ശ്വാസകോശങ്ങളിലെ സർഫക്റ്റന്റ്
ശ്വാസകോശങ്ങളിലെ വായുഅറകളിലെ ദ്രവത്തിനും വായുവിനും ഇടയിലായി നിലനിൽക്കുന്ന രാസവസ്തുവാണിത്. ശ്വാസകോശങ്ങളിലെ ടൈപ്പ് 2 ആൽവിയോളാർ എപ്പിത്തീലിയൽ കോശങ്ങൾ സ്രവിക്കുന്ന ഈ രാസവസ്തു ശ്വാസകോശങ്ങളിലെ പ്രതലബലം കുറയ്ക്കാൻ കാരണമാകുന്നു.
രാസഘടന
തിരുത്തുകഫോസ്ഫോലിപ്പിഡുകളും കാൽസ്യം അയോണുകളും മാംസ്യവും ധാന്യകവുമടങ്ങിയതാണ് ഇവ. ഇതിൽ ഫോസ്ഫോലിപ്പിഡ് രണ്ടുതരത്തിലാവാം- ഡൈപാമിറ്റോയിൽ ലെസിതിനും ഡൈപാമിറ്റോയിൽ ഫോസ്ഫാറ്റിഡിൽ കോളിനും.
സർഫക്ടന്റുകളുടെ ധർമ്മം
തിരുത്തുകശ്വാസകോശങ്ങളിലെ സർഫക്റ്റന്റ് വായുഅറകളിൽ പ്രതലബലം ആറിരട്ടിയായി കുറയ്ക്കുന്നു. വായുഅറകൾ അസാമാന്യമായി ചുരുങ്ങുന്നതും വികസിക്കുന്നതും ഇതുമൂലം തടയപ്പെടുന്നു. ശ്വാസകോശഅറകളെ സാമാന്യേന നനവില്ലാതെ സൂക്ഷിക്കുന്നതും ശ്വാസകോശഈഡിമയിൽ നിന്നും സംരക്ഷിക്കുന്നതും ഈ പദാർത്ഥങ്ങളാണ്. നവജാതശിശുക്കളിൽ ആദ്യമായി ശ്വസനം നടക്കുന്നത് ഇവയുടെ സാന്നിദ്ധ്യത്തിലാണ്.[1]
പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങൾ
തിരുത്തുകപുകവലിയും ശ്വാസപഥത്തിനുണ്ടാകുന്ന തടസ്സവും സർഫക്റ്റന്റുകളുടെ പ്രവർത്തനത്തെ ബാധിക്കാം.[2]