ഷരിൻ കാന്യൻ (ചരിൻ എന്നും അറിയപ്പെടുന്നു) കസാഖ്‍സ്ഥാനിലെ ഷരിൻ നദിയിൽ അൽമാറ്റിയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ (120 മൈൽ) കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു മലയിടുക്കാണ്. ഇത് ചൈനയുടെ അതിർത്തിയോട് ചേർന്നാണ് നിലനിൽക്കുന്നത്. മലയിടുക്ക് 80 മുതൽ 90 കിലോമീറ്റർ വരെ (50 മുതൽ 56 മൈൽ) വരെ ദൈർഘ്യമുള്ളതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഷരിൻ നദിയുടെ താഴ്വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചാരിൻ ദേശീയോദ്യാനത്തിൻറെ ഭാഗമാണ് ഇത്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ഈ ദേശീയോദ്യാനം അൽമാട്ടി പ്രവിശ്യയിലെ ഉയ്‍ഗർ ജില്ല, റൈംബെക്ക് ജില്ല, എൻബെൿഷികസാഖ് ജില്ല എന്നിവയുടെ പ്രദേശത്തിനള്ളിലായാണ് സ്ഥിതിചെയ്യുന്നത്. സഹസ്രാബ്ദങ്ങളായുള്ള കാലാവസ്ഥയുടെ പ്രഹരത്താൽ മലയിടുക്ക് വ്യത്യസ്ത ആകൃതികളും വലിപ്പവും വർണ്ണാഭമായ രൂപങ്ങളും കൈവരിച്ചിട്ടുണ്ട്. ഗ്രാൻഡ് കാന്യോണേക്കാൾ വളരെ ചെറുതാണെങ്കിലും, ഇത് അതേപോലെതന്നെ വളരെ മികച്ചതാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1]

ഷരിൻ കാന്യൻ
Charyn Canyon
Sharyn Canyon, view down to Valley of Castles
Length80 കിലോമീറ്റർ (260,000 അടി)
Geography
LocationAlmaty, Kazakhstan
Coordinates43°21′29″N 79°05′33″E / 43.3581°N 79.0925°E / 43.3581; 79.0925
RiversSharyn River

മലയിടുക്കിലെ ഒരു ഭാഗം അതിലെ അസാധാരണമായ പാറകളുടെ രീപീകരണത്താൽ, "വാലി ഓഫ് കാസിൽസ്" (Dolina Zamkov) എന്നു വിളിക്കപ്പെടുന്നു. അതിൻറെ ആകെ നീളം 3 കിലോ മീറ്ററും (1.9 മൈൽ) അഗാധത 100 മീറ്ററുമാണ് (330 അടി).ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പദോത്‌പത്തി

തിരുത്തുക

ഈ പ്രദേശത്തുകൂടി ഒഴുകുന്ന ഷരിൻ നദിയുടെ പേര് ആഷ്‍ മരങ്ങൾക്കുള്ള (Fraxinus) ഉയ്‍ഖർ പദമായ "ഷരിൻ" എന്നതിൽനിന്നാണെന്നു ചില പണ്ഡിതന്മാർ അനുമാനിക്കുന്നു. ഇതിൻറെ മറ്റൊരു വ്യാഖ്യാനം, കിഴുക്കാന്തൂക്ക്‌ എന്നർത്ഥം വരുന്ന ടർക്കിക്ക് മൂലപദമായ 'ചാർ' എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ്. ഇവിടെ ആഷ് മരങ്ങൾ നിലനിൽക്കുന്നതിനാലും പ്രദേശം കിഴുക്കാംതൂക്കായി നിലകൊള്ളുന്നതിനാലും ഈ രണ്ട് വ്യാഖ്യാനങ്ങളും ഈ പ്രദേശത്തിൻറെ ഭൂപ്രകൃതിക്ക് നന്നായി ഇണങ്ങുന്നതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പ്രത്യേകതകൾ

തിരുത്തുക

മലയിടുക്കു രൂപപ്പെട്ടിരിക്കുന്നത് വടക്കൻ പ്രദേശത്തേയ്ക്കു അതിശീഘ്രമൊഴുകുന്ന 80 കിലോമീറ്റർ (50 മൈൽ) നീളമുള്ള (90 കിലോമീറ്റർ അല്ലെങ്കിൽ 56 മൈൽ എന്നും പറയപ്പെടുന്നു) ചരിൻ നദീതടത്തിനു സമാന്തരമായിട്ടാണ്. 393 കിലോമീറ്റർ (244 മൈൽ) ആകെ നീളമുള്ള ചരിൻ നദി, ഇലി നദിയുടെ ഒരു പോഷകനദിയാണ്.[2] നദി ഉത്ഭവിക്കുന്നത് ടിയാൻ ഷാൻ പർവതനിരകളിൽ ("സ്വർഗീയ മലനിരകൾ"[3]) എന്നർത്ഥം) നിന്നാണ്. അവിടെനിന്ന് അൽമാട്ടിയ്ക്കു കിഴക്ക് ഭാഗത്തുള്ള അർദ്ധ മരുഭൂമിയിലേയ്ക്കു പരന്നൊഴുകുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചില ഭാഗങ്ങളിൽ ഈ ഗിരികന്ദരം 150-തൊട്ട് 300 മീറ്റർ (490- തൊട്ട് 980 അടി) ആഴത്തിൽ വരെ എത്തുന്നുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

