ഷഹീദ് സ്മാരകം, പട്ന
ബീഹാറിലെ പട്നയിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഷഹീദ് സ്മാരകം (Shaheed Smarak) അഥവാ രക്തസാക്ഷി സ്മാരകം (Martyr's Memorial). പാട്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുമ്പിലാണ് സ്മാരകം സ്ഥിതിചെയ്യുന്നത്.[1][2] 1942-ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പട്നയിൽ ഇന്ത്യൻ പതാക സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച ഏഴു വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഈ സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. ഏഴു രക്തസാക്ഷികളുടെയും പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15-ന് ബീഹാർ ഗവർണ്ണർ ജയറാം ദാസ് ദൗളത്രം ആണ് സ്മാരകത്തിനു തറക്കല്ലിട്ടത്. ദേവിപ്രസാദ് റോയ്ചൗധരി ആയിരുന്നു ശിൽപി. ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ഏഴു യുവാക്കളുടെ വെങ്കല പ്രതിമകൾ ഇറ്റലിയിൽ വച്ച് നിർമ്മിച്ചതിനു ശേഷമാണ്[3] ഇവിടെ സ്ഥാപിച്ചത്.
ഷഹീദ് സ്മാരകം | |
---|---|
ഇന്ത്യ | |
Used for those deceased | |
സ്ഥാപിക്കപ്പെട്ടത് | 15 ഓഗസ്റ്റ് 1947 |
സ്ഥിതി ചെയ്യുന്നത് | 25°36′28.77″N 85°10′03.06″E / 25.6079917°N 85.1675167°E near പട്ന, ബീഹാർ, ഇന്ത്യ |
രൂപകല്പന ചെയ്തത് | ദേവിപ്രസാദ് റോയ് ചൗധരി |
Total commemorated | ഏഴ് ധീര യുവാക്കൾ |
Burials by nation | |
ഇന്ത്യ | |
Burials by war | |
ക്വിറ്റ് ഇന്ത്യാ സമരം | |
ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ ഇന്ത്യൻ പതാക സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ജീവത്യാഗം ചെയ്ത ഏഴു ധീര യുവാക്കൾക്കുള്ള സ്മാരകം | |
Statistics source: പാട്നയുടെ ഔദ്യോഗിക വെബ്സൈറ്റ് |
ചരിത്രം
തിരുത്തുക1942-ൽ ക്വിറ്റ് ഇന്ത്യാ സമരം ശക്തിപ്രാപിച്ചിരുന്ന കാലത്ത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന അനുഗ്രഹ് നാരായൺ സിൻഹ പട്നയിൽ ഇന്ത്യൻ പതാക ഉയർത്തുവാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി.[4] ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ ഏഴു യുവാക്കൾ മുന്നോട്ടു വരികയും പട്നയിൽ ദേശീയ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. ഇവർക്കു നേരെ ബ്രിട്ടീഷുകാർ നിർദയം വെടിയുതിർത്തതോടെ ഏഴുപേരും മരിച്ചുവീണു. ഏഴു രക്തസാക്ഷികളുടെയും പേരുകൾ സ്മാരകത്തിൽ കൊത്തിവച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു;
- ഉമാകാന്ത് പ്രസാദ് സിൻഹ (രാമൻ ജി) - രാം മോഹൻ റോയ് സെമിനാരി, ക്ലാസ് - 9, നരേന്ദ്രപൂർ, ശരൺ ജില്ല
- രാംനാഥ് സിംഗ് - രാം മോഹൻ റോയ് സെമിനാരി, ക്ലാസ് - 9, സഹദത്ത് നഗർ, പട്ന
- സതീഷ് പ്രസാദ് ഝാ - പട്ന കോളീജിയേറ്റ് സ്കൂൾ, ക്ലാസ് 10, ഖന്ധാര, Bhagalpurഭഗവൽപൂർ
- ജഗത്പതി കുമാർ - ബീഹാർ നാഷണൽ കോളേജ്, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി, ഖരട്ടി, ഔറംഗാബാദ്
- ദേവിപാത ചൗധരി - മില്ലർ ഹൈ ഇംഗ്ലീഷ് സ്കൂൾ, ക്ലാസ് - 9, സിൽഹറ്റ്, ജമാൽപൂർ
- രാജേന്ദ്ര സിംഗ് - പട്ന ഹൈ ഇംഗ്ലീഷ് സ്കൂൾ, പത്താം ക്ലാസ്, ബൻവാരി ചാക്, ശരൺ ജില്ല
- രാംഗോവിന്ദ് സിംഗ് - പുൻപുൻ ഹൈ ഇംഗ്ലീഷ് സ്കൂൾ, ക്ലാസ് - 9, ദശരഥ, പാട്ന
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.mapsofindia.com/patna/places-of-interest/shaheed-smarak.html
- ↑ Lucent's Bihar General Knowledge, Lucent Publication, Page No- 76
- ↑ "Archived copy". Archived from the original on 2008-05-12. Retrieved 2008-09-30.
{{cite web}}
: CS1 maint: archived copy as title (link) - ↑ http://vidyasagar1995.blogspot.in/2014/08/11.html