സംവാദം:അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക
ഇത് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
അമേരിക്കൻ പ്രസിഡന്റുമാരുടെ പട്ടിക അല്ലേ ശരി?--അഭി 16:06, 11 ജൂൺ 2008 (UTC)
- ന്റു എന്നതാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു. അല്ലെങ്കിൽ തലക്കെട്ട് രാഷ്ട്രപതിമാരുടെ പട്ടിക എന്നാക്കുക.--സുഗീഷ് 17:00, 11 ജൂൺ 2008 (UTC)
തെളിവ് കോലാഹലം
തിരുത്തുക- ഒരോ പ്രസുദേന്തിമാർക്കും തെളിവ് ഒന്ന് എന്ന നിരക്കിൽ ആവശ്യമില്ല, മൊത്തമായിട്ട് വല്ല നാമാവലി ഉണ്ടെങ്കിൽ അതുമതിയാകും--ചള്ളിയാൻ ♫ ♫ 07:48, 16 ഫെബ്രുവരി 2009 (UTC)
തലക്കെട്ട്
തിരുത്തുകപ്രസിഡൻറിൻറെ മലയാള പദമായ അദ്ധ്യക്ഷൻ ഉപയോഗിച്ചു ശീലിച്ചു കൂടെ നമുക്ക്? --ചള്ളിയാൻ ♫ ♫ 07:49, 16 ഫെബ്രുവരി 2009 (UTC)
- പ്രസുദേന്തി എന്നാണ് മലയാളീകരിച്ച ഇംഗ്ലീഷ്, ഗവർണ്ണർക്ക് ഗോവർണദോർ എന്നും, മാസറ്റർ-> മേസ്തിരി->മലയാളമായപ്പോൾ മാഷ് ആയി--ചള്ളിയാൻ ♫ ♫ 08:01, 16 ഫെബ്രുവരി 2009 (UTC)
അദ്ധ്യക്ഷൻ കൊള്ളാം. അപ്പോ രാഷ്ട്രപതിയോ? എന്തായാലും പ്രസിഡന്റ് വേണ്ട, വേണമെങ്കിൽ റീഡയറക്റ്റ് മതിയാകും. കൂടുതൽ പേരുടെ അഭിപ്രായങ്ങൾ വരട്ടെ --സാദിക്ക് ഖാലിദ് 08:40, 16 ഫെബ്രുവരി 2009 (UTC)
പ്രസിഡന്റ് മതി.-- ലീ 2©©8 →/††← 10:31, 16 ഫെബ്രുവരി 2009 (UTC)
- എന്നാൽ ഇന്ത്യൻ പ്രസിഡന്റ് എന്നും എഴുതാം. രാഷ്ട്രപതി എന്നത് ഇന്ത്യയിൽ ഉപയോഗിക്കുന്ന പര്യായം മാത്രമാണ്. അതേ പോലെ ലോകത്തിലെ പലയിടങ്ങളിലും പര്യായങ്ങൾ നിലവിലുണ്ട്. --ചള്ളിയാൻ ♫ ♫ 11:33, 16 ഫെബ്രുവരി 2009 (UTC)
മൊത്തം മലയാളീകരിച്ച് കുളമാക്കല്ലേ സാറമ്മാരെ. അമേരിക്കൻ അധ്യക്ഷന്മാരുടെ പട്ടിക എന്ന തലക്കെട്ട് ഏതുമലയാളിയെ ലക്ഷ്യമാക്കിയുണ്ടാക്കുന്നതാണ്? ഏതെങ്കിലും ഒരു അന്യഭാഷാപദം മലയാളീകരിക്കുന്നതിന്റെ ലോജിക്കുവച്ച് ഒറ്റയടിക്ക് ഒരു ഭരണഘടനാപദവി മലയാളീകരിക്കാൻ ശ്രമിക്കുന്നത് ശുദ്ധഭോഷ്ക്കന്നല്ലാതെ എന്തു പറയാൻ. ഇന്ത്യൻ പ്രസിഡന്റിനെ രാഷ്ട്രപതി എന്നു വിളിക്കുന്നുവെന്നു വച്ച് യുഗാണ്ടയുടെ പ്രസിഡന്റിനും അതേ പദവി ചാർത്തിക്കൊടുക്കുന്നത് ജന്മഭൂമിയിത്യാദി പത്രങ്ങളിലെ പാരമ്പര്യവാദികളുടെ ശീലമാണത്രേ. രാഷ്ട്രപതി, അധ്യക്ഷൻ ഇവയൊക്കെ എന്തൊരു രസികൻ ശുദ്ധമലയാള പദങ്ങളാണെന്നതു വേറേ കാര്യം. മൻജിത് കൈനി 20:25, 16 ഫെബ്രുവരി 2009 (UTC)
