ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി

ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖസിമി ഷാർജയിലെ ഭരണാധികാരിയായിരുന്ന ഖാലിദ് ബിൻ മുഹമ്മദ് അൽ ഖസിമിയുടെ മൂത്ത മകനും അക്കാലത്തെ യുവജനക്ഷേമ, സ്പോർട്സ് മന്ത്രിയുമായിരുന്നു. മെഡിക്കൽ പഠനം പൂർത്തിയാക്കിയ വളരെ ചുരുക്കം രാജ കുടുംബാംഗങ്ങളിലൊരാളാണ് അദ്ദേഹം. ആരോഗ്യരംഗത്ത് അദ്ദേഹം തനതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. [1]

ആദ്യകാല ജീവിതം

തിരുത്തുക

കുടുംബജീവിതം

തിരുത്തുക

ഷേയ്ഖ മെഹ്റയാണു അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ മജീദ് അൽ ഖസിമിയും മുഹമ്മദ് അൽ ഖസിമിയും.

വിദ്യാഭ്യാസം

തിരുത്തുക

ആരോഗ്യരംഗത്ത്

തിരുത്തുക

ഗൾഫ് മെഡിക്കൽ കമ്പനി എന്ന പേരിൽ അദ്ദേഹം ഒരു സ്വകാര്യ കമ്പനി തുടങ്ങി.[2] ആദ്യകാലങ്ങളിൽ അദ്ദേഹവും കുടുംബാംഗങ്ങളുമായിരുന്നു ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അൽ സഹ്റ ആശുപത്രി ദുബയ്, അൽ സഹ്റ ആശുപത്രി ഷാർജ, സാറാ മെഡിക്കൽ സെന്റർ ഷാർജ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങൾ അദ്ദേഹം ഇതിനു കീഴിൽ ആരംഭിച്ചു.[3] 2016 ഇൽ എൻ. എം. സി എന്ന ബഹുരാഷ്ട്ര കമ്പനി അൽ സഹ്ര ആശുപത്രി വാങ്ങാനുള്ള ശ്രമങ്ങൾ നടത്തി. [4] 2018-ൽ അദ്ദേഹത്തിനു പക്ഷാഘാതം സംഭവിച്ചു. അതിനു ശേഷം അദ്ദേഹം കമ്പനിയുടെ അഭ്യന്തര കാര്യങ്ങളിൽ അധികം ശ്രദ്ധകൊടുത്തില്ല. താമസിയാതെ ദുബയിലുള്ള ആശുപത്രിയും ഷാർജയിലുള്ള ആശുപത്രിയിലുമുള്ള അദ്ദേഹത്തിന്റെ പങ്ക് എൻ.എം.സി. കമ്പനിക്കു വിറ്റു. സാറാ മെഡിക്കൽ സെന്റർ അദ്ദേഹത്തിന്റെ സഥീർത്ഥ്യനായിരുന്ന ഡോ. നയീം എഹ്സാൻ ജമീൽ എന്ന പാകിസ്ഥാനി ശിശുരോഗ വിദഗ്ദനും വാങ്ങി. [5]

റഫറൻസുകൾ

തിരുത്തുക
  1. https://dhow.com/biographies/52831217/faisal-khaled-khaled-alqasimi/
  2. "Gulf Medical Projects Company". Retrieved 2024-06-28.
  3. "Faisal Bin Khalid Bin Sultan Al Qassimi | United Arab Emirates | Decypha - Don't miss any updates from Decypha. Get your account today to stay up-to-date with your interest!" (in English). Retrieved 2024-06-29.{{cite web}}: CS1 maint: unrecognized language (link)
  4. "ധോനെറ്റ്". Retrieved 28/06/2024. {{cite web}}: Check date values in: |access-date= (help)
  5. "സാറാ മെഡിക്കൽ സെന്റർ വെബ്സൈറ്റ്". Retrieved 28 ജൂൺ 2024.