മലയിടുക്കിൻറ ഭൗമശാസ്ത്രപരമായ രൂപീകരണം, ചുവന്നനിറത്തിലുള്ള അവസാദ മണൽക്കല്ലുകളാണ്. ഇത് ഒരു 'അറ്റ്‍മോഗെനിക്' പ്രക്രിയയാൽ (അഗ്നിപർവതീയ നീരാവിയിൽ[4] നിന്ന് നിക്ഷേപിക്കപ്പെട്ടതോ, കാറ്റിൻറെ പ്രവർത്തനമോ, കാലാവസ്ഥാ വ്യതിയാനത്താലെ സാന്ദ്രീകരണം സംഭവിച്ചത്) വെള്ളം, കാറ്റിൻറെ പ്രതിപ്രവർത്തനത്താലുള്ള ദ്രവീകരണം എന്നിവയാൽ വിചിത്രവും വർണ്ണാഭവുമായ കൊത്തുപണികൾക്കു സമാനമായ രൂപപ്പെടലുകൾക്കു വിധേയമായതുമാണ്.[അവലംബം ആവശ്യമാണ്]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) [5]

ഗിരികന്ദരത്തിലേയ്ക്കുള്ള പ്രവേശനം, അൽമാട്ടിയിൽ നിന്ന് കിഴക്കു ഭാഗത്തേയ്ക്കു പോകുന്ന പ്രധാന റോഡിലൂടെയാണ്. ഇത് 190 കി.മീ (120 മൈൽ) അകലെ, ചിലിക്, ബെയ്‍സീറ്റ്, കോക്ൿപെക്ക് എന്നീ ചെറിയ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്നു. ഇവിടെ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) അകലെയുള്ള ഗിരികന്ദരത്തിൻറെ പാർക്കിങ് സ്ഥലത്തേക്ക്, ഒരു കൈചൂണ്ടിപ്പലകയുള്ള റോഡ്, ഷാരിൻ (അല്ലെങ്കിൽ ചാറിൻ) ദേശീയോദ്യാനം വഴി കടന്നുപോകുന്നു. പാർക്കിങ് സ്ഥലത്തുനിന്നുള്ള ഒരു മാർഗ്ഗം ഗിരികന്ദരത്തിലേയ്ക്കു നയിക്കുന്നു. പാർക്കിംഗ് സ്ഥലത്തു നിന്ന് 1 കിലോമീറ്റർ (0.62 മൈൽ) നീളമുള്ള മറ്റൊരു പാത, ഗിരികന്ദരത്തിൻറെ കൂടുതൽ നയനാനന്ദകരമായ കാഴ്‍ച്ച നൽകുന്ന മറ്റൊരു പ്രദേശത്തേയ്ക്കു നയിക്കുന്നു. വൈറ്റ് വാട്ടർ റാഫ്‍റ്റിംഗ്, കനോയിംഗ് എന്നിവയാണ് ഇവിടത്തെ പ്രധാന സാഹസിക വിനോദങ്ങൾ. മീൻപിടുത്തതിനും യഥേഷ്ടം അവസരങ്ങളുണ്ട്. "നേക്കഡ് ഉസ്മാൻ"ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)എന്ന പ്രാദേശിക മത്സ്യത്തെ നദിയിൽ പിടിക്കുന്നതാണ്.

ഗിരികന്ദരത്തിൻ വീണ്ടും താഴേയ്ക്കുള്ള ഭാഗം "റെഡ് കാന്യോൺ" അല്ലെങ്കിൽ "വാലി ഓഫ് കാസിൽസ്" എന്നറിയപ്പെടുന്ന താഴ്വരയുടെ ഒരു വരണ്ട മേഖലയാണ്. ഏതാണ്ട് ഒരു കിലോമീറ്റർ ദൈർഘ്യമുള്ളതും 100 മീറ്റർ (330 അടി) വരെ ആഴവുമുള്ളതാണിത്. ഈ ഗിരികന്ദരത്തിൻറെ താഴ്‍ന്ന ഭാഗത്ത് സ്വാഭാവികമായ ചുവന്ന മണൽക്കല്ലുകളാൽ അതിർവിരിച്ച ഒരു മാർഗ്ഗം നിലനിൽക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ചിത്രശാല

തിരുത്തുക
  1. "The State National park of Charyn". Official web site of the Government of Kazakastan. Archived from the original on 2012-08-22. Retrieved 23 November 2015.
  2. "The State National park of Charyn". Official web site of the Government of Kazakastan. Archived from the original on 2012-08-22. Retrieved 23 November 2015.
  3. Pang Guek Cheng (2001). Kazakhstan. Marshall Cavendish. pp. 10–. ISBN 978-0-7614-1193-2.
  4. "atmogenic". Merriam Webster Dictionary. Retrieved 15 January 2016.
  5. "Asia, Kyrgyzstan and Kazakhstan". ecosystema.ru. Retrieved 23 November 2015.
"https://ml.wikipedia.org/w/index.php?title=ഷരിൻ_കാന്യൻ&oldid=4080595" എന്ന താളിൽനിന്ന് ശേഖരിച്ചത്