ഷിസോ
ജാപ്പനീസ് നാമം ഷിസോ എന്നും അറിയപ്പെടുന്ന പെരില്ലാ ഫ്രൂട്ട്സെൻസ് var. ക്രിസ്പ പുതിന കുടുംബമായ ലാമിയേസിയിലെ ഒരു ഔഷധസസ്യമായ പെരില ഫ്രൂട്ടെസെൻസിന്റെ ഒരു കൾട്ടിജനാണ്. ചൈനയിലെയും ഇന്ത്യയിലെയും പർവതപ്രദേശങ്ങളാണ് ഇതിന്റെ ജന്മദേശം. എന്നാൽ ഇപ്പോൾ ലോകമെമ്പാടും കാണപ്പെടുന്നു. ചുവപ്പ്, പച്ച, ദ്വിവർണ്ണം, റഫ്ൾഡ് എന്നിവയുൾപ്പെടെ ഇലകളുടെ സ്വഭാവസവിശേഷതകളാൽ നിർവചിക്കപ്പെട്ടിരിക്കുന്നതുപോലെ ഈ ചെടി പല രൂപങ്ങളിൽ കാണപ്പെടുന്നു. ഷിസോ ചിരസ്ഥായിയാണ്. മിതശീതോഷ്ണ കാലാവസ്ഥയിൽ വാർഷികമായി കൃഷി ചെയ്യാം. കിഴക്കൻ ഏഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ പാചകരീതികളിൽ ചെടിയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
Shiso | |
---|---|
Red shiso | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Perilla |
Species: | |
Variety: | P. f. var. crispa
|
Trinomial name | |
Perilla frutescens var. crispa (Thunb.) H.Deane
| |
Synonyms[1] | |
|
പേരുകൾ
തിരുത്തുകജാപ്പനീസ് നാമമായ ഷിസോയുടെയും(紫蘇/シソ) വിയറ്റ്നാമീസ് നാമമായ ടിയ ടോയുടെയും ഉത്ഭവസ്ഥാനമായ zǐsū (紫蘇 "പർപ്പിൾ പെരില്ല") എന്നാണ് ചൈനീസ് ഭാഷയിൽ ഈ സസ്യം അറിയപ്പെടുന്നത്. ഇതിനെ ചൈനീസ് ഭാഷയിൽ huíhuísū (回回蘇 "മുസ്ലിം പെരില്ല") എന്നും വിളിക്കുന്നു. കൊറിയൻ ഭാഷയിൽ, ഇത് ggaetnip (깻잎) അല്ലെങ്കിൽ സോയോപ്പ് (소엽) എന്നാണ് അറിയപ്പെടുന്നത്.
പർപ്പിൾ-ഇല ഇനങ്ങൾ മാംസത്തിന്റെ രക്ത-ചുവപ്പ് നിറത്തോട് സാമ്യമുള്ളതിനാൽ ഇംഗ്ലീഷിൽ ഇതിനെ "ബീഫ്സ്റ്റീക്ക് പ്ലാന്റ്" എന്ന് വിളിക്കാറുണ്ട്.[2] "പെരില്ല മിന്റ്",[3] "ചൈനീസ് ബേസിൽ",[4][5], "വൈൽഡ് ബേസിൽ" [6]എന്നിവയാണ് മറ്റ് പൊതുവായ പേരുകൾ. "വൈൽഡ് കോലിയസ്" അല്ലെങ്കിൽ "സമ്മർ കോലിയസ്" എന്ന അപരനാമം ഒരുപക്ഷേ അലങ്കാര ഇനങ്ങളെ വിവരിക്കുന്നു.[6][7] ചുവന്ന ഇല ഇനങ്ങളെ ചിലപ്പോൾ "പർപ്പിൾ പുതിന" എന്ന് വിളിക്കുന്നു.[3] ഓസാർക്കിൽ ഇതിനെ "റാറ്റിൽസ്‌നേക്ക് കള" എന്ന് വിളിക്കുന്നു. കാരണം, നടപ്പാതകളിൽ കാണപ്പെടുന്ന ഇതിന്റെ ഉണങ്ങിയ തണ്ടിൽ ചവിട്ടി നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം റാറ്റിൽസ്നേക്കുകളുടെ ശബ്‌ദത്തിന് സമാനമാണ്.[8]സുഷിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണം 1990-കളിൽ ഷിസോ എന്ന ജാപ്പനീസ് നാമം ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഭാഗമായിത്തീർന്നു.[9]
