ഷിഗാർ
വടക്കൻ അധിനിവേശ കശ്മീരിൽ സ്കാർഡുവിന്റെ വടക്കു ഭാഗത്ത് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ബാൾട്ടിസ്ഥാൻ ഡിവിഷനിലെ ഒരു ജില്ലയാണ് ഷിഗാർ (ഉർദു: شگر). ഷിഗാർ താഴ്‌വരയെ വിഭജിച്ച് ഒഴുകുന്ന ഷിഗാർ നദി സ്കാർഡു നഗരത്തിൽവച്ച് സിന്ധു നദിയിൽ പതിക്കുന്നു. വിനോദസഞ്ചാരികൾക്കും ട്രെക്കിംഗുകാർക്കുമിടയിൽ പ്രസിദ്ധമായ ഈ ജനപ്രിയ മേഖലയിൽ എല്ലാ സമുദായങ്ങളുമായി ബന്ധപ്പെട്ടതും വാസ്തുവിദ്യാ പ്രാധാന്യമുള്ളതുമായ നിരവധി ചരിത്ര സൗധങ്ങൾ സ്ഥിതിചെയ്യുന്നു. ഈ പട്ടണത്തിലെ 100 ശതമാനം അധിവാസികളും ടിബറ്റൻ വംശജരായ ബാൾട്ടി ജനതയാണ്. ഏകദേശം 95% ആളുകൾ ഇസ്‌ലാമിലെ ഷിയ വിഭാഗത്തിൽ പെട്ടവരും ബാക്കിയുള്ളവർ സുന്നി, നോർബക്ഷി വിഭാഗത്തിൽനിന്നുള്ളവരുമാണ്. കെ 2 ഉൾപ്പെടെ ലോകത്തിലെ എയ്റ്റ് തൊസന്റേർസ് കൊടുമുടികളിലെ 5 എണ്ണം നിലനിൽക്കുന്ന കാരക്കോറം പർവതനിരയുടെ കവാടമാണിത്. വളരെ ഫലഭൂയിഷ്ഠമായ ഈ താഴ്വര ആപ്പിൾ, ചെറി, ആപ്രിക്കോട്ട്, പിയേഴ്സ്, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള പഴങ്ങളാൽ സമ്പന്നമാണ്.[1]
ഷിഗാർ شگر | |
---|---|
Shigar, Skardu, Gilgit Baltistan | |
Coordinates: 35°25′25″N 75°44′20″E / 35.42361°N 75.73889°E | |
Province | Gilgit–Baltistan |
District | Skardu |
ഉയരം | 2,230 മീ(7,320 അടി) |
• | 140,600 |
സമയമേഖല | UTC+5:00 (PST) |
• Summer (DST) | GMT+5:00 |
നഗരത്തിലെ പ്രശസ്തമായ ചരിത്ര ടൂറിസ്റ്റ് സൈറ്റുകൾ ഇവിടെ ഉൾപ്പെടുന്നു.
- ഷിഗർ കോട്ട
- അംബുറിക് പള്ളി
- ഖിലിൻറോംഗ് പള്ളി
- [[ഖാൻകാ] ഇ മുല്ല ഷിഗാർ
- ഹാഷു പൈ ഭാഗ്
- മരാപ്പി രംഗ
- റീ മസ്ജിദ്
- കെ 2 ബേസ്‌ക്യാമ്പ്
- സയ്യിദ് മിർ യാഹ്യയുടെ അസ്താന
- ഖുറീദ് രംഗ ഗുലാബ്പൂർ
- ചൗത്രൻ (ഗരം ചസ്മ)
- ടിച്ചോ രംഗ ഗുലാബ്പൂർ
- ഖാൻകാ ഗുലാബ്പൂർ
- വാസിർപൂർ ഖാൻക
- ബിസെൽ (ഗരം ചസ്മ)
അവലംബം
തിരുത്തുക- ↑ "Archived copy". Archived from the original on 10 ജനുവരി 2015. Retrieved 9 ജനുവരി 2015.
{{cite web}}
: CS1 maint: archived copy as title (link)