ഷ്രെക്ക്
2001 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഷ്രെക്ക്. സംവിധായകരായ ആൻഡ്രൂ ആഡംസണിന്റെയും വിക്കി ജെൻസണിന്റെയും അരങ്ങേറ്റ ചിത്രമാണിത്. മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ജൊൺ ലിത്ഗോ എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു. വില്യം സ്റ്റീഗിന്റെ ഷ്രെക്ക് എന്ന് തന്നെ പേരുള്ള ചിത്രകഥ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്.
Shrek | |
---|---|
സംവിധാനം | |
നിർമ്മാണം | |
തിരക്കഥ | |
ആസ്പദമാക്കിയത് | Shrek! by William Steig |
അഭിനേതാക്കൾ | |
സംഗീതം | |
ചിത്രസംയോജനം | Sim Evan-Jones |
സ്റ്റുഡിയോ | Pacific Data Images |
വിതരണം | DreamWorks Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $60 million[2] |
സമയദൈർഘ്യം | 90 minutes |
ആകെ | $484.4 million[2] |
സ്റ്റീവൻ സ്പീൽബർഗ് പ്രസ്‌തുത ചിത്രകഥ അടിസ്ഥാനമാക്കി ഒരു പരമ്പരാഗത അനിമേഷൻ ചിത്രം നിർമ്മിക്കണമെന്ന ഉദ്ദേശത്തോടെ 1991 ൽ പുസ്തകത്തിന്റെ അവകാശം വാങ്ങിയിരുന്നു. അന്ന് ഡ്രീംവർക്സ് സ്റ്റുഡിയോ രൂപീകൃതമായിരുന്നില്ല. 1994 ൽ സ്‌റ്റുഡിയോ സ്ഥാപിക്കപ്പെട്ടത്തിനു ശേഷം ജോൺ എച്ച്. വില്യംസ് ചിത്രം ഡ്രീംവർക്സ് സ്റ്റുഡിയോ മുഖേന നിർമ്മിക്കാൻ സ്പീൽബർഗിനെ പ്രേരിപ്പിച്ചു. മുഖ്യ കഥാപാത്രത്തിന് ശബ്ദം നൽകാൻ ക്രിസ് ഫാർലിയെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഏകദേശം 90% റെക്കോർഡിങ് പൂർത്തിയായിരിക്കെ ഫാർലി 1997 ൽ മരണമടഞ്ഞു. തുടർന്നാണ് മൈക്ക് മയർസിനെ ആ കഥാപാത്രം ഏൽപ്പിച്ചത്. മോഷൻ ക്യാപ്ചർ സംവിധാനം ഉപയോഗിച്ച് ചിത്രീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിലവാരകുറവുകൊണ്ടു കമ്പ്യൂട്ടർ അനിമേഷൻ ഉപയോഗിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
484 ദശലക്ഷം ഡോളർ വരുമാനം നേടി ചലച്ചിത്രം ലോകമെങ്ങും ബോക്സ് ഓഫീസ് വിജയം നേടി. മുതിർന്നവരെ ഉദ്ദേശിച്ചുള്ള തമാശകളിലൂടെ പ്രായപൂർത്തിയായവരെയും ലളിതമായ കഥയിലൂടെ കുട്ടികളെയും ചിത്രം ഒരുപോലെ ആകർഷിച്ചു. മികച്ച അനിമേഷൻ ചലച്ചിത്രം, തിരക്കഥ എന്നീ ഇനങ്ങളിൽ അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ച ചിത്രം ആദ്യ ഇനത്തിൽ അവാർഡ് നേടി. ആറ് ഇനത്തിൽ ബാഫ്റ്റാ അവാർഡ് നാമനിർദ്ദേശം ലഭിച്ച ചിത്രം മികച്ച തിരകഥക്കുള്ള അവാർഡ് നേടി. 2010 ചിത്രത്തിന്റെ മുഖ്യകഥാപാതത്തിന് പ്രശസ്തമായ ഹോളിവുഡ് വാക് ഓഫ് ഫെയ്‌മിൽ സ്വന്തമായി ഒരു താരകം ലഭിച്ചു.[3]
കമ്പ്യൂട്ടർ അനിമേഷൻ രംഗത്ത് പിക്സാറിന്റെ ഒരു മുഖ്യ എതിരാളിയായി ഡ്രീംവർക്സിനെ നിലയുറപ്പിക്കാൻ ഷ്രെക്ക് സഹായിച്ചു. ചലച്ചിത്രത്തിന്റെ മികച്ച വിജയത്തെത്തുടർന്നു ഷ്രെക്ക് 2 (2004), ഷ്രെക്ക് ദ തേർഡ് (2007), ഷ്രെക്ക് ഫോറെവർ ആഫ്റ്റർ (2010) എന്നിങ്ങനെ മൂന്ന് തുടർചിത്രങ്ങൾ കൂടാതെ പുസ്സ് ഇൻ ബൂട്സ് (2011) എന്ന അനുബന്ധ ചിത്രവും ഡ്രീംവർക്സ് നിർമിച്ചു. അഞ്ചാമതായി ഒരു ചിത്രത്തിനുകൂടി പരിപാടിയിട്ടിരുന്നെകിലും 2009 ൽ അത് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു. നിരവധി വീഡിയോ ഗെയിംസ്, സ്റ്റേജ് ആവിഷകരണങ്ങൾ, കോമിക് പുസ്തകം എന്നിവ ചലച്ചിത്രത്തെ ആസ്പദമാക്കി പുറത്തിറങ്ങി.
അവലംബം
തിരുത്തുക- ↑ "'Shrek' shleps in". Variety. April 25, 2001. Retrieved July 27, 2015.
She was speaking at DreamWorks' special screening Sunday at Mann's Village Theater in Westwood.
- ↑ 2.0 2.1 "Shrek". Box Office Mojo.
- ↑ "Shrek gets a star on Walk of Fame". CBBC. May 21, 2010. Retrieved January 29, 2012.