മുറം
ഒരു കേരളീയ വീട്ടുപകരണം ആണ് മുറം .അരി ,പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നു വിളിക്കുന്നു. അവിടെ മുറം എന്നറിയപ്പെടുന്നത് ധാന്യവും മറ്റും കോരിമാറ്റാൻ ഉപയോഗിക്കുന്ന മറ്റൊരു ഉപകരണത്തെയാണ്(ചിത്രം കാണുക).
നിർമ്മാണരീതി
തിരുത്തുകഓട(ഈറ്റ) കൊണ്ടാണ് കൊട്ട, മുറം എന്നിവ നിർമ്മിക്കുന്നത്. മൂത്ത ഓടയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂത്ത ഓടകൾ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉണങ്ങിയ ചീളുകൾ ഉപയോഗിച്ച് കൈകൊണ്ട് കൊട്ട, മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു. കത്തിയാണ് ഇതിന്റെ നിർമ്മാണത്തിനായി പ്രധാന ആയുധമായി ഉപയോഗിക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-01-14.