സംഖ്യാപര കാലാവസ്ഥാ പ്രവചനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സംഖ്യാപര കാലാവസ്ഥാ പ്രവചനം അന്തരീക്ഷത്തിൻറെയും സമുദ്രങ്ങളുടെയും സംഖ്യാപര മാതൃകകളാൽ നിലവിലെ കാലാവസ്ഥ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്ന ഒരു സാങ്കേതികവിദ്യയാണ്.1920 കളിൽ തന്നെ ഇതിൻറെ ആദ്യ പരീക്ഷണങ്ങൾ നടന്നിരുന്നുവെങ്കിലും 1950 കളിൽ കമ്പ്യൂട്ടർ സിമുലേഷൻ യാഥാർത്ഥ്യമായത്തിനു ശേഷമാണ് പ്രവചനങ്ങൾ വിശ്വസനീയമാകാൻ തുടങ്ങിയത്. ലോകത്തിലെ പലയിടങ്ങളിൽ നിന്നുമുള്ള കാലാവസ്ഥാ നിരീക്ഷണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം പ്രവചന സംവിധാനങ്ങൾ ആഗോള തലത്തിലും പ്രാദേശിക തലത്തിലും നിലവിലുണ്ട്.
സംഖ്യാപര മാതൃകകൾ പ്രയോഗിച്ചുകൊണ്ട് ഹ്രസ്വകാല-ദീർഘകാല പ്രവചനങ്ങൾ സാധ്യമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനം തിരിച്ചറിയാനുള്ള ദീർഘകാല പ്രവചനങ്ങളാണ് അധികവും കണ്ടുവരുന്നത്. കൊടുങ്കാറ്റ്, സുനാമി, വായുനിലവാര പ്രവചനം എന്നിവയെ കുറിച്ച് പഠിക്കാൻ ഇവ സഹായകരമാകാറുണ്ട് എങ്കിലും കാട്ടുതീ പോലെയുള്ള പ്രാദേശികമായ പ്രക്രിയകളുടെ കാര്യത്തിൽ അവ ഉപയോഗപ്രദമാകാറില്ല.
വിശാലമായ വിവര സാഗരത്തിൽ നിന്നും കാലാവസ്ഥാ പ്രവചനം നടത്തുന്നതിനായ് വേണ്ടുന്ന കണക്കുകൂട്ടലുകൾ നടത്തുവാൻ ലോകത്തിലെ ഏറ്റവും വേഗതയും കെൽപ്പുമുള്ള സൂപ്പർകമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇത്തരം സൂപ്പർകമ്പ്യൂട്ടറുകൾ ഉപയോഗിച്ചിട്ടും 6 ദിവസം വരെയുള്ള പ്രവചനങ്ങൾ മാത്രമേ നടത്താൻ സാധിക്കാറുള്ളു. പ്രവചനത്തിൻറെ കൃത്യത സംഖ്യാപര മാതൃകയുടെ ഗുണം, ഇൻപുട്ട് ആയി നൽകുന്ന കാലാവസ്ഥാമാനദണ്ഡങ്ങൾ എന്നിവയെ അനുസരിച്ചിരിക്കും.