ഈ ചെടിയെ ചിലപ്പോൾ പേരില്ല എന്ന ജനുസ്‌നാമത്തിൽ പരാമർശിക്കാറുണ്ട്. എന്നാൽ ഇത് അവ്യക്തമാണ് കാരണം പെരില്ലയ്ക്ക് വ്യത്യസ്തമായ ഒരു കൾട്ടിജനെ (Perilla frutescens var. frutescens) സൂചിപ്പിക്കാൻ കഴിയും. ആശയക്കുഴപ്പം ഒഴിവാക്കാൻ, Perilla frutescens var. ഫ്രൂട്ടെസെൻസിനെ ജപ്പാനിൽ ഈഗോമ ("പെരില്ല സിസേം") എന്നും കൊറിയയിൽ ഡ്യൂൾക്കെ ("കാട്ടു എള്ള്") എന്നും വിളിക്കുന്നു.[10][11]
1850-കളിൽ റെഡ്-ലീഫ് ഷിസോ പാശ്ചാത്യ രാജ്യങ്ങളിൽ അവതരിപ്പിച്ചപ്പോൾ, നാൻജിങ് നഗരത്തിന്റെ പേരിൽ ഇതിന് പെരില്ലാ നാൻകിനെൻസിസ് എന്ന ശാസ്ത്രീയ നാമം ലഭിച്ചു.[12] ഈ പേര് ഇപ്പോൾ Perilla frutescens എന്നതിനേക്കാൾ കുറവാണ്.
ഉത്ഭവവും വിതരണവും
തിരുത്തുകമറ്റ് സ്രോതസ്സുകൾ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും [13] ഇന്ത്യയുടെയും ചൈനയുടെയും പർവതപ്രദേശങ്ങളാണ് ചെടിയുടെ ജന്മദേശം എന്ന് അഭിപ്രായപ്പെടുന്നു.[14]
ചരിത്രം
തിരുത്തുകപുരാതന ചൈനയിൽ പെരില്ല ഫ്രൂട്ട്സെൻസ് കൃഷി ചെയ്തിരുന്നു.[15]ആദ്യകാല പരാമർശങ്ങളിലൊന്ന്, 500 എഡിയിൽ എഴുതപ്പെട്ട, പ്രശസ്ത ഫിസിഷ്യൻസ് എക്‌സ്‌ട്രാ റെക്കോർഡുകളിൽ (名醫別錄 Míng Yī Bié Lù) നിന്നാണ് വന്നത്[16]ഇത് su (蘇) എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അതിന്റെ ചില ഉപയോഗങ്ങളും വിവരിച്ചിട്ടുണ്ട്. ഏകദേശം എട്ടാം നൂറ്റാണ്ട് മുതൽ ഒമ്പതാം നൂറ്റാണ്ടുകളിലാണ് ഈ ചെടി ജപ്പാനിൽ അവതരിപ്പിക്കപ്പെട്ടത്.[17]
ഉറവിടങ്ങൾ
തിരുത്തുക- ↑ "Perilla frutescens var. crispa (Thunb.) H.Deane". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden.
- ↑ Tucker & DeBaggio (2009), പുറം. 389, "name beefsteak plant.. from the bloody purple-red color.."
- ↑ 3.0 3.1 Wilson et al. (1977) apud Yu, Kosuna & Haga (1997), പുറം. 1
- ↑ Kays, S. J. (2011). Cultivated Vegetables of the World:: A Multilingual Onomasticon. Wageningen: Wageningen Academic Publishers. pp. 180–181, 677–678. ISBN 9789086861644.
- ↑ Yu, Kosuna & Haga (1997), പുറം. 3.
- ↑ 6.0 6.1 Vaughan, John; Geissler, Catherine, eds. (2009). The New Oxford Book of Food Plants (2nd ed.). Oxford: Oxford University Press. p. 340. ISBN 9780199549467.
- ↑ Duke (1988) apud Yu, Kosuna & Haga (1997), പുറം. 1
- ↑ Foster & Yue (1992), പുറങ്ങൾ. 306–308.
