ഒരു ഫലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തകയായിരുന്നു ഷിറീൻ അബു ആഖില (ജനനം ഏപ്രിൽ 3, 1971 - മെയ് 11, 2022). ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ ചാനലിനുവേണ്ടി 25 വർഷക്കാലം റിപ്പോർട്ടറായി പ്രവർത്തിച്ചു.

Shireen Abu Akleh
شيرين أبو عاقلة
Shireen Abu Akleh in Jerusalem
ജനനം(1971-04-03)ഏപ്രിൽ 3, 1971
മരണം (വയസ്സ് 51)
മരണ കാരണംGunshot wound
പൗരത്വംPalestinian, American[2][3]
കലാലയംYarmouk University
തൊഴിൽJournalist
തൊഴിലുടമAl Jazeera
അറിയപ്പെടുന്നത്Coverage of the Israeli–Palestinian conflict

ഇസ്രായേലി അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു ഇസ്രായേലി സൈനികന്റെ വെടിയേറ്റാണ് അവർ കൊല്ലപ്പെട്ടത്. നീല നിറത്തിലുള്ള പ്രസ് കുപ്പായം ധരിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്ന ആഖിലയെ ബോധപൂർവം ഇസ്രായേൽ സൈനികൻ വെടിവെച്ചതാണെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറൻസിക് ആർക്കിറ്റെക്റ്റ്ർ ആരോപിക്കുകയുണ്ടായി. ഫലസ്തീൻ പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി അൽ ജസീറക്ക് വേണ്ടി ചെയ്ത അബു അഖില, മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒരാളായിരുന്നു. കൂടാതെ നിരവധി അറബ്, പലസ്തീൻ സ്ത്രീകൾക്ക് ഒരു മാതൃകയായിരുന്നു അവർ.

അവലംബം തിരുത്തുക

  1. "Al Jazeera's Shireen Abu Akleh: pioneering Palestinian reporter". France 24. May 11, 2022. She was born in Israeli-annexed east Jerusalem to a Palestinian Christian family.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cbsshireen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷിറീൻ_അബു_ആഖില&oldid=4005131" എന്ന താളിൽനിന്ന് ശേഖരിച്ചത്