സംക്രാന്തി

തിരുത്തുക

കോട്ടയം ജില്ലയിലെ ഒരു സ്ഥലം. കോട്ടയത്തു നിന്നും ഏകദേശം 5 കിലോമീറ്റർ വടക്കാണ് ഈ സ്ഥലം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു് ഇവിടെ നിന്നു് രണ്ടര കി. മീറ്ററും,മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലേയ്ക്ക് 5 കി. മീറ്ററും ദൂരമുണ്ട്. കുമാരനെല്ലൂരും അതിരമ്പുഴയും സമീപ പ്രദേശങ്ങളാണ്. മിഥുന മാസം 32ന് പുരാതന കാലം മുതലേ നടക്കുന്ന സംക്രമ വാണിഭവുമായി (സംക്രാന്തി വാണിഭം) ബന്ധപ്പെട്ടാണു് ഈ സ്ഥലപ്പേരുണ്ടായത്.

സംക്രാന്തി വാണിഭം

തിരുത്തുക

മുൻ കാലങ്ങളിൽ കുട്ട, വട്ടി, മുറം, പായ, ഉരൽ, അരകല്ല്, ആട്ടുകല്ല്, പാത്രങ്ങൾ, പണിയായുധങ്ങൾ, കട്ടിൽ, അലമാര തുടങ്ങി വീടുകളിൽ ആവശ്യമുണ്ടായിരുന്ന സർവ്വ സാധനങ്ങളും-പല ചരക്കു സാധനങ്ങൾ ഒഴികെ- വങ്ങാൻ ഒരു വലിയ പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ വാർഷിക മേളയെയാണ്. ഇതിനു പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്.

  • അക്കാലത്ത് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകൽ ഉണ്ടായിരുന്നില്ല.
  • അക്കാലത്ത് കുട്ട, പായ്, മുറം, തുടങ്ങിയ സാധനങ്ങൾ ഉണ്ടാക്കിയിരുന്ന വിഭാഗം ജനങ്ങൾക്ക് അത് വിറ്റഴിക്കുവാനും ആളുകൾക്ക് അതൊക്കെ വങ്ങാനും വേറെ സംവിധാനങ്ങൽ ഇല്ലായിരുന്നു.ചിലയിട്ങ്ങളിൽ ഉൽസവപ്പറമ്പുകളിലും

പള്ളിപ്പെരുന്നാളിനും ലഭിച്ചിരുന്നു എന്നതൊഴികെ. ഏതാണ്ട് ഒരു മാസത്തോളം സാധനങ്ങൽസാംക്രാന്തിയിൽ വില്പനയ്ക്കായി വയ്ക്കുമായിരുന്നു. ഇത്തരം സാധനങ്ങളൊക്കെ കടകളിൽ കിട്ടാൻ തുടങ്ങിയ ഏതാണ്ട് 20 വർഷം മുമ്പു വരെ വളരെ സജീവമായിരുന്ന ഈ കൊടുക്കൽ വാങ്ങൽമേള, സൂപ്പർ മാർക്കറ്റുകളുടെ ഇക്കാലം ആയപ്പോഴേയ്ക്ക് തീരെ ശോഷിച്ചു പോയിരിക്കുന്നു. ഒരു ആചാരത്തിന്റെ ഓർമ്മയായി ഒരു ദിവസത്തേയ്ക്കു മാത്രമായി ഇപ്പോഴും ഇത് നടന്നു വരുന്നു.ഇതിനു സമാനമായി കോട്ടയതിനു കുറച്ചു തെക്കു മാറിയുള്ള പാക്കിലും സംക്രമ വാണിഭം നടക്കുന്നു. ഇത് കർക്കിടകം ഒന്നു മുതൽ പത്തു ദിവസത്തേയ്ക്കാണ്.

"https://ml.wikipedia.org/w/index.php?title=സംക്രാന്തി&oldid=3608114" എന്ന താളിൽനിന്ന് ശേഖരിച്ചത്