--സുഗീഷ് 14:11, 17 ഡിസംബർ 2007 (UTC)Reply
This concept is distinct from "fame", "importance", or "popularity", although these may positively correlate with notability--പ്രവീൺ:സംവാദം‍ 02:01, 18 ഡിസംബർ 2007 (UTC)Reply

ശരി സമ്മതിച്ചിരിക്കുന്നു. പക്ഷേ ഈ ശ്രദ്ധേയതക്കുള്ള വിഷയം ആരും ഇതിൽ ചേർക്കുന്നില്ലല്ലോ? എനിക്ക് ഈ ലേഖനത്തിൽ എഴുതിയിരിക്കുന്നതിൽ കൂടുതലായി ഒന്നും അറിയില്ല. അതുകൊണ്ടാണ്‌ ചോദിച്ചത്.--സുഗീഷ് 07:25, 18 ഡിസംബർ 2007 (UTC)Reply

ഇനിയും മുകളിൽ പ്രസ്താവിച്ചതിൽ പലതിനും മറുപടി ലഭിച്ചിട്ടില്ല ?? !!!!! --സുഗീഷ് 19:00, 1 ജനുവരി 2008 (UTC)Reply


ഈ ലേഖനം ശബരിമല എന്ന ലേഖനവുമായി ലയിപ്പിക്കുന്നതാണ്‌ നല്ലതെന്ന് കരുതുന്നു. വിപുലീകരിക്കാൻ സാധിക്കാത്തവ ഒരു ലേഖനമാക്കേണ്ടതില്ല, പ്രത്യേകിച്ച് അതിനെ സംബന്ധിച്ചുള്ള ഒരു പ്രധാനലേഖനം നിലവിൽ നിൽക്കുമ്പോൾ. -- ജിഗേഷ് സന്ദേശങ്ങൾ  19:09, 1 ജനുവരി 2008 (UTC)Reply

ഇനിയും എന്തൊക്കെ കാര്യങ്ങള് ഈ ലേഖനത്തില് തന്നേ ചേര്ക്കാം ഐതിഹ്യം, ഈ മണ്ഡലക്കാലം ലഭ്യത കുറഞ്ഞതിന്റെ കാരണം, കേടുകൂടാതിരിക്കാനുപയോഗിക്കുന്ന സംസ്കരണ രീതി, വായൂ പ്രവേശന രഹിത പാക്കിങ്, പണ്ട് എലിവാല് കണ്ടത് അങ്ങിനെ അങ്ങിനെ--പ്രവീൺ:സംവാദം‍ 10:59, 2 ജനുവരി 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അരവണപ്പായസം&oldid=4025939" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അരവണപ്പായസം" താളിലേക്ക് മടങ്ങുക.