- ↑ Burum, Linda (1992), A Guide to Ethnic Food in Los Angeles, HarperPerennial, p. 70, ISBN 9780062730381
- ↑ Hosking, Richard (2015). "egoma, shiso". A Dictionary of Japanese Food: Ingredients & Culture. Tuttle Publishing. pp. 37, 127. ISBN 9781462903436.
- ↑ Hall, Clifford, III; Fitzpatrick, Kelley C.; Kamal-Eldin, Afaf (2015-08-25), "Flax, Perilla, and Camelina Seed Oils: α-Linolenic Acid-rich Oils", Gourmet and Health-Promoting Specialty Oils, p. 152, ISBN 9780128043516
{{citation}}
: CS1 maint: multiple names: authors list (link) - ↑ anonymous (March 1855), "List of Select and New Florists' Flowers" (google), The Floricultural Cabinet, and Florists' Magazine, 23, London: Simpkin,Marshall, & Co.: 62 "Perilla Nankinesnsis, a new and curious plant with crimon leaves.."; An earlier issue (Vol. 21, Oct. 1853) , p.240, describe it being grown among the "New Annuals in the Horticultural Society's Garden"
- ↑ Roecklein, John C.; Leung, PingSun, eds. (1987). A Profile of Economic Plants. New Brunswick, U.S.A: Transaction Publishers. p. 349. ISBN 9780887381676.
- ↑ Blaschek, Wolfgang; Hänsel, Rudolf; Keller, Konstantin; Reichling, Jürgen; Rimpler, Horst; Schneider, Georg, eds. (1998). Hagers Handbuch der Pharmazeutischen Praxis (in ജർമ്മൻ) (3 ed.). Berlin: Gabler Wissenschaftsverlage. pp. 328–. ISBN 9783540616191.
- ↑ Sanderson, Helen; Renfrew, Jane M. (2005). Prance, Ghillean; Nesbitt, Mark (eds.). The Cultural History of Plants. Routledge. p. 109. ISBN 0415927463.
- ↑ Yu, Kosuna & Haga (1997), പുറം. 37.
- ↑ Yu, Kosuna & Haga (1997), പുറം. 3, citing:Tanaka, K. (1993), "Effects of Periilla", My Health (8): 152–153 (in Japanese).
അവലംബം
തിരുത്തുക- (Herb books)
- Larkcom, Joy (2007). Oriental Vegetables (preview). Frances Lincoln. pp. 112–. ISBN 978-0-7112-2612-8.
- (Cookbooks)
- Andoh, Elizabeth; Beisch, Leigh (2005), Washoku: recipes from the Japanese home kitchen (google), Random House Digital, Inc., p. 47, ISBN 978-1-58008-519-9
- Mouritsen, Ole G. (2009). Sushi: Food for the Eye, the Body and the Soul. Jonas Drotner Mouritsen. Springer. pp. 110–112. ISBN 978-1-4419-0617-5.
- Shimbo, Hiroko (2001), The Japanese kitchen: 250 recipes in a traditional spirit (preview), Harvard Common Press, ISBN 978-1-55832-177-9
- Tsuji, Shizuo; Fisher, M.F.K. (2007), Japanese Cooking: A Simple Art (preview), Kodansha International, p. 89, ISBN 978-4-7700-3049-8
- Ishikawa, Takayuki (1997). Ninki no nihon ryōri: ichiryū itamae ga tehodoki suru 人気の日本料理―一流板前が手ほどきする [Chef's Best Choice Japanese Cuisine]. Bessatsu Kateigaho mook. Sekaibunkasha. ISBN 978-4-418-97143-5.
- (Nutrition and chemistry)
- O'Brien-Nabors, Lyn (2011), Alternative Sweeteners (preview), CRC Press, p. 235, ISBN 978-1-4398-4614-8
- Yu, He-Ci; Kosuna, Kenichi; Haga, Megumi (1997), Perilla: the genus Perilla, Medicinal and aromatic plants--industrial profiles, vol. 2, CRC Press, ISBN 978-90-5702-171-8, pp. 26–7
- (Japanese dictionaries)
- Shinmura, Izuru (1976). Kōjien 広辞苑. Iwanami.
