സംവാദം:അഗസ്ത്യകൂടം
ഹിന്ദു പുരാണത്തിലെ സപ്തർഷികളിൽ ഒരാൽ ആണു അഗസ്ത്യൻ എന്നു പറഞ്ഞിരിക്കുന്നു. പക്ഷെ സപ്തർഷികൽ താഴെ പറയുന്നവരാണു. മരീചി, അത്രി , അംഗിരസ്സ് , പുലഹൻ , പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ . കൂടാതെ പുലസ്ത്യ മഹർഷിയുടെ മകനാണു അഗസ്ത്യമുനി എന്നും പറയപ്പെടുന്നുണ്ട്. "അഗസ്ത്യൻ" എന്ന ലേഖനത്തിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ദയവു ചെയ്ത് തിരുത്തുക.— ഈ തിരുത്തൽ നടത്തിയത് Sivaprasad248 (സംവാദം • സംഭാവനകൾ)
- പല മന്വന്തരങ്ങൾക്കും വെവ്വേറെ സപ്തർഷികളാണുള്ളത്, അതിനാൽ മുകളിൽ പറഞ്ഞവർ തന്നെ സപ്തർഷികൾ ആകൂ എന്ന് പറായാൻ സധിക്കില്ല. മഹാഭാരതത്തിലും, സാമവേദത്തിലും അഗസ്ത്യർ സപ്തർഷി ആണെന്നു പരാമർശിക്കുന്നുണ്ട്.[1] മുകളിൽ പറഞ്ഞിരിക്കുന്ന സപ്തർഷികൾ ഏഴാം മന്വന്തരത്തിലേതാണ്. --കിരൺ ഗോപി 11:41, 4 ഒക്ടോബർ 2010 (UTC)
അഗസ്ത്യമുനി സപ്തർഷിയാണ് എന്ന് പറയുമ്പോൾ മന്വന്തരം കൂടി പരാമർശിച്ചിരുന്നു എങ്കിൽ നന്നായിരുന്നു. കാരണം ചെറുപ്പം മുതൽ സപ്തർഷി എന്ന് കേൾക്കുമ്പോൾ മുകളിൽ പ്രസ്താവിച്ച ഏഴു പേരുകളാണ് ഓർമ വരിക. അങ്ങനെയാണ് പഠിച്ചതും.
മുകളിൽ കൊടുത്ത അഭിപ്രായത്തോട് യോജിക്കുന്നു. എല്ലാ മന്വന്തരങ്ങളിലെയും ഋഷിമാരെ പരിഗണിച്ചാൽ സപ്തര്ഷികളുടെ എണ്ണം ഏഴിലും അധികമാകും. അഗസ്ത്യൻ സപ്തർഷി ആണെങ്കിൽ മന്വന്തരം കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. എന്താണെങ്കിലും നടപ്പു മന്വന്തരത്തിൽ അഗസ്ത്യൻ സപ്തര്ഷിയല്ല. ശിവപ്രസാദ് 09:10, 20 ഡിസംബർ 2010 (UTC)