ഷിറിബാഗിലു
ഷിറിബാഗിലു കാസറഗോഡ് ജില്ലയിലെ ഒരു വില്ലേജ് ആകുന്നു. ഇത് ഒരു പട്ടണപ്രദേശമാണ്.
വിസ്തീർണ്ണം
തിരുത്തുക5.50 ചതുരശ്ര കി. മീ. വിസ്തീർണ്ണമുണ്ട്.
ജനസംഖ്യാവിവരം
തിരുത്തുക2001ലെ സെൻസസ് പ്രകാരം ഷിറിബാഗിലുവിലെ ജനസംഖ്യ 5288 ആകുന്നു. ഇതിൽ 2594 പേർ പുരുഷന്മാരും 2694 സ്ത്രീകളും ആകുന്നു. എന്നാൽ 2011ലെ സെൻസസ് പ്രകാരം ഷിരിബാഗിലുവിലെ ജനസംഖ്യ താഴെപ്പറയുന്ന പ്രകാരമാണ്:
- ആകെ ജനസംഖ്യ: 7,630
- സ്ത്രീകൾ: 3,873
- പുരുഷന്മാർ: 3,757
0-06 വരെ പ്രായക്കാരുടെ സംഖ്യയാണ് താഴെക്കൊടുക്കുന്നത്:
- ആകെ: 944
- പെൺകുട്ടികൾ: 449
- ആൺകുട്ടികൾ: 495
ഇവിടെ ആൺ പെൺ അനുപാതം കേരളത്തേക്കാൾ വ്യത്യസ്തമാണ്. അതുപോലെ, ഷിരിബാഗിലു സാക്ഷരതയിൽ വളരെ പിന്നിലാണ്. 5,955 പേരിൽ 3,045 പുരുഷന്മാരാണ് സാക്ഷരരായിരിക്കുന്നത്. സ്ത്രീകളിൽ 2,910 പേർ സാക്ഷരർ ആകുന്നു. ഇവിടെയുള്ള ജനങ്ങളിൽ 155 പേർ പട്ടികജാതിയിലും 54 പേർ പട്ടിക വർഗ്ഗത്തിലും പെട്ടവരാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 2011ലെ സെൻസസ് പ്രകാരം 2,518 പേർ ജോലികളിൽ ഏർപ്പെടുന്നു. ഇതിൽ 1,883 പേർ പുരുഷന്മാർ ആകുന്നു. എന്നാൽ, 635 സ്ത്രീകൾ മാത്രമേ ഏതെങ്കിലും ജോലിക്കായി പോകുന്നതായി കാണുന്നുള്ളു. കൃഷിക്കാർ ആകെ 95 പേരേയുള്ളു. ഇതിൽ 86 പേരും പുരുഷന്മാരാണ്. എന്നാൽ വെറും 9 സ്ത്രീകൾ മാത്രമേ തങ്ങൾ കാർഷികവൃത്തിയിൽ എർപ്പെടുന്നു എന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ മറ്റു ജോലികളിൽ ഏർപ്പെടുന്നവരാണ് ഭൂരിപക്ഷവും. ആകെ മറ്റു ജോലിയിൽ ഏർപ്പെടുന്നവരുടെ എണ്ണം 1,514 ആണ്. അതിൽ പുരുഷന്മാർ 1,174 വരും. സ്ത്രീകളിൽ 340 പേർ മാത്രമേ ഇത്തരം ജോലികളിലും ഏർപ്പെടുന്നുള്ളു. പ്രത്യെക ജോലിയൊന്നുമില്ലാത്തവർ ആണ് ഷിറിബാഗിലുവിൽ കൂടുതൽ എന്നാണിതിൽനിന്നും മനസ്സിലാക്കേണ്ടത്. സെൻസസ് കണക്കുപ്രകാരം ആകെയുള്ള 5,955 ജനങ്ങളിൽ 5,112 പെർക്കും പ്രത്യേക ജോലിയൊന്നുമില്ല ന്നാണു കാണുന്നത്. [1]
ഭാഷകൾ
തിരുത്തുകബഹുഭാഷാപ്രദേശമാണ് ഷിറിബാഗിലു. കന്നഡ, തുളു ഇവ മലയാളത്തിനൊപ്പം ഉപയോഗിച്ചു വരുന്നുണ്ട്. കൊങ്കണി, ബ്യാരിഭാഷ, മറാത്തി എന്നീ ഭാഷകൾ സംസാരിക്കുന്നവരുമുണ്ട്.
ഗതാഗതം
തിരുത്തുകദേശീയപാതയിലേയ്ക്ക് ഗ്രാമീണ റോഡുകൾ ബന്ധിപ്പിച്ചിട്ടുണ്ട്.
പ്രധാനറോഡുകൾ
തിരുത്തുക- മധൂർ ക്ഷേത്ര റോഡ്[2]
- കാസറഗോഡ് - മധൂർ റോഡ്
- വിദ്യാനഗർ - മധൂർ റോഡ്
അടുത്ത സ്ഥലങ്ങൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവണ്മെന്റ് വെൽഫെയർ എൽ. പി. സ്കൂൾ ഷിറിബാഗിലു
അവലംബം
തിരുത്തുക- ↑ http://www.censusindia.gov.in/2011census/dchb/3201_PART_B_KASARAGOD.pdf
- ↑ https://search.yahoo.com/yhs/search;_ylt=AwrTccMUIHlYjk0ABAAnnIlQ;_ylu=X3oDMTE5OWNhZ2tzBGNvbG8DZ3ExBHBvcwMxBHZ0aWQDRkZVSTNDMV8xBHNlYwNxc3MtcXJ3?hspart=mozilla&hsimp=yhs-002&fr=yhs-mozilla-002&ei=UTF-8&p=shiri+bagilu%2C+map&fr2=12642