- Satake, Yoshisuke [in ജാപ്പനീസ്]; Nishi, Sadao; Motoyama, Tekishū [in ജാപ്പനീസ്] (1969) [1968]. "Shiso" しそ. Sekai hyakka jiten. Vol. 10. Heibonsha. pp. 246–7. (in Japanese)
- Kindaichi, Kyōsuke (1997), Shin Meikai Kokugo Jiten 新明解国語辞典 (5th ed.), Sanseido, ISBN 978-4-385-13099-6
- (Japanese misc. sites)
- Okashin. "Aichi no jiba sangyō" あいちの地場産業. Archived from the original on 2007-08-12. Retrieved 2012-04-02.: right navbar "9 農業(野菜)"
- (Ministry statistics)
- MAFFstat (2012a). "地域特産野菜生産状況調査(regional specialty vegetables production status study)". Retrieved 2012-04-02.. It gives to ink to H12 (FY2000), H14 (FY2002), H16 (FY2004), H18 (FY2006), H20 (FY2008) figures. They are not direct links to Excel sheets, but jump to TOC pages at e-stat.go.jp site. The latest available is TOC for The FY2008(年次) Regional Specialty Vegetable Production Status Study, published 11/26/2010 Archived 2016-03-04 at the Wayback Machine.. Under Category 3-1 Vegetables by crop and prefecture: acreage, harvest yield, etc. (野菜の品目別、都道府県別生産状況 作物面積収穫量等), find 10th crop shiso (しそ), and click Excel button Archived 2013-05-15 at the Wayback Machine. to open p008-20-014.xls. Under Category 3–2, you can also retrieve Vegetable by crop and prefecture: major cutivars at major-producing municipalities (野菜の品目別、都道府県別生産状況 主要品種主要市町村 ).
- MAFFstat (2012b). "食料需給表 (food supply & demand tables)". Retrieved 2012-04-02.. for data (h001-21-071.xls).
- MAFFstat (2012c). "特産農作物の生産実績調査(specialty vegetables production realized study)". Retrieved 2012-04-02.. Links to H14 (FY2000) - H19 (FY2007) biannual figures, not direct link to Excel but jump to TOC pages at e-stat.go.jp site. The latest available is TOC for The FY2007(年次) Specialty Vegetable Production Realized Study, published 3/23/2010. Locate 1-1-10 is Shiso (しそ), where heading reads " Industrial crop sown acreage and production" (工芸作物の作付面積及び生産量, and click Excel button to open p003-19-010.xls.
- Tucker, Arthur O.; DeBaggio, Thomas (2009), The Encyclopedia of Herbs: a comprehensive reference to herbs of flavor and (preview), Timber Press, p. 389, ISBN 978-0-88192-994-2
- Channell, BJ; Garst, JE; Linnabary, RD; Channell, RB (5 August 1977), "Perilla ketone: a potent lung toxin from the mint plant, Perilla frutescens Britton", Science, 197 (4303): 573–574, Bibcode:1977Sci...197..573W, doi:10.1126/science.877573, PMID 877573
- Foster, Steven; Yue, Chongxi (1992), Herbal emissaries: bringing Chinese herbs to the West : a guide to gardening, Inner Traditions / Bear & Co., pp. 306–8, ISBN 9780892813490
- Hu, Shiu-ying (2005), Food plants of China, vol. 1, Chinese University Press, ISBN 9789629962296
- Oikawa, Kazushi; Toyama, Ryo (2008), "Analysis of Nutrition and the Functionality Elements in Perilla Seeds", 岩手県工業センター研究報告, 15 pdf Archived 2016-03-04 at the Wayback Machine. (in Japanese except abstract)
- Imamura, Keiji (1996), Prehistoric Japan - New Perspectives on Insular East Asia, Honolulu: University of Hawaii Press, pp. 107–8, ISBN 9780824818524
- Habu, Junko (2004), Ancient Jomon of Japan, Cambridge and New York: Cambridge Press, p. 59, ISBN 9780521776707
പുറംകണ്ണികൾ
തിരുത്തുക- "Portals Site of Official Statistics of Japan". E-stat-go-jp. 2012. Archived from the original on 2013-10-31. Retrieved 2012-04-02.. This site is nominally available in English, but the search engine is not very robust.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found