സംവാദം:അദ്വൈത സിദ്ധാന്തം
"ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് ഞാൻ കാണുന്ന മുപ്പത്തിയഞ്ചു വയസ്സുള്ള ഈ യുവാവു തന്നെയാണ് മുപ്പതു വർഷങ്ങൾക്കു മുമ്പ് കൊയിലാണ്ടിയിൽ കണ്ട ആ അഞ്ചു വയസ്സുള്ള പിഞ്ചു ബാലൻ" എന്ന വാചകത്തിൽ പാകപ്പിഴകളൊന്നും നമ്മൾ കാണുന്നില്ല. പക്ഷേ കോഴിക്കോട് കടപ്പുറവും കൊയിലാണ്ടിയും രണ്ടും രണ്ടാണെന്ന് നമുക്കറിയാം. അതു പോലെ യുവാവും ബാലനും ഒന്നല്ല. പക്ഷേ, ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന് തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്. എന്നിലെ ഞാനാണ് ആത്മാവ്. ആ എന്നെ ഉപാധികളെല്ലാം അഴിച്ച് തിരിച്ചറിയുമ്പോൾ അതു തന്നെയാണ് ബ്രഹ്മം." ഈ ഉദാഹരണം തീരെ ദുർബലവും അവ്യക്തവുമാണെന്ന് തോന്നുന്നു. മാറ്റിയെഴുതിയാൽ നന്ന് --ബി. സ്വാമി (സംവാദം) 11:11, 21 ഏപ്രിൽ 2013 (UTC)