ഷവോമി മി-ടു

(ഷിയോമി മി-ടു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ലോകത്തെ ഏറ്റവും വേഗമേറിയ ആൻഡ്രോയിഡ് 4.1 ഫോൺ' എന്ന അവകാശവാദവുമായി ചൈനീസ് ഫോൺ നിർമാതാക്കളായ 'ഷിയോമി' (Xiaomi) പുറത്തിറക്കുന്ന സ്മാർട്ട് ഫോണാണ് ഷിയോമി മി-ടു (Xiaomi Mi-Two). ഏറെ വാർത്താപ്രാധാന്യം നേടിയ സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് (Snapdragon S4 chipset)(1.5 GHz) ആണ് ഇതിൽ ഉപയോഗിക്കുന്നത്. ക്വാഡ്‌കോർ ചിപ്പിനൊപ്പം രണ്ടു ജിബി റാം കൂടിയുണ്ട് ഈ സ്മാർട്ട്‌ഫോണിന്റെ വേഗം വർധിപ്പിക്കാൻ. ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷനായ എം.ഐ.യു.ഐ ആണ് മി-ടുവിന്റെ ഒഎസ്. 1280 X 720 റെസല്യൂഷണിലുള്ള 4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) സ്‌ക്രീനാണുള്ളത്.[1]

ഷിയോമി മി-ടു
ബ്രാൻഡ്ഷിയോമി
നിർമ്മാതാവ്ഷിയോമി ടെക്
പുറത്തിറങ്ങിയത്ഒക്ടോബർ 2012
ആദ്യ വിലഏകദേശം 15000 രൂപ
ലഭ്യമായ രാജ്യങ്ങൾചൈന
തരംസ്മാർട്ട്ഫോൺ
ഓപ്പറേറ്റിങ്‌ സിസ്റ്റംഎം.ഐ.യു.ഐ (ആൻഡ്രോയിഡ് 4.1 (ജെല്ലി ബീൻ) ന്റെ കസ്റ്റമറൈസ്ഡ് വേർഷൻ)
സി.പി.യു.സ്‌നാപ്പ്ഡ്രാഗൺ എസ് 4 ചിപ്പ്‌സെറ്റ് @ 1.5GHz
മെമ്മറി2 ജിബി റാം
ഇൻബിൽറ്റ് സ്റ്റോറേജ്16 ജിബി ഇന്റേണൽ സ്റ്റോറേജ്
ബാറ്ററി2000 mAh
ഇൻപുട്ട് രീതിടച്ച് സ്ക്രീൻ
സ്ക്രീൻ സൈസ്4.3 ഇഞ്ച് ഐ.പി.എസ് (In-Plane Switching) @ 1280px x 720px
പ്രൈമറി ക്യാമറ8 മെഗാപിക്‌സൽ
സെക്കന്ററി ക്യാമറ2 മെഗാപിക്‌സൽ
കണക്ടിവിറ്റിവൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്

ഇവയ്ക്ക് പുറമെ 16 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, 2000 mAh ബാറ്ററി (ആവശ്യമെങ്കിൽ 3000 mAh ആയി അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും), 8 മെഗാപിക്‌സൽ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും മി-ടുവിലുണ്ട്.

ഒക്ടോബറിൽ ചൈനീസ് വിപണിയിലെത്തുന്ന ഈ ഫോണിന് ഏകദേശം 15000 രൂപ വില വരും. ഇന്ത്യയിൽ മി-ടു വിൽപ്പനെയ്‌ക്കെത്തുമോ എന്നകാര്യം വ്യക്തമല്ല.

  1. "ഷിയോമി മി-ടു : 'ഏറ്റവും വേഗമേറിയ ആൻഡ്രോയിഡ് 4.1' ഫോൺ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-21. Retrieved 2012-08-21.
"https://ml.wikipedia.org/w/index.php?title=ഷവോമി_മി-ടു&oldid=3646272" എന്ന താളിൽനിന്ന് ശേഖരിച്ചത്