- പ്രസിഡണ്ട് തന്നെ മതി. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതാവും കൂടുതൽ ഉചിതം. --Anoopan| അനൂപൻ 06:02, 17 ഫെബ്രുവരി 2009 (UTC)
എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? തനിക്കിഷ്ടപ്പെട്ട രീതിയിൽ കാര്യങ്ങൾ നിലനിർത്തുവാൻ വേണ്ടി ആളെക്കളിയാക്കുന്നതോടൊപ്പം അല്പം വെഷം കേറ്റി വിടുന്ന രീതി അത്ര നന്നല്ല. --സാദിക്ക് ഖാലിദ് 06:18, 17 ഫെബ്രുവരി 2009 (UTC)
- അഭിപ്രായസ്വാതന്ത്യം വേണ്ടുവോളമുണ്ടല്ലോ സാദിഖേ. മലയാളീകരണത്തിന്റെ കാര്യത്തിൽ താങ്കളുമായി തർക്കിക്കുന്നതിൽ കാര്യമില്ലെന്നറിയാം. അമേരിക്കൻ അധ്യക്ഷന്മാരുടെ പട്ടിക എന്നൊരു തലക്കെട്ട് മലയാളം വിക്കിപീഡിയയിൽ വരുന്നത് താങ്കൾക്കൊരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കില്ല. നിർഭാഗ്യവശാൽ എന്നെപ്പോലെ ചിലർക്ക് അങ്ങനെ തോന്നും. ആർക്കെങ്കിലും ഇഷ്ടപ്പെട്ട രീതിയിൽ ഇവിടെ കാര്യങ്ങൾ നടക്കുന്നു എന്ന തോന്നൽ താങ്കൾക്കുണ്ടെങ്കിൽ അതും എന്റെ കുഴപ്പമല്ല. വെഷം കേറ്റിവിടരുതെന്നങ്ങു പറഞ്ഞുപോകുമ്പോൾ എത്രകുപ്പി വിഷം ഇവിടെ കലർത്തിയിട്ടാണുപോകുന്നതെന്നുകൂടി ഓർത്താൽ നന്ന്. ഈ വിഷയത്തിൽ അക്കാഡമികമായുള്ള താല്പര്യംകൊണ്ടുമാത്രം ഒന്നിടപെട്ടതാണു ചങ്ങാതീ. അധികനേരം ഇവിടെ കാണില്ല ;) . മൻജിത് കൈനി 07:15, 17 ഫെബ്രുവരി 2009 (UTC)
രാഷ്ട്രപതി മലയാളമാണെങ്കിൽ പ്രസിഡണ്ടും മലയാളമാണ്. മറ്റു പഹയന്മാരുടെ അഭിപ്രായമെല്ലാം വെഷമാണെന്നു കരുതിയാൽ വെഷമം ആകും-- ലീ 2©©8 →/††← 07:22, 17 ഫെബ്രുവരി 2009 (UTC)
- താങ്കളെ ഇവിടെ നിന്നോടിക്കാൻ വേണ്ടി പറഞ്ഞതല്ല ഇതൊന്നും, ഒരു മുതിർന്ന വിക്കിപീഡിയനിൽ നിന്ന് ഇത്തരം കമന്റുകൾ പ്രതീക്ഷിക്കാത്തതിനാൽ പറഞ്ഞുപോയതാണ്. വിക്കിയിൽ തന്നിഷ്ടപ്രകാരം കാര്യങ്ങൾ നടക്കില്ലെന്ന് നന്നായറിയാം, അത്തരം ശ്രമമം നന്നല്ല എന്നാണ് ഉദ്ദേശിച്ചത്. ഞാനിവിടെ ഇവിടെ വെഷം കലർത്തിപ്പോകുന്നെന്ന് താങ്കൾ പറഞ്ഞില്ലേ, ഈ പറഞ്ഞതിനെ സധൂകരിക്കുന്ന തരത്തിലുള്ള ഒരെഡിറ്റെങ്കിലും കാണിച്ചുതരാൻ ഞാൻ താങ്കളെ സസ്നേഹം വെല്ലുവിളിക്കുന്നു. അങ്ങിനെയുണ്ടെങ്കിൽ തിരുത്തേണ്ടത് എന്റെയും കൂടെ ആവശ്യമാണ്. ഞാൻ പറഞ്ഞ രീതിയിലുള്ളവ വേണമെങ്കിൽ ഇനിയും കാണിച്ചു തരാം (താത്പര്യമില്ലെങ്കിലും). മോളിൽ പറഞ്ഞത് ലീക്ക് പെട്ടെന്ന് മനസ്സിലാവുമെന്ന് തോന്നുന്നില്ല.--സാദിക്ക് ഖാലിദ് 07:58, 17 ഫെബ്രുവരി 2009 (UTC)