സംവാദം:അമ്മ (നോവൽ)
ഈ നോവലിനു റഷ്യനിലുള്ള പേരു ബ്രാക്കറ്റിൽ കൊടുക്കുന്നതു നന്നായിരിക്കും. ഈ നോവലിനെക്കുറിച്ചുള്ള വിവരം ഇംഗ്ലീഷ് വിക്കിയിൽ ഇല്ല എന്നുള്ളതു എന്നെ അത്ഭുതപ്പെടുത്തുന്നു. --Shiju Alex|ഷിജു അലക്സ് 19:34, 2 ഓഗസ്റ്റ് 2008 (UTC)
- എനിക്കും ആദ്യം അത്ഭുതം തോന്നി. ആ അത്ഭുതമാണ് ഈ ലേഖനത്തിനെ പിറവിക്ക് കാരണം.എന്നാൽ ഈ നോവലിനെ അടിസ്ഥാനമാക്കിലുള്ള ചലച്ചിത്രത്തെയും ബ്രഹ്തിന്റെ നാടകത്തെപ്പറ്റിയും ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട്--Naveen Sankar 19:56, 2 ഓഗസ്റ്റ് 2008 (UTC)
അമ്മ മാഹാത്മ്യം
തിരുത്തുകപ്രചാരണസാഹിത്യമാണ് ലോകവിപ്ലവത്തിലേക്കുള്ള വഴി എന്നു കരുതിയ സോവിയറ്റ് ഭരണകൂടം, സൗജന്യമെന്ന് പറയാവുന്നത്ര കുറഞ്ഞ വിലക്ക് അമ്മയുടെ പ്രതികൾ അച്ചടിച്ചു വിറ്റിരുന്നു. പ്രൊഗ്രസ് പബ്ലീഷേഴ്സ് എന്നോ മറ്റോ പറയുന്ന ഒരു കൂട്ടരായിരുന്നു ഇൻഡ്യയിൽ അവർക്കുവേണ്ടി അത് ചെയ്തിരുന്നത്. അമ്മയുടെ മലയാളം പരിഭാഷയും മാർക്‌സിന്റെ മൂലധനം ഇംഗ്ലീഷ് രണ്ട് വാല്യങ്ങളായുള്ളതും കൂടി ഒന്നിച്ചാണ് ഞാൻ വാങ്ങിയത്. മൂലധനത്തിന്റെ തന്നെ ഭാരം മൂന്നു കിലോ ഉണ്ടായിരുന്നിരിക്കണം. കടലാസും അച്ചടിയും ഒന്നാംതരവും. എന്നിട്ടും നോവലിനും മൂലധനത്തിനും കൂടി അഞ്ചോ-പത്തോ രൂപയേ ആയുള്ളു എന്നാണ് ഓർമ്മ. ഇന്ന് രണ്ടുപുസ്തകങ്ങളും കയ്യിലില്ല. അമ്മ അറുബോറൻ കൃതിയാണ്. വളരെക്കാലം കമ്മ്യൂണിസ്റ്റ് പ്രചാരണമെഷിനറി കൊട്ടിഘോഷിച്ചുനടന്ന കഥയെന്ന ചരിത്രപ്രാധാന്യം അതിനുണ്ടെന്ന് സമ്മതിക്കുന്നു. ആ നിലക്ക് അതിനെക്കുറിച്ച് ലേഖനം ഇംഗ്ലീഷ് വിക്കിയിൽ വേണ്ടതുമാണ്. എന്നാൽ ലോകത്തെ ഞെട്ടിച്ച പുസ്തകമെന്നോ, ഏറ്റവും വലിയ വിപ്ലവകൃതിയെന്നോ ഒക്കെ 'അമ്മ'യെ വിശേഷിപ്പിക്കുന്നത് അതിശയോക്തിയാണ്. സാഹിത്യരചനയെന്ന നിലയിൽ അത് മൂന്നാം കിടയാണ്. വായിക്കുന്നവരെ ആവേശംകൊള്ളിക്കുന്ന മുദ്രാവക്യസഞ്ചയമല്ല 'അമ്മ' എന്ന് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാണ്. പ്രചാരണസാഹിത്യം എന്ന നിലയിലും അത് പരാജയമാണ്. സാഹിത്യത്തിലൂടെയുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണം ഗോർക്കിയേക്കാൾ എത്രയോ സമർഥമായി മിക്കായേൽ ഷോളോക്കോവ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ "And Quit Flows the Don", Virgin Soil Upturned" ഒക്കെ കമ്മ്യൂനിസ്റ്റ് പ്രചാരണം തന്നെയാണ്. എന്നാൽ അവ വായനക്കാരെ കൊല്ലുകയോ നോക്കി കൊഞ്ഞനംകുത്തുകയോ ചെയ്യുന്നില്ല.Georgekutty 11:57, 3 ഓഗസ്റ്റ് 2008 (UTC)
- പുസ്തകം മോശമല്ലായിരുന്നു, എന്നാൽ ജോർജ്ജുകുട്ടിയുടെ വാദത്തോട് യോജിക്കുന്നു - റഷ്യൻ സാഹിത്യത്തിലെ മറ്റ് പലരുടെയും കൃതികളുമായി (ടോൾസ്റ്റോയ് / ദൊസ്ത്യേവ്സ്കി / തുർഗ്ഗനേവ് / പുഷ്കിൻ / ഗോഗോൾ / കുപ്രിൻ / ഷോളൊക്കോവ് /.. ) തട്ടിച്ചുനോക്കിയാൽ ഈ പുസ്തകം ഒന്നുമല്ല. "ലോകസാഹിത്യത്തെ പിടിച്ചുകുലുക്കിയ" - തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കണം. simy 12:00, 3 ഓഗസ്റ്റ് 2008 (UTC)
വിവാദപരാമർശങ്ങൾ ഒഴിവാക്കുന്നു.വായനക്കാർ തന്നെ തീരുമാനിക്കട്ടെ. --Naveen Sankar 12:42, 3 ഓഗസ്റ്റ് 2008 (UTC)
തലക്കെട്ട്
തിരുത്തുകതലക്കെട്ട് മദർ എന്നല്ലേ വേണ്ടത്?--റോജി പാലാ (സംവാദം) 13:38, 28 ജൂലൈ 2012 (UTC)